Chikheang Publish time 2 hour(s) ago

സ്കൂട്ടറിനു 2 ലീറ്റർ, കാറിനു 10 ലീറ്റർ; വരവ് കുറഞ്ഞു, പെട്രോൾ പമ്പിൽ റേഷനിങ് എർപ്പെടുത്തി ബംഗ്ലദേശ്

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/7/bangladesh.jpg?w=1120&h=583



ധാക്ക ∙ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ എണ്ണക്ഷാമം മുന്നിൽക്കണ്ട് വിൽപനയിൽ ബംഗ്ലദേശ് പെട്രോളിയം കോർപറേഷൻ (ബിപിസി) നിയന്ത്രണം ഏർപ്പെടുത്തി.. വെള്ളിയാഴ്ച മുതലാണ് രാജ്യത്ത് നിയന്ത്രണങ്ങൾ നിലവിൽവന്നത്. എണ്ണക്ഷാമം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ വാഹന ഉടമകൾ കൂട്ടമായി എണ്ണ വാങ്ങാൻ പമ്പുകളിൽ എത്തിയിരുന്നു. ഇതേതുടർന്നാണ് റേഷനിങ് ഏർപ്പെടുത്തിയത്. എണ്ണയ്ക്കായി 95 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ബംഗ്ലദേശ്.

ഇതുപ്രകാരം ഇരുചക്രവാഹനങ്ങൾക്കു ദിവസം പരമാവധി 2 ലീറ്റർ പെട്രോൾ മാത്രമേ ലഭിക്കു. സ്വകാര്യ കാറുകൾക്ക് 10 ലീറ്റർ വരെയും ജീപ്പുകൾ, മിനിബസുകൾ എന്നിവയ്ക്കു 20–25 ലീറ്റർ എണ്ണയും ലഭിക്കും. പൊതുഗതാഗതത്തിനു ഉപയോഗിക്കുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു 70-80 ലീറ്റർ എണ്ണ ദിവസവും നിറയ്ക്കാം. അതേസമയം ദീർഘ ദൂരവാഹനങ്ങൾക്കു വേണ്ടി 220 ലീറ്റർ ഡീസൽ വരെ പമ്പുകളിൽനിന്നും നിത്യേന വാങ്ങാനാവും.

ക്ഷാമമുണ്ടാകുമെന്ന പ്രചാരണത്തെ തുടർന്ന് ഡീലർമാരുടെ ഭാഗത്തുനിന്നും ഇന്ധനം പൂഴ്ത്തിവയ്ക്കാനുള്ള ശ്രമങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം വിതരണത്തിനായി പമ്പുകളിലേക്ക് എണ്ണ എത്തുന്നതിൽ കുറവു സംഭവിച്ചിട്ടുണ്ടെന്നു പമ്പുടമകളും പറയുന്നു.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/ShujaUH എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) ADVERTISEMENT Go AD-FREE
JUST IN

[*]
46 SECONDS AGO ഭർത്താവ് മരിച്ച് 20–ാം നാൾ യുവതിയുടെ വിവാഹം; പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 MINUTE AGO പൊട്ടിക്കാത്ത ബിയറിൽ ഓടിക്കളിച്ച് മീൻ; പരാതിയിൽ കൈ മലർത്തി ജീവനക്കാർ- വിഡിയോ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 MINUTE AGO സ്കൂട്ടറിനു 2 ലീറ്റർ, കാറിനു 10 ലീറ്റർ; വരവ് കുറഞ്ഞു, പെട്രോൾ പമ്പിൽ റേഷനിങ് എർപ്പെടുത്തി ബംഗ്ലദേശ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Oil Shortage Bangladesh: Bangladesh Petroleum Corporation (BPC) has implemented fuel sales restrictions and rationing due to an oil shortage, exacerbated by shipping disruptions in the Strait of Hormuz.
Pages: [1]
View full version: സ്കൂട്ടറിനു 2 ലീറ്റർ, കാറിനു 10 ലീറ്റർ; വരവ് കുറഞ്ഞു, പെട്രോൾ പമ്പിൽ റേഷനിങ് എർപ്പെടുത്തി ബംഗ്ലദേശ്