cy520520 Publish time 1 hour(s) ago

സർക്കാരിനെ ചട്ടം പഠിപ്പിച്ച് ഐഎഎസ് ഉദ്യോഗസ്ഥർ

https://img-mm.manoramaonline.com/content/dam/mm/mo/archive/premium/opinion-and-analysis/images/2025/6/4/b-ashok.jpg?w=1120&h=583



തിരുവനന്തപുരം∙ സിവിൽ സർവീസ് നിയമങ്ങൾ കാറ്റിൽപറത്തിയുള്ള നിയമനങ്ങൾക്കും സ്ഥലംമാറ്റങ്ങൾക്കുമെതിരെ നടത്തിയ നിയമപോരാട്ടത്തിൽ ഐഎഎസ് അസോസിയേഷൻ നേടിയ വിജയം സംസ്ഥാന സർക്കാരിന് ആഘാതമായി. നിയമസഭാ തിരഞ്ഞെടുപ്പു പടിവാതിൽക്കൽ നിൽക്കെയാണ് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ അസോസിയേഷനോട് സർക്കാർ കോടതിയിൽ പരാജയപ്പെട്ടത്. ട്രൈബ്യൂണൽ വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചേക്കും.
What you should read next

[*] ‘കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി’; പ്രമുഖരുടെ പദവി നഷ്ടമാകും! Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഉദ്യോഗസ്ഥരെ നിയമിക്കുമ്പോഴും സ്ഥലംമാറ്റുമ്പോഴും സിവിൽ സർവീസസ് ബോർഡിന്റെ (സിഎസ്ബി) അനുമതി നേടണമെന്ന ചട്ടം പാലിക്കാത്തതിനെതിരെ അസോസിയേഷൻ ഭാരവാഹികൾ പലതവണ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, ഉദ്യോഗസ്ഥരെ ഇഷ്ടാനുസരണം സ്ഥലംമാറ്റിയും നിയമിച്ചും സർക്കാർ മുന്നോട്ടുപോയതോടെ 2023ൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ അസോസിയേഷൻ സമീപിക്കുകയായിരുന്നു.

2016ൽ പിണറായി സർക്കാർ അധികാരമേറ്റ ശേഷം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സിഎസ്ബി ഒരുതവണ പോലും വിളിച്ചുചേർക്കാതിരുന്ന സർക്കാർ, ട്രൈബ്യൂണലിൽ ഹർജിയെത്തിയ ശേഷമാണ് ആദ്യമായി യോഗം വിളിച്ചത്.
What you should read next

[*] രാഹുൽ ശിവഗിരിയിൽ; ജയസാധ്യതയുള്ളിടത്ത് പിന്നാക്കക്കാർക്കും സീറ്റ് വേണമെന്നു സ്വാമി സച്ചിദാനന്ദ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


എക്സൈസ് കമ്മിഷണർ, കില, ഐഎംജി മേധാവി എന്നീ പദവികൾ ഐഎഎസ് ഉദ്യോഗസ്ഥർക്ക് അവകാശപ്പെട്ടതാണെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടതോടെ, ഈ പദവികളിൽ സർക്കാരിനു പുനർനിയമനങ്ങൾ നടത്തേണ്ടി വരും.ADVERTISEMENT Go AD-FREE

ഐഎഎസുകാർ വഹിച്ചിരുന്ന എക്സൈസ് കമ്മിഷണർ പദവി ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെയാണ് ഐപിഎസിലേക്കു മാറ്റിയത്. നിലവിൽ എഡിജിപി എം.ആർ.അജിത്കുമാറാണു പദവി വഹിക്കുന്നത്. ഐഎംജിയിൽ ഐഎഎസ് ഉദ്യോഗസ്ഥർ വഹിച്ചിരുന്ന ഡയറക്ടർ ജനറൽ പദവി ഒഴിച്ചിട്ട്, പകരം ഡയറക്ടർ പദവി രൂപീകരിച്ച സർക്കാർ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ 2018 ജൂണിൽ അവിടെ നിയമിച്ചു. അന്നു മുതൽ ഐഎംജിയുടെ തലപ്പത്തുനിന്ന് ഐഎഎസുകാർ പുറത്തായി.

അവകാശപ്പെട്ട പദവി തിരികെനൽകണമെന്നാവശ്യപ്പെട്ട് ഐഎഎസ് അസോസിയേഷൻ രംഗത്തുവന്നെങ്കിലും കഴിഞ്ഞ 7 വർഷം സർക്കാർ അനങ്ങിയില്ല. ട്രൈബ്യൂണലിൽനിന്നു തിരിച്ചടിയുണ്ടായേക്കുമെന്നുകണ്ട് കഴിഞ്ഞ ജനുവരിയിലാണ് ഡയറക്ടർ ജനറൽ പദവി ഐഎഎസുകാർക്കു നൽകിയത്. ADVERTISEMENT Go AD-FREE

നിയമപോരാട്ടത്തിന്റെ മുൻനിരയിൽനിന്ന അസോസിയേഷൻ മുൻ പ്രസിഡന്റും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ബി.അശോകിനെ ഒതുക്കാൻ ലക്ഷ്യമിട്ട് അപ്രധാന തസ്തികകളിലേക്കു സ്ഥലംമാറ്റിയത് ട്രൈബ്യൂണൽ റദ്ദാക്കിയതും സർക്കാരിനു കനത്ത ക്ഷീണമായി.

അശോകിനെ ആദ്യം തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ അധ്യക്ഷനായും പിന്നീട് ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ചെയർമാനായും അതിനുശേഷം ഉദ്യോഗസ്ഥ, ഭരണപരിഷ്കരണ പ്രിൻസിപ്പൽ സെക്രട്ടറിയുമായാണു സർക്കാർ സ്ഥലംമാറ്റിയത്. ജൂനിയർ ഉദ്യോഗസ്ഥർ വഹിക്കുന്ന പദവിയിലേക്കും സെക്രട്ടേറിയറ്റിനു പുറത്തേക്കും അദ്ദേഹത്തെ മാറ്റാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. ഇതിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയ അശോക് 3 സ്ഥലംമാറ്റങ്ങൾക്കും സ്റ്റേ നേടിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ സ്ഥലംമാറ്റങ്ങൾ തന്നെ റദ്ദാക്കിയത്. ADVERTISEMENT GO AD-FREE
JUST IN

[*]
9 MINUTES AGO ഇറാൻ ഷോക്ക് മുട്ടയിലും, ദിവസവും നഷ്ടം 5 കോടി വീതം, കെട്ടിക്കിടക്കുന്നത് ലോഡ് കണക്കിന്; പച്ചക്കറി കയറ്റുമതി നിർത്തി തിരുച്ചിറപ്പിള്ളിയും Business News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
13 MINUTES AGO സർക്കാരിനെ ചട്ടം പഠിപ്പിച്ച് ഐഎഎസ് ഉദ്യോഗസ്ഥർ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
15 MINUTES AGO അഹമ്മദാബാദിലെ ഹോട്ടലിന് ഭാഗ്യമില്ല! ഫൈനലിന് തൊട്ടുമുൻപ് താമസസ്ഥലം മാറ്റി ഇന്ത്യൻ ക്രിക്കറ്റ് ടീം Cricket

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
IAS Association Legal WIn: The IAS Association has won a legal battle against the state government regarding appointments and transfers that violated civil service rules. The Tribunal\“s verdict forces the government to re-evaluate key positions.
Pages: [1]
View full version: സർക്കാരിനെ ചട്ടം പഠിപ്പിച്ച് ഐഎഎസ് ഉദ്യോഗസ്ഥർ