deltin33 Publish time 4 hour(s) ago

‘പാവം കോയ പാപ്പം കോയയായി; ഇതാ കാസർകോടിന്റെ കുമ്പോൽ തങ്ങൾ കുടുംബം

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/6/kumbol-thangal-kasargod.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg



കാസർകോട് ∙ കോഴിക്കോട്നാദാപുരത്തു നിന്ന് കാസർകോട് കുമ്പള കുമ്പോലിലെത്തി നാടിന്റെ സ്വത്തായി മാറിയവരാണ് കുമ്പോൽ തങ്ങൾമാർ. പാവങ്ങളുടെ തങ്ങൾ എന്നർഥം വരുന്ന പാപ്പംകോയ തങ്ങളും അവരുടെ പിന്മുറക്കാരുമാണ് ‘കുമ്പോൽ തങ്ങൻമാർ’ എന്നറിയപ്പെടുന്നത്. വിശ്വാസവും മത സാഹോദര്യവും മുറുകെ പിടിച്ച് കാസർകോടിന്റെ ആത്മീയ–സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ കുടുംബം.

∙ ആരാണ് പാപ്പംകോയ തങ്ങൾ?

നാദാപുരം കാരക്കാട് തറവാട്ടിൽ 1823ലാണ് പാപ്പംകോയ തങ്ങൾ എന്ന സയ്യിദ് മുഹമ്മദ്‌ അൽ-ഐദറൂസ് തങ്ങളുടെ ജനനം. യമനിലെ കിഴക്കൻ പ്രവിശ്യയായ ഹളർമൗത്തിൽ നിന്നു കേരളത്തിലേക്ക് മത പ്രചാരണവുമായി വന്ന ‘ഹൈദറൂസ്’ താവഴിയിലെ പ്രമുഖനത്രെ പാപ്പംകോയ തങ്ങൾ.

20ാം വയസ്സിൽ തന്നെ ആത്മീയ നിർവൃതി തേടി സ്വദേശം വിട്ട അദ്ദേഹം മക്ക, മദീന, ബഗ്ദാദ്, അജ്മീർ ഷെരിഫ് എന്നിവിടങ്ങളിലാണ് കഴിച്ചു കൂട്ടിയത്. പിന്നീട് കേരളത്തിലേക്ക് മടങ്ങിയെത്തി കുമ്പോലിൽ സയ്യിദ് ഉമർ ഖാസിയുടെ ഏക പുത്രിയെ വിവാഹം കഴിച്ചു. ഈ വിവാഹത്തിലുണ്ടായ 6 മക്കളിൽ ഒരാളാണ് സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ. ഇദ്ദേഹത്തിന്റെ മക്കളായ 5 പേരാണ് ഇപ്പോൾ ഉള്ള കുമ്പോൽ തങ്ങൾമാൻ‌.

∙ പാവം കോയ പാപ്പംകോയയായി

‘പാവങ്ങളുടെ സ്വന്തം തങ്ങൾ’ എന്നതിൽ നിന്നാണ് പാപ്പംകോയ എന്ന പേര് വന്നത്. കാസർകോട് ശൈലിയിൽ ‘പാവം’ എന്നത് പാപ്പം എന്നായി മാറി. ഇദ്ദേഹം പ്രാർഥന നടത്തിയ പ്രദേശമാണ് ഇന്നത്തെ \“പാപ്പംകോയ നഗർ\“. 1932ൽ 109ാം വയസ്സിലാണ് പാപ്പംകോയ തങ്ങൾ വിടവാങ്ങിയത്.1904ൽ കുമ്പോലിലായിരുന്നു പാപ്പംകോയയുടെ മകൻ ഫസൽ പൂക്കോയ തങ്ങളുടെ ജനനം. മാതൃകാ യോഗ്യമായ ജീവിതം നയിച്ച തങ്ങളെ ഇതര മതസ്ഥരും ഏറെ ആദരിച്ചിരുന്നു.

