രാഹുൽ ഗാന്ധി ശിവഗിരിയിൽ; രാഷ്ട്രീയ നിലപാട് അറിയിച്ച് മഠം പ്രസിഡന്റ്
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/7/rahul-gandhi-in-sivagiri.jpg?w=1120&h=583തിരുവനന്തപുരം∙ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രാവിലെ വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ചു. ശ്രീനാരായണ ഗുരുദേവ സമാധിയില്‍ ദര്‍ശനം നടത്തിയ രാഹുല്‍ ശാരദാ മഠത്തിലും ഗാന്ധിജി-ഗുരുദേവ കൂടിക്കാഴ്ച നടന്ന വൈദിക മഠത്തിലും എത്തി. എംപിമാരായ കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എംഎല്‍എമാരായ പി.സി.വിഷ്ണുനാഥ്, ചാണ്ടി ഉമ്മന്‍ തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു.
What you should read next
ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം മഠത്തില്‍ ചെലവഴിച്ച രാഹുല്‍ സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാന രാഷ്ട്രീയത്തിലും ശിവഗിരി മഠത്തിന്റെ നിലപാട് രാഹുലിനെ അറിയിച്ചതായി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങള്‍ മുഖ്യധാരയില്‍നിന്നു പിന്തള്ളപ്പെട്ടുപോകുന്നുവെന്നും അവരെ കൂടി പരിഗണിക്കണമെന്നും രാഹുലിനോടു പറഞ്ഞു. ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ അവര്‍ക്ക് സീറ്റ് അനുവദിക്കണമെന്ന ആവശ്യം രേഖാമൂലം രാഹുലിനു നല്‍കുകയും ചെയ്തു. പേരുകളോ മണ്ഡലങ്ങളോ മഠം നിര്‍ദേശിച്ചിട്ടില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
JUST IN
[*]
32 SECONDS AGO രാഹുൽ ഗാന്ധി ശിവഗിരിയിൽ; രാഷ്ട്രീയ നിലപാട് അറിയിച്ച് മഠം പ്രസിഡന്റ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 MINUTE AGO കോഴിക്കോട് പള്ളിയിൽ തീപിടിത്തം: വികാരിയുടെ കാറിനും തീപിടിച്ചു; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
7 MINUTES AGO 10,000 ഡോളർ ഇറാൻ ഡ്രോണ്‍ വീഴ്ത്താൻ 4 മില്യണിന്റെ മിസൈൽ? പണം ചാരമാക്കുന്ന \“എപിക് ഫ്യൂറി\“!: ആയുധങ്ങളുടെ പട്ടിക ഇങ്ങനെ Defence
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Rahul Gandhi visited the Sivagiri Mutt in Varkala, Kerala, where he offered prayers and met with religious leaders. The Mutt President informed Rahul Gandhi about the Sivagiri Mutt\“s political stance concerning the upcoming Kerala Assembly Elections and state politics.
Pages:
[1]