LHC0088 Publish time 2 hour(s) ago

മാപ്പ് പറഞ്ഞ് ഇറാൻ പ്രസിഡന്റ്, പിന്നാലെ തിരുത്തി റവല്യൂഷനറി ഗാർഡ്; വീണ്ടും മിസൈൽ വർഷം

https://img-mm.manoramaonline.com/content/dam/mm/mo/archive/news/world/images/2026/3/8/iran-us-attack.jpg?w=1120&h=583



ദുബായ് / ബെയ്റൂട്ട് / ടെഹ്റാൻ ∙ സമാധാനപ്രതീക്ഷ അകലെയാക്കി യുദ്ധം രണ്ടാം ആഴ്ചയിലേക്ക് കടന്നു. ഗൾഫ് രാജ്യങ്ങളിലെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ മാപ്പപേക്ഷിച്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം അബുദാബിയിലെ യുഎസ് വ്യോമത്താവളത്തിൽ ഇറാൻ ഡ്രോണുകൾ പതിച്ചു. കുവൈത്ത്, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലും തുടർച്ചയായ ആക്രമണമുണ്ടായി. യാത്രക്കാരെ പരിഭ്രാന്തരാക്കി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ മിസൈൽ പതിച്ചു.
LIVE UPDATES

SHOW MORE


പ്രസിഡന്റിന്റെ പ്രസ്താവന തിരുത്തിയ ഇറാൻ സേനാവിഭാഗമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിഎസ്), അമേരിക്കൻ താവളങ്ങൾക്കുനേരെ ആക്രമണം തുടരുമെന്നു വ്യക്തമാക്കി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ–യുഎസ് ബോംബാക്രമണം ഇന്നലെയും തുടർന്നു. പ്രതിരോധ സംവിധാനം മറികടന്ന് ഇസ്രയേലിലെ നഗരങ്ങളിലും ഇറാൻ മിസൈലുകൾ സ്ഫോടനങ്ങളുണ്ടാക്കി. ഇറാനിൽ ഇതുവരെ 1332 പേരാണു കൊല്ലപ്പെട്ടത്. ഇസ്രയേലിൽ 11 പേർ കൊല്ലപ്പെട്ടു. കിഴക്കൻ ലബനനിലെ നബി ചിത് പട്ടണത്തിൽ ഇന്നലത്തെ ഇസ്രയേൽ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു.
What you should read next

[*] ആശ്വാസമായി ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; അറിയാം ഞായറാഴ്ചയിലെ വിമാനസര്‍വീസുകള്‍ India

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


യുദ്ധം തുടരുമെന്ന സൂചന ശക്തമാക്കി ഇസ്രയേലിന് 15.1 കോടി ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകി. ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നു. 2 വർഷത്തിനിടെ ആദ്യമായി യുഎസ് ക്രൂഡിന് ബാരലിന് 90 ഡോളറിനു മുകളിലായി.
JUST IN

[*]
3 MINUTES AGO LIVE IRAN-ISRAEL CONFLICT മാപ്പ് പറഞ്ഞ് ഇറാൻ പ്രസിഡന്റ്, പിന്നാലെ തിരുത്തി റവല്യൂഷനറി ഗാർഡ്; വീണ്ടും മിസൈൽ വർഷം World

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
51 MINUTES AGO ആശ്വാസമായി ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; അറിയാം ഞായറാഴ്ചയിലെ വിമാനസര്‍വീസുകള്‍ India

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 38 MINUTES AGO ഭർത്താവ് മരിച്ച് 20–ാം നാൾ യുവതിയുടെ വിവാഹം; പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Iran– Israel and US War: Middle East conflict escalates in its second week as Iran\“s Revolutionary Guard Corps announces attacks against the US and Israel, following intercepted Iranian missiles. Meanwhile, the US is reportedly seeking to influence Iran\“s leadership selection and control its airspace, with President Trump demanding unconditional surrender.
Pages: [1]
View full version: മാപ്പ് പറഞ്ഞ് ഇറാൻ പ്രസിഡന്റ്, പിന്നാലെ തിരുത്തി റവല്യൂഷനറി ഗാർഡ്; വീണ്ടും മിസൈൽ വർഷം