∙ പാപ്പംകോയ നഗർ ADVERTISEMENT Go AD-FREE

കുമ്പോൽ പാപ്പംകോയ നഗരറിൽ ബദ്‍‌രിയ്യ ജുമാ മസ്ജിദും മദ്രസയും വിവിധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. ഫസൽ പൂക്കോയ തങ്ങളുടെ ‘പാപ്പംകോയ ഹൗസ്’ ഇന്നും സന്ദർശക കേന്ദ്രമാണ്. ഫസൽ പൂക്കോയ തങ്ങളുടെ ജീവിത കാലത്തും ശേഷവും ഒട്ടേറെ പണ്ഡിതർ കുമ്പോലിൽ എത്തിയിട്ടുണ്ട്. 1971ൽ 67ാം വയസ്സിൽ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ ഇഹലോക വാസം വെടിഞ്ഞു. പാപ്പംകോയ നഗർ ബദ്‍രിയ ജുമാ മസ്ജിദ് സമീപം കേരളീയശിൽപകലാ മാതൃകയിൽ നിർമിച്ച മഖാം ശരീഫിൽ ഇദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgകുമ്പോൽ പള്ളി (photo: Arranged)

∙ കുമ്പോൽ ഉറൂസ്

5 വർഷത്തിലൊരിക്കലാണ് ഉറൂസ്. ആടും പഞ്ചസാരയുമാണ് നേർച്ച. പകൽ സമയത്താണ് ഇവിടത്തെ ഉറൂസ് ചടങ്ങുകളെല്ലാം എന്നതാണ് പ്രത്യേകത. രാവിലെ 6ന് തുടങ്ങി വൈകിട്ട് 6ന് തീരും. രാത്രിയിൽ പരിപാടികൾ ഒന്നുമില്ല. കുമ്പോൽ തങ്ങൾ പള്ളിയിൽ നടക്കുന്ന മാസാന്ത ജലാലിയ്യ റാത്തീബിൽ പങ്കെടുക്കാൻ തെക്കൻ കേരളത്തിൽ നിന്നു പോലും വിശ്വാസികൾ എത്താറുണ്ട്

∙ 6 വനിതാ ഡോക്ടർമാർ

വിദ്യാഭ്യാസത്തിനും ഏറെ പ്രാധാന്യം കൽപ്പിക്കുന്നവരാണ് കുമ്പോൽ കുടുംബം. ഇളം തലമുറയിലെ 8 പേർ ഡോക്ടർമാരായുണ്ട്. ഇതിൽ 6 പേരും വനിതകളാണ്. മരുമക്കളും അവരുടെ മക്കളുമായി വേറെയും ഡോക്ടർമാർ. അധ്യാപനമടക്കം പല മേഖലകളിൽ കഴിവു തെളിച്ചവരാണ് പുതിയ തലമുറയിലെ കുമ്പോൽ കുടുംബം. സയ്യിദ് മുഹമ്മദ് പാപ്പം കോയ തങ്ങൾ മെമ്മോറിയൽ ട്രസ്റ്റിന്റെ കീഴിലായി ഉപ്പളചേവാർ ,കൊടിയമ്മ എന്നിവിടങ്ങളിൽ അൽ ബിർ റ്സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട് .

∙ഇപ്പോഴത്തെ കുമ്പോൽ തങ്ങൾമാർ

1.കെ.എസ്.മുഹമ്മദ് ആറ്റക്കോയ തങ്ങൾ ADVERTISEMENT Go AD-FREE

കുമ്പോൽ തങ്ങന്മാരിൽ മൂത്തയാൾ.സമസ്ത (എപി വിഭാഗം )ഉപാധ്യക്ഷൻ ,അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ് ഉപാധ്യക്ഷൻ, ദക്ഷിണ കർണാടക സുന്നി സെന്റർ മുഖ്യ രക്ഷാധികാരി, ജാമിഅ: സഅദിയ്യ: അറബിയ്യ പ്രസിഡന്റ്, കുമ്പോൽ പാപ്പംകോയ നഗർ ബദ്റിയ്യാ ജുമാ മസ്ജിദ് പ്രസിഡന്റ് . പ്രശസ്തമായ ജലാലിയ്യ റാത്തിബിന്റെകേരളാ, കർണാടക സംസ്ഥാനങ്ങളിലെയും ഗൾഫ്‌ രാജ്യങ്ങളിലെയും അമീറുമാണ് ആറ്റക്കോയ തങ്ങൾ.

