മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വിളമ്പി; ഭർത്താവുമായി തർക്കം, യുവതി ജീവനൊടുക്കി
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/7/kavya-bengaluru.jpg?w=1120&h=583ബെംഗളൂരു∙ മൂന്നു ദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തെ തുടർന്ന് യുവതി ജീവനൊടുക്കി. ഭർത്താവുമായുണ്ടായ തർക്കത്തിന് പിന്നാലെ കാവ്യ (27) എന്ന യുവതിയാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. മൂന്ന് ദിവസം മുൻപ് ഉണ്ടാക്കിയ സാമ്പാർ കാവ്യ വീണ്ടും ചൂടാക്കി വിളമ്പിയതാണ് ഭർത്താവുമായി തർക്കത്തിനിടയാക്കിയത്. സംസാരം രൂക്ഷമായതോടെ ഭർത്താവ് കാവ്യയെ ചീത്തവിളിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത് കൃഷി ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന കീടനാശിനി കഴിക്കുകയായിരുന്നു.
What you should read next
[*] ജസീലയുടെ ആത്മഹത്യ: സുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
യുവതി ഛർദ്ദിക്കാൻ തുടങ്ങിയതോടെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. അഞ്ച് വർഷം മുൻപാണ് കാവ്യ രംഗസ്വാമിയെ വിവാഹം കഴിച്ചത്. ഇവർക്ക് നാല് വയസ്സുള്ള കുട്ടിയുണ്ട്.
What you should read next
[*] രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാൻ പണമില്ല; ഉറ്റ സുഹൃത്തിനെ കൊന്ന് പണം കവർന്ന് യുവാവ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Pdivya_gandotra എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. ADVERTISEMENT Go AD-FREE
JUST IN
[*]
1 MINUTE AGO മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വിളമ്പി; ഭർത്താവുമായി തർക്കം, യുവതി ജീവനൊടുക്കി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
44 MINUTES AGO പെട്രോളും ഡീസലും എൽപിജിയുമല്ല; ഇറാൻ വരുത്തിവയ്ക്കുന്നത് മറ്റൊരു വലിയ ക്ഷാമം, അടുക്കള പൂട്ടിയിടേണ്ടി വരും, വിലക്കയറ്റത്തിന്‍റെ നാളുകളെന്ന് മുന്നറിയിപ്പ് Economy
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
56 MINUTES AGO പശ്ചിമേഷ്യ സംഘർഷം: ഗൾഫിലെ സിബിഎസ്ഇ പരീക്ഷ മാറ്റി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Bengaluru Women Suicide: A Bengaluru woman, Kavya , tragically ended her life after a heated argument with her husband over serving three-day-old sambar, leading to further verbal abuse and an assault attempt.
Pages:
[1]