മുഹസിന് ഉപാധിവച്ച് സിപിഐ; പന്ന്യൻരവീന്ദ്രനും പട്ടികയിൽ, സ്ഥാനാർഥികളെ ഇന്നറിയാം
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/8/cpi-candidates.jpg?w=1120&h=583തിരുവനന്തപുരം ∙ സിപിഐ മത്സരിക്കുന്ന 25 സീറ്റുകളിലെ സ്ഥാനാർഥികളെ ഇന്നറിയാം. സംസ്ഥാന സെക്രട്ടേറിയറ്റ്, നിർവാഹകസമിതി, കൗൺസിൽ യോഗങ്ങൾ ഇന്ന് അതിനായി ചേരും.
3 തവണ മത്സരിച്ച നിലവിലുള്ള 6 പേരെ ഒഴിവാക്കാനാണു സാധ്യത. 2 ടേം കഴിഞ്ഞ ഭൂരിപക്ഷം പേർക്കും ഇളവു നൽകണമെന്ന ആവശ്യമാണു ജില്ലാ നേതൃയോഗങ്ങളിൽ ഉയർന്നത്. അതേസമയം, ഒരു ടേം മാത്രം പിന്നിട്ട തൃശൂരിലെ പി.ബാലചന്ദ്രൻ ജില്ലയിൽനിന്നുള്ള ശുപാർശയിൽ ഇല്ല. ജില്ലാ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിന് ഉപാധികളോടെ മാത്രം ഇളവു നൽകാമെന്ന നിർദേശമാണ് അവിടെനിന്നു വന്നിരിക്കുന്നത്.
What you should read next
[*] മൂന്നു സീറ്റ് കൂടുതൽ വേണം, വാക്ക് പാലിക്കണം; അതൃപ്തി പരസ്യമാക്കി ആർജെഡി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഇന്നലെ ജില്ലാ സമിതികൾ ചേർന്നയിടത്തു തയാറായ പാനൽ ചുവടെ:
∙ തിരുവനന്തപുരം
നെടുമങ്ങാട്: മന്ത്രി ജി.ആർ.അനിൽ, കെ.എസ്.അരുൺ, പാട്ടത്തിൽ ഷെറീഫ്
ചിറയിൻകീഴ്: മനോജ് ബി.ഇടമന,കെ.ദേവകി, കോരാണി ബിജു
ജി.ആർ.അനിലിന്റെയും മനോജ് ബി.ഇടമനയുടെയും പേരുകളാണു പരിഗണിക്കേണ്ടതെന്ന പ്രത്യേക ശുപാർശ ജില്ലാ കൗൺസിൽ നൽകിയിട്ടുണ്ട്.
∙ കൊല്ലം
കരുനാഗപ്പള്ളി: എം.എസ്.താര, അനിൽ എസ്.കല്ലേലിഭാഗം, ജഗത്
ജീവൻ ലാലി, എ.അഥിൻ
ചാത്തന്നൂർ: ആർ.രാജേന്ദ്രൻ, ആർ.ദിലീപ്കുമാർ, എസ്.വേണുഗോപാൽ
ചടയമംഗലം: ജെ.ചിഞ്ചുറാണി, സാം കെ.ഡാനിയേൽ, എസ്.ബുഖാരി ADVERTISEMENT Go AD-FREE
പുനലൂർ: സി.അജയപ്രസാദ്, ആർ.സജിലാൽ, ലിജു ജമാൽ
3 ടേം പൂർത്തിയാവുന്ന പുനലൂർ എംഎൽഎയും ജില്ലാ സെക്രട്ടറിയുമായ പി.എസ്.സുപാലിനും ചാത്തന്നൂർ എംഎൽഎ ജി.എസ്.ജയലാലിനും ഇളവു പരിഗണിക്കണമെന്നും ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു
∙ പത്തനംതിട്ട
അടൂർ: ആർ.എസ്.അനിൽ, സി.എ. അരുൺകുമാർ, പ്രജി ശശിധരൻ, മണിക്കുട്ടൻ, അച്യുതൻ
3 ടേമിൽ ഇളവ് അനുവദിക്കുകയാണെങ്കിൽ സിറ്റിങ് എംഎൽഎ ചിറ്റയം ഗോപകുമാറിനെത്തന്നെ പരിഗണിക്കണമെന്ന് അറിയിച്ചു.
