deltin33 Publish time Yesterday 22:36

ഖത്തർ എയർവേയ്സിനും സർവീസുകൾ: വരും ദിവസങ്ങളിലെ വിമാനസർവീസുകൾ; അറിയേണ്ടതെല്ലാം

https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/gulf/images/2026/3/3/uae-continues-flight-curbs-allows-limited-special-services-for-stranded-expats.jpg?w=1120&h=583



ന്യൂഡൽഹി∙ ഏകദേശം ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഖത്തർ എയർവെയ്സ് മാർച്ച് 10ന് ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് പ്രത്യേക നോൺ സ്റ്റോപ്പ് സർവീസ് നടത്തും. ബുധനാഴ്ച കൊച്ചിയിൽ നിന്ന് ദോഹയിലേക്കും സർവീസുണ്ടായിരിക്കും. സംഘർഷം മൂലം യാത്ര മുടങ്ങിയവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായിരിക്കും മുൻഗണന.


പ്രാദേശികസമയം പുലർച്ചെ 1.50ന് പുറപ്പെടുന്ന വിമാനം കൊച്ചിയിൽ രാവിലെ 8.35ന് എത്തും. പുലർച്ച 4.05ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 6.10ന് ദോഹയിലെത്തും. ഡൽഹിയിലേക്കും, മുംബൈയിലേക്കും ദോഹയിൽ നിന്ന് സർവീസ് ഉണ്ടായിരിക്കും.
What you should read next

[*] ‘ലോകം കാട്ടുനീതിയിലേക്ക് മടങ്ങരുത്, ഇറാന്റെ പരമാധികാരത്തെ മാനിക്കണം’; മുന്നറിയിപ്പുമായി ചൈന Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഖത്തർ വ്യോമപാത ഇപ്പോഴും അടച്ചിരിക്കുകയാണ്. ഖത്തർ വ്യോമയാന അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെയാണ് വരും ദിവസങ്ങളിൽ പ്രത്യേക സർവീസുകൾ നടത്തുന്നത്. ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായി ഒരു വിമാനം ദോഹയിൽ നിന്ന് പറന്നുയർന്നത് ശനിയാഴ്ചയാണ്.

ഇന്ത്യയിലേക്ക് മാർച്ച് എട്ടിന് 49 സർവീസുകളാണ് വിവിധ ഇന്ത്യൻ കമ്പനികൾ ഷെഡ്യൂൾ ചെയ്തത്. ഇന്നലെ മാത്രം റദ്ദായത് 279 സർവീസുകളാണ്.

എയർ ഇന്ത്യ: 78 അധിക സർവീസുകൾ

പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള റൂട്ടുകളിൽ മാർച്ച് 10 മുതൽ 18 വരെ എയർ ഇന്ത്യ 78 അധിക സർവീസുകൾ നടത്തും. ന്യൂയോർക്ക്, ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, ആംസ്റ്റർഡാം, സൂറിക്, പാരിസ് എന്നിവയ്ക്കു പുറമേ കൊളംബോ, മാലെ എന്നിവിടങ്ങളിലേക്കും ഡൽഹിയിൽ നിന്ന് അധിക സർവീസ് നടത്തും. 17,660 സീറ്റുകളാണ് ഈ അധിക സർവീസുകളിൽ ആകെയുണ്ടാവുക. യൂറോപ്യൻ റൂട്ടുകളിൽ ബോയിങ് 787–8 വിമാനങ്ങളാണ് ഉപയോഗിക്കുക. മാലെ, കൊളംബോ റൂട്ടുകളിൽ എയർബസ് എ320 നിയോ വിമാനങ്ങളായിരിക്കും സർവീസ് നടത്തുക. ഇതിനു പുറമേ ന്യൂയോർക്കിലേക്ക് ബോയിങ് 777–300ഇആർ വിമാനവുമായിരിക്കും ഉപയോഗിക്കുക.

