LHC0088 Publish time 8 hour(s) ago

ഇറാൻ ആക്രമണം: ഇന്ത്യക്കാരന് ദാരുണാന്ത്യം, ഗൾഫിൽ മരണം 5

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/9/lebanese-village-of-ghaziyeh.jpg?w=1120&h=583



ദുബായ് / ടെഹ്റാൻ / ബെയ്റൂട്ട് . ഇറാൻ ആക്രമണത്തിൽ സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി 5 പേർ കൊല്ലപ്പെട്ടു. സൗദിയിലെ അൽ ഖർജ് പട്ടണത്തിൽ മിസൈൽഭാഗം വീണു 2 പേർ മരിച്ചു. ഒരു ഇന്ത്യക്കാരനും ബംഗ്ലദേശ് പൗരനുമാണ് മരിച്ചതെന്നാണു വിവരം. 12 പേർക്കു പരുക്കേറ്റു. ശുചീകരണ ജോലികൾ ചെയ്യുന്ന കമ്പനിക്കുമേലാണ് മിസൈൽഭാഗം വീണത്. അൽ ഖർജിലെ റഡാർ സംവിധാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കുവൈത്തിൽ 2 സുരക്ഷാ ഉദ്യോഗസ്ഥരും ദുബായിൽ കാറിനു മുകളിൽ മിസൈൽ ഭാഗങ്ങൾ പതിച്ചു പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവറുമാണു മരിച്ചത്. ബഹ്റൈനിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിനു നേരയും ആക്രമണമുണ്ടായത് ഗൾഫ് മേഖലയിൽ ആശങ്ക പരത്തി.
LIVE UPDATES

SHOW MORE


കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ 2 ഇന്ധന ടാങ്കുകൾക്കു തീപിടിച്ചു. ബഹ്റൈനിലെ മുഹാറഖിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ മിസൈൽഭാഗം വീണു. മനാമ റോഡിൽ മിസൈൽഭാഗം വീണു കടകൾ തകർന്നു. സൗദിയിലെ ഷയ്ബ എണ്ണപ്പാടവും യുഎസ് നയതന്ത്ര കാര്യാലയവും ലക്ഷ്യമിട്ട ഡ്രോണുകൾ വെടിവച്ചിട്ടു. ഇറാനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ടെഹ്റാനിലെ എണ്ണസംഭരണ കേന്ദ്രത്തിൽ വൻതീപിടിത്തമുണ്ടായി. ഇറാനിലെ വ്യവസായ മേഖലയിൽ ആക്രമണം ഇതാദ്യമാണ്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് തെക്കൻ ലബനനിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യത്തിലെ 2 പേർ കൊല്ലപ്പെട്ടു. യുദ്ധം തുടങ്ങിയശേഷം ഇസ്രയേൽ സൈനികർ കൊല്ലപ്പെടുന്നത് ആദ്യമാണ്.

അതിനിടെ, ഇറാനിലെ ഉന്നതാധികാര പണ്ഡിതസഭ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുത്തതായും ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും ഇറാൻ ടിവി റിപ്പോർട്ട് ചെയ്തു. യുദ്ധം 9 ദിവസം പിന്നിടുമ്പോൾ ഇതുവരെ ഇറാനിൽ 1332 പേരാണു കൊല്ലപ്പെട്ടത്. തെക്കൻ ലബനനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 83 കുട്ടികളടക്കം 394 പേരും കൊല്ലപ്പെട്ടു.
JUST IN

[*]
1 MINUTE AGO Live ഇറാൻ ആക്രമണം: ഇന്ത്യക്കാരന് ദാരുണാന്ത്യം, ഗൾഫിൽ മരണം 5 Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
38 MINUTES AGO ഒരുമാസത്തെ സൗജന്യ വിസ; യുഎസ് മുക്കിയ ഇറാൻ കപ്പലിൽ നിന്ന് രക്ഷപ്പെട്ട നാവികർക്ക് താങ്ങായി ശ്രീലങ്ക Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
48 MINUTES AGO വിമാനത്തിലെ ശുചിമുറിയിൽ വച്ച് ബീഡി വലിച്ചു; കയ്യിൽ ലൈറ്റർ, യുവാവിനെതിരെ കേസ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Iran-Israel War: Iran attack casualties have been reported across Saudi Arabia, Kuwait, and the UAE, with at least 5 deaths following a missile strike. The incident, which also caused injuries and damaged infrastructure, has heightened concerns in the Gulf region.
Pages: [1]
View full version: ഇറാൻ ആക്രമണം: ഇന്ത്യക്കാരന് ദാരുണാന്ത്യം, ഗൾഫിൽ മരണം 5