2. കെ.എസ്.സയ്യിദ് ഉമ്മർ കുഞ്ഞിക്കോയതങ്ങൾ

പാരമ്പര്യ ചികിത്സ നടത്തുകയും കുടുംബത്തിലെയും സമൂഹത്തിലെയും കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.കേരളത്തിൽ നിന്നും കർണാടകയിൽ നിന്നും മറ്റും ജനങ്ങൾ എത്തുന്നത് കുഞ്ഞിക്കോയ തങ്ങളെ കാണാനും അനുഗ്രഹം തേടാനുമാണ് .

3. കെ.എസ്.അലി തങ്ങൾ

സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ കാസർകോട് ജില്ലാ മുശാവറ അംഗം ,കർണാടക ഇസ്‌ലാമിക് സെന്റർ ചെയർമാൻ,മാടന്നൂർ നൂറുൽ ഹുദ ഇസ്‍ലാമിക് അക്കാദമി ചെയർമാൻ തുടങ്ങി മത സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വം വഹിക്കുന്നു.

4. ഡോ.കെ.എസ്.സിറാജുദ്ദീൻ തങ്ങൾ

കുമ്പോൽ തറവാട്ടിൽ നിന്നുമുള്ള ആദ്യത്തെ ഡോക്ടറാണ് സയ്യിദ് സിറാജുദ്ദീൻ തങ്ങൾ. ദേർളക്കട്ടെ യേനപ്പോയ മെഡിക്കൽ കോളജിൽ പ്രഫസറാണ് സിറാജ് തങ്ങൾ, അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്.മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളിൽ സേവനം ചെയ്യുന്നു ADVERTISEMENT GO AD-FREE

5. കെ.എസ്.ജാഫർ സാദിഖ് തങ്ങൾ

ദേളി ജാമിഅ സഅദിയ്യ: അറബിയ്യയിലെ ജലാലിയ്യ സമിതി ചെയർമാനാണ്.കുമ്പോൽ തങ്ങൾ പള്ളിയിൽ നടക്കുന്നു ജലാലിയ്യ റാത്തീബിന് നേതൃത്വം നൽകുന്നത് ഇദ്ദേഹമാണ്.
JUST IN

[*]
25 SECONDS AGO SMILEY ‘പാവം കോയ പാപ്പം കോയയായി; ഇതാ കാസർകോടിന്റെ കുമ്പോൽ തങ്ങൾ കുടുംബം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
39 MINUTES AGO ‘ശത്രുവിനെ തകർക്കുന്ന കൂറ്റൻ മിസൈൽ’; ഭീഷണിസന്ദേശം: ഖമനയിയുടെ എക്സ് അക്കൗണ്ട് ഇപ്പോഴും സജീവം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
55 MINUTES AGO LIVE IRAN-ISRAEL CONFLICT യുഎസ്എസ് ജെറാൾഡ് ഫോഡ് ഇറാന് തൊട്ടടുത്ത്: ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Kumbol Thangal family: Kumbol Thangal family of Kasaragod is a prominent lineage rooted in spirituality and cultural heritage, tracing its origins to Pappankoya Thangal. The family has significantly shaped the region\“s religious landscape and emphasizes education, with many younger generations pursuing successful careers.
Pages: [1]
View full version: ‘പാവം കോയ പാപ്പം കോയയായി; ഇതാ കാസർകോടിന്റെ കുമ്പോൽ തങ്ങൾ കുടുംബം