cy520520 Publish time Yesterday 15:36

‘രാജി ബോധപൂർവമായ തീരുമാനം; കാരണം സമയും വരുമ്പോൾ വെളിപ്പെടുത്തും’: സി.വി. ആനന്ദബോസ്

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/8/cv-anandabose.jpg?w=1120&h=583



കൊൽക്കത്ത∙ ബംഗാൾ ഗവർണർ സ്ഥാനത്തുനിന്ന് രാജിവച്ചത് താൻ ബോധപൂർവം എടുത്ത തീരുമാനമാണെന്ന് മുൻ ഗവർണർ സി.വി. ആനന്ദബോസ്. രാജിക്കു പിന്നിലെ കാരണങ്ങൾ ശരിയായ സമയം വരുന്നതുവരെ പുറത്തുവിടില്ലെന്നും കൊൽക്കത്ത വിമാനത്താവളത്തിൽ മാധ്യമങ്ങളോടു സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

“ഈ കളിയുടെ നിയമങ്ങളിൽ അതെപ്പോൾ അവസാനിപ്പിക്കണമെന്ന് അറിയുന്നതും ഉൾപ്പെടുന്നു” – എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗവർണറുടെ ഔദ്യോഗിക വസതിയായ ബംഗ ഭവൻ ഇന്ന് അദ്ദേഹം ഒഴിഞ്ഞുകൊടുത്തു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗവർണർ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു.
What you should read next

[*] ‘രാഷ്ട്രപതിക്കായി ഒരുക്കിയ ശുചിമുറിയിൽ വെള്ളമില്ല’; ബംഗാൾ സർക്കാരിനോട് വിശദീകരണം തേടി കേന്ദ്രം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഇതിനിടെ, രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ബംഗാൾ സന്ദർശനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. “രാഷ്ട്രപതി വളരെ പരിചയസമ്പന്നയും മഹിമയുമുള്ള വ്യക്തിയാണ്. അവരെപ്പോലുള്ളവർക്ക് അത്തരമൊരു അഭിപ്രായം പറയാൻ അവരുടേതായ കാരണങ്ങളുണ്ടാകും. രാഷ്ട്രപതി പറഞ്ഞ കാര്യങ്ങളിൽ പ്രതികരിക്കേണ്ട വ്യക്തി ഞാൻ അല്ല,” എന്ന് ബോസ് പറഞ്ഞു.

തന്റെ വോട്ട് ബംഗാളിലാണെന്നും വോട്ട് രേഖപ്പെടുത്താൻ ഇവിടെ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജിവയ്ക്കുന്നതിന് ഏകദേശം ഒരാഴ്ച മുൻപാണ് അദ്ദേഹം തന്റെ വോട്ടർ റജിസ്ട്രേഷൻ ബംഗാളിലേക്ക് മാറ്റിയത്. ADVERTISEMENT Go AD-FREE
JUST IN

[*]
1 MINUTE AGO ‘രാജി ബോധപൂർവമായ തീരുമാനം; കാരണം സമയും വരുമ്പോൾ വെളിപ്പെടുത്തും’: സി.വി. ആനന്ദബോസ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
4 MINUTES AGO ‘രാഷ്ട്രപതിക്കായി ഒരുക്കിയ ശുചിമുറിയിൽ വെള്ളമില്ല’; ബംഗാൾ സർക്കാരിനോട് വിശദീകരണം തേടി കേന്ദ്രം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
35 MINUTES AGO നിതീഷിന് പിന്നാലെ മകൻ; നിഷാന്ത് കുമാർ ജെഡിയുവിൽ ചേർന്നു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Former Governor C.V. Ananda Bose\“s resignation: Former Governor C.V. Ananda Bose\“s resignation from his West Bengal post is a conscious decision, with the reasons to be revealed at the appropriate time. He vacated Raj Bhavan and also shared thoughts on President Droupadi Murmu\“s visit to Bengal, confirming his intent to vote in the state.
Pages: [1]
View full version: ‘രാജി ബോധപൂർവമായ തീരുമാനം; കാരണം സമയും വരുമ്പോൾ വെളിപ്പെടുത്തും’: സി.വി. ആനന്ദബോസ്