എയർ ഇന്ത്യ: അധിക വിമാന സർവീസുകൾ (മാർച്ച് 10-18)

∙ ഡൽഹി-ലണ്ടൻ (AI165), മാർച്ച് 11, 13, 15, 18

∙ ലണ്ടൻ-ഡൽഹി (AI166), മാർച്ച് 11, 13, 15, 18

∙ മുംബൈ-ലണ്ടൻ (AI4131), മാർച്ച് 12, 14

∙ ലണ്ടൻ-മുംബൈ (AI4130), മാർച്ച് 12, 14

∙ ഡൽഹി-ഫ്രാങ്ക്ഫർട്ട് (AI121), മാർച്ച് 10 മുതൽ 18 വരെ (മാർച്ച് 14 ഒഴികെ)

∙ ഫ്രാങ്ക്ഫർട്ട്-ഡൽഹി (AI120), മാർച്ച് 10 മുതൽ 18 വരെ (മാർച്ച് 14 ഒഴികെ)

∙ ഡൽഹി-ആംസ്റ്റർഡാം (AI4155), മാർച്ച് 12, 14, 16

∙ ആംസ്റ്റർഡാം-ഡൽഹി (AI4156), മാർച്ച് 12, 14, 16

∙ ഡൽഹി-പാരീസ് (AI177), മാർച്ച് 15

∙ പാരീസ്-ഡൽഹി (AI178), മാർച്ച് 15

∙ ഡൽഹി-സൂറിച്ച് (AI151), മാർച്ച് 10, 17

∙ സൂറിച്ച്-ഡൽഹി (AI152), മാർച്ച് 10, 17

∙ ഡൽഹി-ന്യൂയോർക്ക് (AI4101), മാർച്ച് 12, 14, 17

∙ ന്യൂയോർക്ക്-ഡൽഹി (AI4102), മാർച്ച് 12, 14, 17

∙ ഡൽഹി-മാലദ്വീപ് (AI3201), മാർച്ച് 10 മുതൽ 18 വരെ

∙ മാലദ്വീപ്-ഡൽഹി (AI3202), മാർച്ച് 10 മുതൽ 18 വരെ

∙ ഡൽഹി-കൊളംബോ (AI3203), മാർച്ച് 10 മുതൽ 17 വരെ (മാർച്ച് 11 ഒഴികെ)

∙ കൊളംബോ-ഡൽഹി (AI3204), മാർച്ച് 10 മുതൽ 17 വരെ (മാർച്ച് 11 ഒഴികെ)

കണ്ണൂർ–മസ്കത്ത് സർവീസും

ഇടവേളയ്ക്കു ശേഷം നാളെ (മാർച്ച് 9) കണ്ണൂർ–മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലുണ്ടായിരുന്ന കോഴിക്കോട്–മസ്കത്ത് സർവീസ് ഇന്നത്തെ ലിസ്റ്റിലില്ല. കണ്ണൂരിനു പുറമേ തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള മസ്കത്ത് സർവീസും ഇന്ന് ഉൾപ്പെടുത്തിയിട്ടുണ്ട്. നാളെ ആകെ 56 സർവീസുകളാണ് എയർ ഇന്ത്യ ഗ്രൂപ്പ് ഗൾഫ് രാജ്യങ്ങളിലേക്ക് ഓപ്പറേറ്റ് ചെയ്യുന്നത്.

എയർ ഇന്ത്യ എക്സ്പ്രസ് (കേരള സർവീസുകൾ) (മാർച്ച് 9) ADVERTISEMENT Go AD-FREE

∙ കൊച്ചി– മസ്കത്ത് – കൊച്ചി (IX431/IX432, IX441/IX442)

∙ കണ്ണൂർ– മസ്കത്ത് – കണ്ണൂർ (IX711/IX712)

∙ കോഴിക്കോട്– ജിദ്ദ–കോഴിക്കോട് (IX397/IX398)

∙ കൊച്ചി– റാസൽഖൈമ – കൊച്ചി (IX1123 / IX1125)

മറ്റ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ

∙ മുംബൈ – മസ്കത്ത് – മുംബൈ (IX235/IX236)

∙ ഡൽഹി– മസ്കത്ത് – ഡൽഹി (IX163/IX164)

