‘ശത്രുവിനെ തകർക്കുന്ന കൂറ്റൻ മിസൈൽ’; ഭീഷണിസന്ദേശം: ഖമനയിയുടെ എക്സ് അക്കൗണ്ട് ഇപ്പോഴും സജീവം
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/6/khamenei-x-post.jpg?w=1120&h=583ന്യൂഡൽഹി∙ ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനു ശേഷവും അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ട് സജീവം. ഇസ്രയേലിനെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശമാണ് ഖമനയിയുടെ ഔദ്യോഗിക അക്കൗണ്ടിൽ ഏറ്റവും ഒടുവിലായി പോസ്റ്റ് ചെയ്തിട്ടുള്ളത്. ‘സയണിസ്റ്റ് ഭരണകൂടം വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം നിങ്ങള്‍ക്ക് നിരാശയുണ്ടാക്കുന്നതായിരിക്കും’–എന്നാണ് പോസ്റ്റ്. ഇറാന്റെ മിസൈൽ ശക്തി കാണിക്കുന്ന മൂന്ന് ചിത്രങ്ങൾ ചേർത്താണ് എക്സിൽ ഈ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.
What you should read next
[*] LIVE കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാന്റെ പടക്കപ്പൽ; കപ്പലിൽ 183 ജീവനക്കാർ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
വമ്പൻ ബാലിസ്റ്റിക് മിസൈൽ രാത്രി ശത്രുരാജ്യത്ത് പതിക്കുന്നതിന്റെ ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തെ ചിത്രത്തിൽ മരുഭൂമിയിൽ ഇറാൻ സൈനികർ മൊബൈൽ ലോഞ്ചറിൽ മിസൈലുമായി നിൽക്കുന്നതാണ്. സമീപത്തായി ഇറാനിയൻ പതാക പറക്കുന്നതും കാണാം. വെളുത്ത കോട്ട് ധരിച്ച ശാസ്ത്രജ്ഞർ ഹൈടെക് മിസൈൽ വികസിപ്പിക്കുന്നതാണ് മൂന്നാമത്തെ ചിത്രമായി നൽകിയിട്ടുള്ളത്.
The Zionist regime has made a big mistake, and its consequences will make the regime desperate, by God\“s grace. pic.twitter.com/vBVMXIYjaf— Khamenei.ir (@khamenei_ir) March 6, 2026
ഫെബ്രുവരി 28ന് ഖമനയി കൊല്ലപ്പെട്ടതിനു ശേഷം അക്കൗണ്ടിലെ ബയോ ‘ഇസ്‌ലാമിക് റവല്യൂഷനിലെ രക്തസാക്ഷിത്വം വരിച്ച നേതാവ്’ എന്നാക്കി മാറ്റിയിട്ടുണ്ട്. ഖമനയിയുടെ മരണത്തിനു പിന്നാലെ ഇസ്രയേലിലും യുഎസിലുമായി ഒട്ടേറെ ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ അയച്ചത്. അതേസമയം, സമ്മിശ്ര പ്രതികരണങ്ങളാണ് ഖമനയിയുടെ പോസ്റ്റിന് ലഭിക്കുന്നത്.
(Disclaimer: വാർത്തയ്‌ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @khamenei_ir എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) ADVERTISEMENT Go AD-FREE
JUST IN
[*]
1 MINUTE AGO ‘ശത്രുവിനെ തകർക്കുന്ന കൂറ്റൻ മിസൈൽ’; ഭീഷണിസന്ദേശം: ഖമനയിയുടെ എക്സ് അക്കൗണ്ട് ഇപ്പോഴും സജീവം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
17 MINUTES AGO LIVE IRAN-ISRAEL CONFLICT നതാൻസിൽ സ്ഫോടനം: ഇറാനെ നയിക്കാൻ നേതാവിനെ തേടുകയാണെന്ന് യുഎസ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 17 MINUTES AGO കെ.ശാന്തകുമാരി എംഎൽഎയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കാൻ ശ്രമം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Khamenei\“s X Account Issues Missile Threat to Israel: Even after the death of Iran\“s former Supreme Leader Ayatollah Ali Khamenei, his X account remains active. The latest post on Khamenei\“s official account is a message that threatens Israel.
Pages:
[1]