കുതിരപ്പന്തിയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് അപകടം; ഒരാൾ മരിച്ചു
https://img-mm.manoramaonline.com/content/dam/mm/mo/archive/education/education-news/images/2026/1/16/higher-education-suicide-reporting.jpg?w=1120&h=583ആലപ്പുഴ∙ കുതിരപ്പന്തിയിൽ റെയിൽവേ പാളം മുറിച്ചു കടക്കാൻ ശ്രമിച്ചയാൾ ട്രെയിൻ ഇടിച്ചു മരിച്ചു. കരുവാറ്റ തെക്ക് വിദ്യാലയം വീട്ടിൽ ദിലീപ് കുമാർ (65) ആണു മരിച്ചത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 6.30ന് ഏറനാട് എക്സ്പ്രസാണ് ഇടിച്ചത്. അപകടത്തെ തുടർന്ന് ട്രെയിൻ നിർത്തി. പിന്നീട് 7 മണിക്കാണ് യാത്ര പുനരാരംഭിച്ചത്. അപകടത്തെത്തുടർന്ന് ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റിയും വൈകി. English Summary:
Alappuzha railway accident: A 65-year-old man, Dilip Kumar, died after being hit by the Euranad Express while trying to cross the railway tracks at Kuthirapanthi.
Pages:
[1]