cy520520 Publish time 1 hour(s) ago

‘ആ പാലമി‌ടൽ’ വേണ്ട: മുഖ്യമന്ത്രിയുടെ ഉദ്ഘാടനച്ചടങ്ങിന്റെ ലൈവ് ലിങ്ക് നീക്കി സുധാകരൻ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/4/g-sudhakaran.jpg?w=1120&h=583



ആലപ്പുഴ ∙ പെരുമ്പളം പാലം ഉദ്ഘാടനച്ചടങ്ങിന്റെ ലൈവ് സംപ്രേഷണത്തിന്റെ ലിങ്ക് തന്റെ സമൂഹമാധ്യമ പേജിൽനിന്നു നീക്കം ചെയ്ത് ജി.സുധാകരൻ. മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലെ മുഖ്യാതിഥിയായി സുധാകരനെയാണു തീരുമാനിച്ചിരുന്നതെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. ഇതോടെ, സുധാകരനും സിപിഎം നേതൃത്വവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനുള്ള സാധ്യതകൾ മങ്ങി. മുഖ്യമന്ത്രിയായിരുന്നു പാലത്തിന്റെ ഉദ്ഘാടകൻ.
What you should read next

[*] അനുഭാവിയായി തുടരും; അംഗത്വത്തിൽ ‘ബ്രേക്ക്’: സുധാകരനുമായി ചർച്ച തുടരാൻ സിപിഎം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഉദ്ഘാടനച്ചടങ്ങിന്റെ ലൈവ് സംപ്രേഷണം ഉണ്ടാകുമെന്നു സുധാകരന്റെ ഫെയ്സ്ബുക് പേജിൽ രാവിലെ അറിയിപ്പുണ്ടായിരുന്നു. അതോടെ സുധാകരനും പാർട്ടിയും തമ്മിലുള്ള പിണക്കത്തിന്റെ മഞ്ഞുരുകി എന്ന തരത്തിൽ റിപ്പോർട്ടുകളും വന്നു. എന്നാൽ തന്റെ അറിവോടെയല്ല അറിയിപ്പു വന്നതെന്നും പേജിന്റെ അഡ്മിനാണ് അതു ചെയ്തതെന്നും പറഞ്ഞ സുധാകരൻ ലൈവ് ലിങ്ക് നീക്കം ചെയ്യുകയായിരുന്നു. ഒരു സിപിഎം ജില്ലാകമ്മിറ്റിയംഗമാണ് അഡ്മിൻ.
What you should read next

[*] സുധാകരനെ മെരുക്കാമെന്ന പ്രതീക്ഷയിൽ സിപിഎം Kerala

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


നേരത്തേ, മന്ത്രി മുഹമ്മദ് റിയാസ് സുധാകരനെ പരിപാടിക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും മുഖ്യാതിഥിയായി നോട്ടിസിൽ പേരും ചിത്രവും ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുധാകരൻ വിട്ടുനിന്നതെന്നാണ് വിവരം.‌ അതിനിടെ, ആലപ്പുഴയിൽ പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരന്റെ വീടിനു സമീപമാണ് ഹെലികോപ്റ്റർ ഇറങ്ങിയത്. 9.45 ന് കാർമൽ‍ പോളിടെക്നിക് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയ മുഖ്യമന്ത്രി കുട്ടനാട്ടിലെ പരിപാടിക്കു ശേഷമാണ് പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിനായി പോയത്. മുഖ്യമന്ത്രി സുധാകരനുമായി സംസാരിക്കുമെന്ന പ്രതീക്ഷ ചില നേതാക്കൾക്ക് ഉണ്ടായിരുന്നു.
JUST IN

[*]
32 SECONDS AGO ‘ആ പാലമി‌ടൽ’ വേണ്ട: മുഖ്യമന്ത്രിയുടെ ഉദ്ഘാടനച്ചടങ്ങിന്റെ ലൈവ് ലിങ്ക് നീക്കി സുധാകരൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
27 MINUTES AGO നാട്ടിലേക്ക് വരാൻ ടിക്കറ്റ് എടുത്തതിനു പിന്നാലെ ബോംബിങ്; ഇറാനിൽ കുടുങ്ങി മലയാളി, എംബസി ഇടപെട്ടാൽ അസർബൈജാന്‍ വഴി നാട്ടിലെത്താം Kottayam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
28 MINUTES AGO ബോർഡറിലൊരു ബോർഡ് പോര്; കേരളം സ്വാഗത ബോർഡ് സ്ഥാപിച്ചതിനെച്ചൊല്ലി തമിഴ്നാടുമായി തർക്കം, പൊലീസ് കാവൽ Wayanad

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Sudhakaran Removes Live Link: G. Sudhakaran has removed the live broadcast link of the Perumpalam bridge inauguration ceremony from his social media page, despite being announced as the chief guest. This action has further intensified speculation about unresolved issues between Sudhakaran and the CPM leadership.
Pages: [1]
View full version: ‘ആ പാലമി‌ടൽ’ വേണ്ട: മുഖ്യമന്ത്രിയുടെ ഉദ്ഘാടനച്ചടങ്ങിന്റെ ലൈവ് ലിങ്ക് നീക്കി സുധാകരൻ