∙ തിരുച്ചിറപ്പള്ളി– മസ്കത്ത് – തിരുച്ചിറപ്പള്ളി (IX619/IX620)

∙ തിരുവനന്തപുരം– മസ്കത്ത്–തിരുവനന്തപുരം (IX549/IX550)

∙ ബെംഗളൂരു– ജിദ്ദ– ബെംഗളൂരു (IX941/IX942)

∙ ഹൈദരാബാദ്– ജിദ്ദ–ഹൈദരാബാദ് (IX939/IX940)

∙ മുംബൈ– ദുബായ്–മുംബൈ (IX1117 / IX1118)

∙ ബെംഗളൂരു– ദുബായ്– ബെംഗളൂരു (IX1115 / IX1116)

∙ മുംബൈ– റാസൽഖൈമ –മുംബൈ (IX1121 / IX1122, IX6605 / IX6606)

∙ ഡൽഹി – റാസൽഖൈമ – ഡൽഹി (IX6603 / IX6604)

∙ ബെംഗളൂരു – റാസൽഖൈമ – ബെംഗളൂരു (IX6701 / IX6702)

∙ മുംബൈ– അബുദാബി –മുംബൈ (IX257 / IX268)

∙ ബെംഗളൂരു– അബുദാബി –ബെംഗളൂരു (IX865 / IX866)

∙ മുംബൈ–ഷാർജ –മുംബൈ (IX251 / IX252)

∙ ബെംഗളൂരു–ഷാർജ–ബെംഗളൂരു (IX6607 / IX6608)

എയർ ഇന്ത്യ (മാർച്ച് 9)

∙ ഡൽഹി– ജിദ്ദ– ഡൽഹി (AI2255/AI2256)

∙ മുംബൈ– ജിദ്ദ–മുംബൈ (AI2245/AI2246)

∙ മുംബൈ– ദുബായ്– ഡൽഹി (AI4201/AI4202, AI4207/AI4208, AI4217/AI4218)

∙ ഡൽഹി– ദുബായ്–ഡൽഹി (AI4205/AI4206, AI4209/AI4210) ADVERTISEMENT Go AD-FREE

ആകാശ എയർ

മാർച്ച് 9ന് ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്കും മുംബൈയിലേക്കും സർവീസുകൾ നടത്തും. ജിദ്ദയിൽ നിന്ന് അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകളുടെ ബുക്കിങ് പുനരാരംഭിച്ചു. മാർച്ച് 31 വരെ മുൻകൂട്ടി ബുക്ക് ചെയ്യാം.

സർവീസുകൾ (മാർച്ച് 9) ചുവടെ.

കൊച്ചി–ജിദ്ദ (വൈകിട്ട് 5.50ന് പുറപ്പെടും)

ജിദ്ദ–കൊച്ചി (രാത്രി 10.55ന് പുറപ്പെടും)

മുംബൈ–ജിദ്ദ (വൈകിട്ട് 7.20ന് പുറപ്പെടും)

ജിദ്ദ–മുംബൈ (രാത്രി 11.55ന് പുറപ്പെടും)

സ്പൈസ്ജെറ്റ്

ഫുജൈറ, ദുബായ് എന്നിവയെ ബന്ധിപ്പിച്ച് ഇന്ന് 3 സർവീസുകൾ.

ദുബായ്-പുണെ (SG-5652)

ദുബായ്-മുംബൈ (SG-5514)

ഫുജൈറ-മുംബൈ (SG-9014)

എമിറേറ്റ്സ്

കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നും ദുബായിലേക്കും തിരിച്ചും ഇന്ന് സർവീസുണ്ടായിരിക്കും. വിവരങ്ങൾക്ക്: emirat.es/nowoperating

∙ ദുബായിലേക്കുള്ള സർവീസുകൾ

അഹമ്മദാബാദ്-ദുബായ് (EK 539, EK 541), ബെംഗളൂരു-ദുബായ് (EK 565, EK 567, EK 569), ചെന്നൈ-ദുബായ് (EK 543, EK 545, EK 547), ഡൽഹി-ദുബായ് (EK 511, EK 513, EK 515, EK 517), ഹൈദരാബാദ്-ദുബായ് (EK 525, EK 527, EK 529), കൊച്ചി-ദുബായ് (EK 531, EK 533), കൊൽക്കത്ത-ദുബായ് (EK 571, EK 573), മുംബൈ-ദുബായ് (EK 501, EK 503, EK 505, EK 507, EK 509), തിരുവനന്തപുരം-ദുബായ് (EK 523).

