deltin33 Publish time 2 hour(s) ago

അമ്മ, ഇനി ആവോളം; 13 വർഷങ്ങൾക്കുശേഷം അമ്മത്തണലിലേക്ക് രാജയുടെ മടക്കയാത്ര

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/kannur/images/2026/3/8/raja-kannur-1.jpg?w=1120&h=583



തലശ്ശേരി ∙ പതിമൂന്നുവർഷങ്ങൾക്കുശേഷം ഇരുപതാം വയസ്സിൽ രാജ വീണ്ടും അമ്മത്തണലിന്റെ സ്വച്ഛത അറിയും. ബാല്യത്തിന്റെ കുസൃതിയിൽ അമ്മക്കയ്യിൽനിന്നു വിട്ടുപോയതാണ്. വർഷങ്ങൾക്കിപ്പുറം വീണ്ടും വീട്ടിലേക്കെത്തുമ്പോൾ കാണാൻ അച്ഛനും ജ്യേഷ്ഠനുമില്ല. കാണാതായ മകനെ തേടിയലഞ്ഞ് തളർന്നാണ് അച്ഛൻ മരിച്ചത്. വീട്ടിൽ അമ്മയും 4 സഹോദരിമാരുമാണുള്ളത്. അതിൽ ഒരു സഹോദരി വിവാഹിതയായി.

ജാർഖണ്ഡ് ചായ്ബാസ ജില്ലയിൽനിന്നുള്ള ബോധ് റാമും മണി ഗോപ്പും ബംഗാളിലെ മിസായി ഇഷ്ടികച്ചൂളയിൽ ജോലിക്കെത്തിയപ്പോഴാണ് ഒപ്പംകൂട്ടിയ മകനെ നഷ്ടമാകുന്നത്. അന്ന് ഏഴുവയസ്സുകാരനായ രാജ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത്, നാട്ടിലേക്ക് പോകണമെന്നു പറഞ്ഞു തനിച്ചു ട്രെയിനിൽ കയറുകയായിരുന്നു. എത്തിപ്പെട്ടത് എറണാകുളത്ത്.

3 വർഷം അവിടെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തിൽ കഴിഞ്ഞ രാജയെ 2016ൽ തൃശൂരിലെ ഗവ. ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. അവിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ 17 വയസ്സിൽ താഴെയുള്ളവരുടെ ഫുട്ബോൾ ടീമിൽ അംഗമായി. കഴിഞ്ഞമാസം 3ന് തലശ്ശേരിയിലെ ആഫ്റ്റർ കെയർ ഹോമിലെത്തിയതാണ് പുനഃസമാഗമത്തിന് രാജയ്ക്ക് നിമിത്തമാകുന്നത്. സമീപത്തെ ചിൽഡ്രൻസ് ഹോമിന്റെ സൂപ്രണ്ട് ഒ.കെ.മുഹമ്മദ് അഷ്റഫ് മിസ്സിങ് പഴ്സൻസ് കേരള എന്ന വാട്സാപ് ഗ്രൂപ്പിലൂടെ ജാർഖണ്ഡിലെ സാമൂഹിക പ്രവർത്തകർ മുഖേന 3 യുട്യൂബർമാരെ കണ്ടെത്തി രാജയുടെ വിവരം നൽകി.

യുട്യൂബ് സന്ദേശം 10 ലക്ഷം പേരാണ് കണ്ടത്. രാജയുടെ ഒരു ബന്ധുവും ഇതു കാണാനിടയായി. ഇതോടെ മാതാവ് സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് വിഡിയോ കോളിലൂടെ രാജയുമായി സംസാരിച്ചു. സോനുവ പൊലീസ് എസ്ഐ ഇന്ദർദിയോ രജകും ചായ്ബാസ ചൈൽഡ് ഹെൽപ് ഡെസ്കിലെ മനോജ് കുമാർ ദാസും തലശ്ശേരി ആഫ്റ്റർ കെയർ ഹോമിൽ നിന്ന് രാജയെ നാട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. പ്ലസ് ടു പ്രൈവറ്റായി പഠിക്കുന്ന രാജ പന്തക്കലിൽ സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയിൽ പരിശീലനം നടത്തുന്നുണ്ട്. ADVERTISEMENT Go AD-FREE English Summary:
A lost boy named Raja is finally reuniting with his mother after 13 years, a heartwarming story of reunion and the enduring power of a mother\“s love. This incredible journey, facilitated by technology and the kindness of strangers, highlights the deep emotional bonds that transcend time and distance.
Pages: [1]
View full version: അമ്മ, ഇനി ആവോളം; 13 വർഷങ്ങൾക്കുശേഷം അമ്മത്തണലിലേക്ക് രാജയുടെ മടക്കയാത്ര