വിവാഹമോചനക്കേസ്: ഒത്തുതീർപ്പ് ശ്രമവുമായി വിജയ്; ഭാര്യയ്ക്ക് 240 കോടി നൽകാൻ നീക്കം
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/27/vijay-wife-sangeetha.jpg?w=1120&h=583ചെന്നൈ ∙ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് നടൻ വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചനക്കേസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നു. സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് ഒരുക്കമാണെന്നാണു റിപ്പോർട്ടുകൾ.
What you should read next
[*] വിജയ് നയിച്ച റാലിയിൽ അപകടം; 6 പേർക്ക് പരുക്ക് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഇതിനിടെ, ചെന്നൈയിൽ സ്വകാര്യ ചടങ്ങിൽ വിജയ് നടി തൃഷയ്ക്കൊപ്പം പങ്കെടുത്തതു ചർച്ചയായി. ഇവരുമായുള്ള വിവാഹേതരബന്ധം ആരോപിച്ചാണു സംഗീത വിവാഹമോചന ഹർജി നൽകിയത്.
വിവാഹമോചനം ആവശ്യപ്പെട്ട് ചെങ്കൽപ്പേട്ട് കോടതിയെയാണ് വിജയ്‌യുടെ ഭാര്യ സമീപിച്ചത്. സംഭവത്തിൽ ഏപ്രിൽ 20ന് ഹാജരാകാൻ കോടതി വിജയ്ക്ക് നിർദേശം നൽകിയിട്ടുണ്ടായിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് വിജയ്‌ക്കെതിരെ സംഗീത ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. നടന് ഒരു നടിയുമായി വിവാഹേതരബന്ധം ഉണ്ടായിരുന്നുവെന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നുവെന്നും പറയപ്പെടുന്നു. ഈ ബന്ധം തിരിച്ചറിഞ്ഞ സംഗീതയോട് ബന്ധം അവസാനിപ്പിക്കാമെന്നു വിജയ് ഉറപ്പു നൽകിയെന്നും എന്നാൽ വീണ്ടും അത് തുടരുകയായിരുന്നുവെന്നും ആരോപിക്കുന്നു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @FilmyPediaoffl എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. ADVERTISEMENT Go AD-FREE
JUST IN
[*]
3 MINUTES AGO വിവാഹമോചനക്കേസ്: ഒത്തുതീർപ്പ് ശ്രമവുമായി വിജയ്; ഭാര്യയ്ക്ക് 240 കോടി നൽകാൻ നീക്കം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
3 HOURS 42 MINUTES AGO SMILEY ‘പാവം കോയ പാപ്പം കോയയായി; ഇതാ കാസർകോടിന്റെ കുമ്പോൽ തങ്ങൾ കുടുംബം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
4 HOURS 21 MINUTES AGO ‘ശത്രുവിനെ തകർക്കുന്ന കൂറ്റൻ മിസൈൽ’; ഭീഷണിസന്ദേശം: ഖമനയിയുടെ എക്സ് അക്കൗണ്ട് ഇപ്പോഴും സജീവം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Actor Vijay is reportedly attempting to settle his divorce case with his wife Sangitha out of court, with reports suggesting he is willing to pay ₹240 crore in alimony. This comes amidst discussions about Vijay attending a private event with actress Trisha, which is linked to the extramarital affair allegations cited by Sangitha in her divorce petition.
Pages:
[1]