∙ കോട്ടയം
വൈക്കം: പി.പ്രദീപ്, എം.കെ. രാജേഷ്, കെ.സി.നയന കുമാർ
2 തവണ മത്സരിച്ചവർക്ക് ഇളവു നൽകുന്നുണ്ടെങ്കിൽ സി.കെ.ആശയെ വീണ്ടും സ്ഥാനാർഥിയാക്കണമെന്നും ശുപാർശ.
∙ ഇടുക്കി
പീരുമേട്: കെ.സലിം കുമാർ, ജോസ് ഫിലിപ്പ്, സോബിൻ സോമൻ
∙ തൃശൂർ
ഒല്ലൂർ: മന്ത്രി കെ.രാജൻ, പ്രസാദ് പാറേരി, ടി.പ്രദീപ് കുമാർ ADVERTISEMENT Go AD-FREE
നാട്ടിക: സി.സി.മുകുന്ദൻ, എൻ.കെ. ഉദയപ്രകാശ്, എ.കെ.അനിൽകുമാർ
കൊടുങ്ങല്ലൂർ: കെ.ജി.ശിവാനന്ദൻ, കെ.വി.വസന്തകുമാർ, കെ.കെ.വത്സരാജ്
കയ്പമംഗലം: കെ.കെ.വത്സരാജ്,
കെ.ജി.ശിവാനന്ദൻ, ടി.പി.രഘുനാഥ്
തൃശൂർ: ഷീല വിജയകുമാർ, സാറാമ്മ റോബ്സൺ
എംഎൽഎമാരായ വി.ആർ.സുനിൽകുമാർ (കൊടുങ്ങല്ലൂർ), ഇ.ടി.ടൈസൺ (കയ്പമംഗലം), പി.ബാലചന്ദ്രൻ (തൃശൂർ) എന്നിവർ ജില്ലാതല പട്ടികയിൽ ഇല്ല. തൃശൂരിൽ പൊതുസ്വതന്ത്രയായി കോൺഗ്രസ് കൗൺസിലർ ലാലി ജയിംസിനെ മത്സരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദത്തെത്തുടർന്നു കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ടയാളാണു ലാലി.
What you should read next
[*] കെ.കെ.ശൈലജ മത്സരിക്കും; പേരാവൂരിൽ സ്ഥാനാർഥി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
∙ പാലക്കാട്
പട്ടാമ്പി: മുഹമ്മദ് മുഹസിൻ, പന്ന്യൻ രവീന്ദ്രൻ, ഒ.കെ.സെയ്തലവി, കെ.ഷാജഹാൻ
മണ്ണാർക്കാട് : മണികണ്ഠൻ പൊറ്റശ്ശേരി, വി.എം.ലത്തീഫ്, സുമലത മോഹൻദാസ്, പി.കബീർ, മൻസിൽ ബക്കർ
∙ മലപ്പുറം
തിരൂരങ്ങാടി: അജിത് കൊളാടി, ഏറനാട്: ഷഫീർ കിഴിശേരി
മഞ്ചേരി സീറ്റിലേക്കു പൊതുസ്വതന്ത്രനെ ആലോചിക്കുന്നു. ADVERTISEMENT GO AD-FREE
∙ കാസർകോട്
കാഞ്ഞങ്ങാട്: ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ.വി.കൃഷ്ണൻ, കെ.എസ്.കുര്യാക്കോസ്
JUST IN
[*]
1 MINUTE AGO മുഹസിന് ഉപാധിവച്ച് സിപിഐ; പന്ന്യൻരവീന്ദ്രനും പട്ടികയിൽ, സ്ഥാനാർഥികളെ ഇന്നറിയാം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
8 MINUTES AGO മുഖം മിനുക്കിയ ചങ്ങനാശേരി സ്റ്റേഷൻ ചിത്രം സമൂഹമാധ്യമത്തിൽ പങ്കിട്ട് കേന്ദ്രമന്ത്രി; കമന്റ് ബോക്സിൽ അഭിനന്ദന പ്രവാഹം Kottayam
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
9 MINUTES AGO കർണാടകയിലും തെലങ്കാനയിലും വിജയിച്ച ‘ഗാരന്റി’; എൽഡിഎഫിന് കോൺഗ്രസിന്റെ മറുപടി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
CPI Finalizes Kerala Election Candidates: CPI candidates for the upcoming Kerala Assembly Elections will be finalized today, with conditional support for MLA Muhammed Muhsin and Pannian Raveendran also named. The party\“s State Secretariat, Executive Committee, and Council meetings will determine the final list of contenders.
Pages:
[1]