പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലേഖ ഹൈക്കോടതിയിൽ; റിപ്പോർട്ട് തേടി കോടതി
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/11/26/r-sreelekha.jpg?w=1120&h=583കൊച്ചി∙ ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങൾ സ്വന്തം യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയെന്ന കേസിലെ പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ ഹൈക്കോടതിയിൽ. താൻ അതിജീവിതമാരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ലെന്നും അതിനാൽ കേസ് നിലനിൽക്കില്ല എന്നുമാണ് ശ്രീലേഖ ഹർജിയിൽ പറഞ്ഞിരിക്കുന്നത്. തുടർന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടി.
What you should read next
[*] ആന്റണി രാജുവിനെതിരെ മാത്രം കേസെടുത്തത് എന്തുകൊണ്ട്?: ചോദ്യവുമായി ഹൈക്കോടതി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി എന്ന പൗരാവകാശ സംഘടനയുടെ പ്രവർത്തകനായ ആർ.ജയചന്ദ്രൻ നൽകിയ പരാതിയിൽ മ്യൂസിയം പൊലീസാണു ശ്രീലേഖയ്ക്കെതിരെ കേസെടുത്തത്. നിയമത്തെക്കുറിച്ചു വ്യക്തമായി അറിവുള്ളയാൾ പോക്സോ കേസിലെ അതിജീവിതമാരുടെ പേരുവിവരങ്ങളടക്കം സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നതും അവരെ അവഹേളിക്കുന്നതും ഗുരുതരമായ കുറ്റമാണെന്നായിരുന്നു പരാതി. തുടർന്ന് ഇതിൽ അന്വേഷണം നടത്താൻ മജിസ്ട്രേറ്റ് കോടതി പൊലീസിന് നിർദേശം നൽകുകയായിരുന്നു. മ്യൂസിയം പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി ശ്രീലേഖയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു.
What you should read next
[*] ഇടത്തേക്ക് ‘ചാഞ്ഞ’ സീറ്റ് തിരിച്ച് പിടിക്കാൻ കോൺഗ്രസ്, ശ്രീലേഖയെ കളത്തിലിറക്കി ബിജെപി; ‘സ്റ്റാർ’ മണ്ഡലമായി വട്ടിയൂർക്കാവ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ പേര് യുട്യൂബ് ചാനലിലൂടെ മുൻപ് സംപ്രേക്ഷണം ചെയ്ത വിഡിയോയിൽ വെളിപ്പെടുത്തിയെന്നും മറ്റൊരു വിഡിയോയിൽ കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ കൊല്ലപ്പെട്ട ഇരകളുടെ പേരും അവരുടെ മാതാപിതാക്കളുടെ വിവരങ്ങളും പറയുന്നുവെന്നുമാണു പരാതിയിൽ പറയുന്നത്. എന്നാൽ താൻ ബ്ലോഗിലൂടെയോ വ്ലോഗിലൂടെയോ ബലാത്സംഗത്തിന് ഇരകളായ അതിജീവിതമാരുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നു ശ്രീലേഖ ഹർജിയിൽ പറയുന്നു. ആരോപിക്കപ്പെടുന്ന വ്ലോഗും ബ്ലോഗും പ്രായപൂർത്തിയാകാത്ത ഇരകളെക്കുറിച്ചല്ലെന്നും അതിനാൽ പോക്സോ കേസ് നിലനില്‍ക്കില്ലെന്നും ഹർജിയിലുണ്ട്.
ബിഎൻഎസ് വകുപ്പ് 72 അനുസരിച്ച് കൊല്ലപ്പെട്ടവരുടെ പേരുകൾ വെളിപ്പെടുത്തുന്നതിന് തടസമില്ല. കുറുപ്പംപടി പൊലീസ് റജിസ്റ്റർ ചെയ്തിട്ടുള്ളത് ഒരു വ്യക്തി കൊല്ലപ്പെട്ട കേസാണ്. തന്നെ മനഃപൂർവം അപമാനിക്കാനാണ് കേസ് കൊടുത്തിരിക്കുന്നതെന്നും ശ്രീലേഖ ഹർജിയിൽ പറഞ്ഞു.
JUST IN
[*]
1 MINUTE AGO പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലേഖ ഹൈക്കോടതിയിൽ; റിപ്പോർട്ട് തേടി കോടതി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
32 MINUTES AGO താമരശ്ശേരി ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം Kozhikode
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
36 MINUTES AGO LIVE കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാന്റെ പടക്കപ്പൽ; കപ്പലിൽ 183 ജീവനക്കാർ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
R Sreelekha, a former DGP and Corporation Councilor, has filed a petition in the High Court to quash the POCSO case against her for allegedly revealing the identities of rape survivors on her YouTube channel. She claims she has not disclosed any survivor names and therefore the case is invalid.
Pages:
[1]