Chikheang Publish time 1 hour(s) ago

പെട്രോൾ കിട്ടാതാകുമോ?; പമ്പുകളിൽ എന്തുകൊണ്ട് തിരക്കില്ല?: പമ്പുടമകൾ പറയുന്നു

https://img-mm.manoramaonline.com/content/dam/mm/mo/fasttrack/auto-news/images/2025/3/23/petrol-pump.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440



കൊച്ചി∙ ‘‘കൂടുതൽ തിരക്കൊന്നും ഉണ്ടായിട്ടില്ല. വെള്ളി, ശനിയൊക്കെ സാധാരണ ഉള്ള തിരക്കുപോലും ഉണ്ടായിരുന്നില്ല. നിലവിൽ പെട്രോളിനും ഡീസലിനും പ്രശ്നമൊന്നും ഇല്ലെന്നാണ് കമ്പനികൾ പറഞ്ഞിരിക്കുന്നത്. 45 ദിവസത്തേക്ക് വരെ സ്റ്റോക്ക് ഉണ്ടെന്നും. ഗള്‍ഫിൽ പ്രശ്നം കൂടുതൽ രൂക്ഷമായാൽ എന്താകും എന്നറിയില്ല’’ - കൊച്ചി കത്രിക്കടവിലുള്ള പെട്രോൾ പമ്പിന്റെ മാനേജർ രാജേഷ് പറയുന്നു. പശ്ചിമേഷ്യൻ സംഘർഷം മൂലം പെട്രോളിനു ഡീസലിനും വിലകൂടുമെന്നും കിട്ടാതാകുമെന്നും കരുതി ആരും പമ്പുകളിൽ തിരക്കുണ്ടാക്കേണ്ട സാഹചര്യം നിലവിൽ ഇല്ല എന്നാണ് എണ്ണക്കമ്പനികളും പമ്പ് നടത്തിപ്പുകാരും പറയുന്നത്. ആശങ്കകൾ ഉള്ളപ്പോഴും ‘പിടിച്ചു നിൽക്കാൻ പറ്റും’ എന്നാണ് പമ്പുടമകളുടെ പൊതുവികാരം. എന്നാൽ രാജ്യാന്തര വിപണിയിൽ എണ്ണവില ഉയർന്നതോടെ പമ്പുകൾക്കും കെഎസ്ആർടിസിയും ആശുപത്രികളും പോലെ കൂടുതലായി ഇന്ധനം ഉപയോഗിക്കുന്നവർക്കുമുള്ള ‘സോപ്പ്’ എണ്ണക്കമ്പനികൾ നിർത്തുന്നു എന്നാണ് വിവരം. ഇന്ധന പ്രതിസന്ധിയില്ലെന്നായിരുന്നു പൊതുമേഖലാ എണ്ണക്കമ്പനികള്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
What you should read next

[*] യുദ്ധത്തിനിടെ ഇരുട്ടടി, പെട്രോളിന് റെക്കോർഡ് വർധന, കൂടിയത് ലിറ്ററിന് 55 രൂപ, പാക്കിസ്ഥാൻ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് Business News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


20,000 ലീറ്റർ വരെ ഇന്ധനം നിറയ്ക്കാവുന്ന ടാങ്കുകളാണ് കൊച്ചിയിലെ മിക്ക പെട്രോൾ പമ്പുകളിലുമുള്ളത്. വാഹനത്തിരക്കുള്ള പമ്പുകളിൽ പെട്രോളും ഡീസലും കൂടി ദിവസം ശരാശരി 7,000–8000 ലീറ്റർ വരെ ചെലവാകാറുണ്ട്. ഇതു കണക്കാക്കി എല്ലാ ദിവസവും എണ്ണക്കമ്പനികളിൽനിന്ന് ടാങ്കറുകളിൽ ഇന്ധനം എത്തിക്കാറാണു പതിവ്. രണ്ടു ദിവസത്തിൽ കൂടുതൽ ഇന്ധനം ശേഖരിച്ചു വയ്ക്കാനുള്ള സംവിധാനം മിക്ക പമ്പുകൾക്കുമില്ലെന്ന് പമ്പുടമകൾ പറയുന്നു. അതുകൊണ്ടു തന്നെ പ്രതിസന്ധി ഉണ്ടായാൽ തന്നെ എണ്ണക്കമ്പനികളാണ് അതിന് പരിഹാരം കണ്ടെത്തേണ്ടതെന്നും അവർ വ്യക്തമാക്കി. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440ടോമി തോമസ് (Photo: Arranged)

നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന പ്രസിഡന്റ് ടോമി തോമസ് പ്രതികരിച്ചത്. ഗാർഹിക ഉപഭോക്താക്കൾക്കു മുൻഗണന നൽകാനുള്ള നിർദേശം ഉണ്ടായതിനു പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ പാചകവാതക സിലിണ്ടറുകൾ ഉപയോഗിക്കുന്നവർ ആശങ്ക നേരിട്ട കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തത വരുത്തുന്നു എന്നാണു മനസിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗാർഹിക പാചകവാതക സിലിണ്ടറിന് (14 കിലോ) 60 രൂപയും വാണിജ്യ സിലിണ്ടറിന് 114.5 രൂപയും കഴിഞ്ഞ ദിവസം എണ്ണക്കമ്പനികൾ വർധിപ്പിച്ചിരുന്നു.

‘‘പെട്രോൾ, ഡീസൽ കാര്യത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ട്. വിൽപ്പന വർധിപ്പിക്കാനായി പെട്രോൾ പമ്പുകൾക്ക് ഏര്‍‍പ്പെടുത്തിയിരുന്ന ക്രെഡിറ്റ് സംവിധാനം പിൻവലിച്ചതാണ് അതിലൊന്ന്. ക്യാഷ് ആൻ‍ഡ് ക്യാരി എന്ന അപ്പപ്പോൾ പണം കൊടുത്തു വാങ്ങുക എന്ന രീതിയിലേക്കു മാറി. അതുപോലെ കെഎസ്ആർടിസി, ആശുപത്രികൾ, ദേശീയപാത നിർമാണ കമ്പനികൾ തുടങ്ങിയവയ്ക്കൊക്കെ നൽകിയിരുന്ന 10 രൂപയുടെ ഡിസ്കൗണ്ടും പിൻവലിച്ചു. അതു ബാധിക്കുന്ന കാര്യമാണ്’’ – ടോമി തോമസ് പറയുന്നു. രാജ്യാന്തര വിപണിയിൽ എണ്ണ ബാരലിന് 92 ഡോളർ ആയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സംഘർഷം വർധിച്ചാൽ ഇത് ഇനിയും വർധിക്കുകയും അത് ആഭ്യന്തര വിപണിയിലടക്കം പ്രതിഫലിക്കുകയും ചെയ്യും. ADVERTISEMENT Go AD-FREE
JUST IN

[*]
1 MINUTE AGO പെട്രോൾ കിട്ടാതാകുമോ?; പമ്പുകളിൽ എന്തുകൊണ്ട് തിരക്കില്ല?: പമ്പുടമകൾ പറയുന്നു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
48 MINUTES AGO സഞ്ജു സാംസണെ വാനോളം പുകഴ്ത്തി രാഹുൽ ഗാന്ധി, പരിഭാഷ പാളിയപ്പോൾ തിരുത്ത് Cricket

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 22 MINUTES AGO കുതിരപ്പന്തിയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് അപകടം; ഒരാൾ മരിച്ചു Alappuzha

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Oil price: Petrol diesel availability is currently not a concern, according to petrol pump owners, despite fears of shortages due to the West Asia conflict. While companies assure sufficient stock, some payment and discount terms are changing, impacting large fuel consumers.
Pages: [1]
View full version: പെട്രോൾ കിട്ടാതാകുമോ?; പമ്പുകളിൽ എന്തുകൊണ്ട് തിരക്കില്ല?: പമ്പുടമകൾ പറയുന്നു