∙ ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ

ദുബായ്-അഹമ്മദാബാദ് (EK 538, EK 540), ദുബായ്-ബെംഗളൂരു (EK 564, EK 566, EK 568), ദുബായ്-ചെന്നൈ (EK 542, EK 544, EK 546), ദുബായ്-ഡൽഹി (EK 510, EK 512, EK 514, EK 516), ദുബായ്-ഹൈദരാബാദ് (EK 524, EK 526, EK 528), ദുബായ്-കൊച്ചി (EK 530, EK 532), ദുബായ്-കൊൽക്കത്ത (EK 570, EK 572), ദുബായ്-മുംബൈ (EK 500, EK 502, EK 504, EK 506, EK 508), ദുബായ്-തിരുവനന്തപുരം (EK 522).

എമിറേറ്റ്സ്: കേരളാ സർവീസുകളുടെ സമയക്രമം (മാർച്ച് 9)

∙ കൊച്ചി (പുലർച്ചെ 4.30)–ദുബായ് (രാവിലെ 7.05)

∙ കൊച്ചി (രാവിലെ 9.40)–ദുബായ് (12.10)

∙ ദുബായ് (രാത്രി 9.40)–കൊച്ചി (പുലർച്ചെ 3)

∙ ദുബായ് (പുലർച്ചെ 2.45)–കൊച്ചി (രാവിലെ 8.05)

∙ ദുബായ് (വൈകിട്ട് 9.30)–തിരുവനന്തപുരം (പുലർച്ച 3)

∙ തിരുവനന്തപുരം (പുലർച്ചെ 4.35)–ദുബായ് (രാവിലെ 7.15)

ഇത്തിഹാദ് ADVERTISEMENT GO AD-FREE

മാർച്ച് 9 സർവീസുകൾ ചുവടെ

അബുദാബി – ഡൽഹി (EY218), അബുദാബി – മുംബൈ (EY206), അബുദാബി – ഹൈദരാബാദ് (EY352), അബുദാബി – ബെംഗളൂരു (EY232), അബുദാബി – അഹമ്മദാബാദ് (EY246), അഹമ്മദാബാദ് – അബുദാബി (EY247), ഹൈദരാബാദ് – അബുദാബി (EY353), ഡൽഹി – അബുദാബി (EY219), മുംബൈ – അബുദാബി (EY207).
JUST IN

[*]
1 MINUTE AGO Live ഖത്തർ എയർവേയ്സിനും സർവീസുകൾ: വരും ദിവസങ്ങളിലെ വിമാനസർവീസുകൾ; അറിയേണ്ടതെല്ലാം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
34 MINUTES AGO ബൈക്ക് മോഷണം: കോഴിക്കോട് 2 വിദ്യാർഥികൾ‌ പിടിയിൽ; വാഹനം കടത്തിയത് രൂപമാറ്റം വരുത്തി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 2 MINUTES AGO ‘ഗണേഷിന്റെ ഡ്രൈവർ ഭാര്യയെ മർദിച്ചു, വിഡിയോ തെളിവുകൾ കൈമാറിയിട്ടും നടപടിയില്ല’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Flights Schedule: Qatar Airways flights and other airlines are resuming services, with special flights being operated to accommodate travel disruptions caused by the West Asian conflict. Air India is also launching additional services to Europe and the US, while other carriers like Air India Express, Akasa Air, SpiceJet, Emirates, and Etihad are operating various routes.
Pages: [1]
View full version: ഖത്തർ എയർവേയ്സിനും സർവീസുകൾ: വരും ദിവസങ്ങളിലെ വിമാനസർവീസുകൾ; അറിയേണ്ടതെല്ലാം