എൻഎസ്എസ് ഭരണ സമിതി അംഗത്തെ മർദിച്ചതിനു പിന്നിൽ ഞാനല്ല; യൂണിയൻ തന്റെ പിതാവ് കെട്ടിപ്പടുത്തത്: ഗണേഷ് കുമാർ
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/2/15/kb-ganesh-kumar12.jpg?w=1120&h=583പത്തനാപുരം ∙ ആർ.ബാലകൃഷ്ണപിള്ള 64 വർഷം കൊണ്ട് കെട്ടിപ്പടുത്തതാണ്, ആരുടെയും പിരിവെടുത്തിട്ടല്ല, കേരളത്തിലെ ഏറ്റവും സമ്പന്നമായ ഈ താലൂക്ക് യൂണിയൻ ഉണ്ടാക്കിയെടുത്തതെന്നു മന്ത്രി കെ.ബി.ഗണേഷ് കുമാർ. അത് അടിച്ചു മാറ്റാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടാകും. അത് എന്നോട് ചോദിച്ചിട്ട് കാര്യമില്ല. എൻഎസ്എസിലോ, നായന്മാർക്കിടയിലോ പ്രശ്നവുമില്ല, തിരഞ്ഞെടുപ്പ് വരുമ്പോൾ ഞാനാണ് സ്ഥാനാർഥി. പത്മാ കഫേ നിർമാണത്തിൽ ഉയർന്ന അഴിമതി സംബന്ധിച്ചും, താലൂക്ക് യൂണിയൻ ഭരണ സമിതി അംഗത്തെ കേരള കോൺഗ്രസ്(ബി)ക്കാർ മർദിച്ചത് സംബന്ധിച്ചും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്കുമാർ. താലൂക്ക് ഭരണ സമിതി അംഗത്തെ മർദിച്ചതിനു പിന്നിൽ ഞാനല്ല, എന്റെ പഴ്സനൽ സ്റ്റാഫ് അംഗങ്ങല്ല, ഇതു കോൺഗ്രസിന്റെ വക്രബുദ്ധിയാണെന്നും ഗണേഷ്കുമാർ പറഞ്ഞു.
എൻഎസ്എസ് നേതാവിനെ മർദിച്ച സംഭവം: പ്രതിഷേധം തെരുവിലേക്ക്
പത്തനാപുരം ∙ എൻഎസ്എസ് താലൂക്ക് യൂണിയൻ പുനലൂരിൽ നിർമിച്ച പത്മാ കഫേ നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യം ഉന്നയിച്ച താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം ആർ.വേണുകുമാറിനെ മർദിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധം തെരുവിലേക്ക്. എൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ പട്ടാഴിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.പഞ്ചായത്തിലെ 13 കരയോഗങ്ങളിലെ പ്രതിനിധികൾ പ്രതിഷേധത്തിൽ പങ്കെടുത്തു. എൻഎസ്എസ് പ്രതിനിധി സഭാംഗം ജി.തുളസീധരൻ നായർ ഉദ്ഘാടനം ചെയ്തു. സംയുക്ത കരയോഗ കൂട്ടായ്മ കൺവീനർ ജി.രാജീവൻ പിള്ള അധ്യക്ഷത വഹിച്ചു.
ജി.സുരേന്ദ്രൻ നായർ, കുറ്റൂർ ഗോപാലകൃഷ്ണൻ നായർ, എം.ജെ.യദു കൃഷ്ണൻ, കെ.റജികുമാർ, എസ്.ശുഭാകുമാരി, ആർ.മോഹനചന്ദ്രൻ, ആർ.വേണുകുമാർ എന്നിവർ പ്രസംഗിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റായ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ പാർട്ടിയായ കേരള കോൺഗ്രസ്(ബി)നേതാക്കളാണ് മുൻ പാർട്ടി മണ്ഡലം പ്രസിഡന്റ് കൂടിയായ വേണുകുമാറിനെ മർദിച്ചതെന്നാണു പരാതി. സംഭവത്തിൽ കുന്നിക്കോട് പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
അഡ്മിനിസ്ട്രേറ്റീവ് ഭരണം വേണമെന്ന് ആവശ്യം
പത്തനാപുരം ∙ പത്മാ കഫേ അഴിമതിയുമായി ബന്ധപ്പെട്ടും, താലൂക്ക് യൂണിയൻ ഭരണ സമിതി അംഗത്തെ മർദിച്ച സംഭവത്തിലും താലൂക്ക് യൂണിയൻ ഭരണ സമിതിയിൽ ഒറ്റപ്പെട്ട് പ്രസിഡന്റ് കെ.ബി.ഗണേഷ്കുമാർ. ADVERTISEMENT Go AD-FREE
19ൽ 16 പേരും ചുവട് മാറ്റുകയും, എൻഎസ്എസ് ജനറൽ സെക്രട്ടറിയെ നേരിൽ കണ്ട് ആവശ്യമുന്നയിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് ജനറൽസെക്രട്ടറിയും സ്വീകരിച്ചതെന്നാണ് വിവരം. അഡ്മിനിസ്ട്രേറ്റീവ് ചുമതല നൽകി .
അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തി തീരുമാനമായ ശേഷം പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കാമെന്നതാണു ചങ്ങനാശേരിയിൽ നിന്നും താലൂക്ക് ഭരണ സമിതി അംഗങ്ങൾക്ക് ലഭിച്ച നിർദേശം. അതേ സമയം ഗണേഷ്കുമാറും ജനറൽ സെക്രട്ടറിയെ കണ്ട് തന്റെ ഭാഗം വിശദീകരിച്ചെന്നാണു വിവരം.
ADVERTISEMENT Go AD-FREE English Summary:
A political incident in Pathanapuram where a NSS Union member was allegedly assaulted by members of Kerala Congress(B), a party led by Minister KB Ganesh Kumar. The incident is linked to allegations of corruption in the construction of the Padmasree Cafe.
Pages:
[1]