Chikheang Publish time Yesterday 21:36

കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാന്റെ പടക്കപ്പൽ; കപ്പലിൽ 183 ജീവനക്കാർ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/6/iran-warship-lavan.jpg?w=1120&h=583



കൊച്ചി∙ ഇറാൻ–ഇസ്രയേൽ–യുഎസ് സംഘർഷം രൂക്ഷമായിരിക്കെ, ഇറാനിയൻ കപ്പൽ ഐആർഐഎസ് ലവാൻ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു. സാങ്കേതിക തകരാറിനെ തുടർന്ന് നങ്കൂരമിടാൻ അനുമതി നൽകുകയായിരുന്നെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. ഇറാന്റെ മറ്റൊരു പടക്കപ്പലായ ഐആർഐഎസ് ദേന ശ്രീലങ്കൻ തീരത്തിനടത്ത് തകരുന്നതിനു മുമ്പാണ് ഐആർഐഎസ് ലവാൻ നങ്കൂരമിടാൻ ബന്ധപ്പെട്ടതെന്നും സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. യുഎസ് അന്തർവാഹിനിയിൽ നിന്നുള്ള ടോർപിടോ ആക്രമണത്തിലാണ് ഐആർഐഎസ് ദേന തകർന്നതെന്നാണു റിപ്പോർട്ടുകള്‍.
What you should read next

[*] IRAN-ISRAEL CONFLICT ‘യുദ്ധം തുടർന്നാൽ സമ്പദ് വ്യവസ്ഥ തകരും; ഊർജ കയറ്റുമതി നിലയ്ക്കാനും എണ്ണ വില ഉയരാനും സാധ്യത’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഫെബ്രുവരി 28നാണ് കപ്പൽ നങ്കൂരമിടുന്നതുമായി ബന്ധപ്പെട്ട് ഇറാനിയൻ അധികൃതർ ഇന്ത്യയെ സമീപിച്ചത്. അടിയന്തരമായ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് നങ്കൂരമിടാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം. തുടർന്ന് മാർച്ച് ഒന്നിന് ഇക്കാര്യത്തിൽ അനുമതി നൽകി. പിന്നാലെ മാർച്ച് നാലു മുതൽ കൊച്ചി തുറമുഖത്ത് ഐആർഐഎസ് ലവാൻ‍ നങ്കൂരമിട്ടിട്ടുള്ളതായി സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാരെയും െകാച്ചി നാവികസേനയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നാണു വിവരം.
What you should read next

[*] ഇറാനിൽ മരണം 1332; സുഖോയ് വിമാനം തകർന്ന് 2 പൈലറ്റുമാർക്ക് വീരമൃത്യു – പ്രധാന വാർത്തകൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


കഴിഞ്ഞ ദിവസമാണ് ഐആർഐഎസ് ദേന ശ്രീലങ്കയുടെ ദക്ഷിണ തീരത്ത് തകർന്നത്. സംഭവത്തിൽ 87 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടതായും 32 പേർക്ക് പരുക്കേറ്റതായും ബാക്കിയുള്ള 60ഓളം പേർക്കു വേണ്ടി തിരച്ചിൽ നടക്കുന്നുവെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. മാനുഷികപരിഗണനയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേന രക്ഷാപ്രവർത്തനത്തിന് ശ്രീലങ്കൻ നാവികസേനയ്ക്ക് സഹായം നൽകിയതായി കഴിഞ്ഞ ദിവസം ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചിരുന്നു. ഈ മേഖലയിലുണ്ടായിരുന്ന മറ്റൊരു കപ്പൽ ശ്രീലങ്കൻ തീരത്ത് അഭയം തേടിയതായാണു റിപ്പോർട്ടുകൾ.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ifpost47 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. ADVERTISEMENT Go AD-FREE
JUST IN

[*]
1 MINUTE AGO കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാന്റെ പടക്കപ്പൽ; കപ്പലിൽ 183 ജീവനക്കാർ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
17 MINUTES AGO ഉൾക്കാഴ്ചയിൽ നേടിയ സിവിൽ സർവീസ് റാങ്കിന് ഇരട്ടിമധുരം; കേരളത്തിന്റെ അഭിമാനമായി അജയ് ആർ രാജ് Career Guru

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
37 MINUTES AGO അച്ഛന്റെ കൂലിപ്പണി വരുമാനത്തിൽ നിന്ന് പഠനം; സിവിൽ സർവീസ് 57-ാം റാങ്ക് നേടി നാടിനഭിമാനമായി ശ്രീജ Career Guru

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
An Iranian warship, IRIS Lavan, has docked at Kochi port due to a technical fault amidst the escalating Iran-Israel-US conflict. This docking comes shortly after another Iranian warship, IRIS Dena, sank off the coast of Sri Lanka, reportedly due to a torpedo attack.
Pages: [1]
View full version: കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാന്റെ പടക്കപ്പൽ; കപ്പലിൽ 183 ജീവനക്കാർ