Chikheang Publish time Yesterday 21:07

പാൻട്രി, ടോയ്‍ലെറ്റ്, ബസ് ഹോസ്റ്റസ്; കെഎസ്ആർടിസി ബിസിനസ് ക്ലാസ് സർവീസ് ഈ മാസം മുതൽ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/6/ksrtc-business-class.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440



കൊച്ചി∙ പാൻട്രിയും ടോയ്‍ലെറ്റും ‘ബസ് ഹോസ്റ്റസു’മായി കെഎസ്ആർടിസി ബിസിനസ് ക്ലാസ് സർവീസ് ആരംഭിക്കുന്നു. ഈ മാസം 15–20 തീയതിക്കുള്ളിൽ ബസ് നിരത്തിലിറങ്ങുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ കൊച്ചി – തിരുവനന്തപുരം റൂട്ടിലായിരിക്കും സർവീസ്. റോഡ് നിർമാണം പൂർത്തിയായിക്കഴിഞ്ഞാൽ ഇത് തൃശൂരിലേക്കു നീട്ടും. എറണാകുളത്തു നവീകരിച്ച കെഎസ്ആർടിസി ഡിപ്പോയുടെ ഉദ്ഘാടനവും എറണാകുളം കാരയ്ക്കാമുറിയിൽ നിർമിക്കുന്ന പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നിർമ്മാണോൽഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

‘‘കെഎസ്ആർടിസിക്ക് ബിസിനസ് ക്ലാസ് ബസ് വരും. ഈ മാസം 15നോ 20നോ ഉള്ളിൽ ബസ് നിരത്തിലിറങ്ങും. വോൾവോയുടെ ബസ് ആണ്. അതിന്റെ ബാക്കി കാര്യങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. ബസിൽ പാൻട്രിയും ടോയ്‍ലെറ്റും ഹോസ്റ്റസും ഉണ്ടാകും. രാവിലെ ഒരു ബസ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കും അവിടെ നിന്ന് ഒരു ബസ് തിരിച്ചും എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് നേരത്തേ തന്നെ ബുക്ക് ചെയ്യണം. ഈ സമയത്ത് ഭക്ഷണത്തിന്റെ ഒരു മെനു ഉണ്ടാകും. ആ സമയത്ത് തന്നെ ഭക്ഷണവും ഓർഡർ ചെയ്യാം. മിന്നൽ സർവീസിന്റെ മാതൃകയിൽ ആയതിനാൽ അധികം സ്റ്റോപ്പ് ഉണ്ടാകില്ല. എല്ലാ ടിക്കറ്റും തിരുവനന്തപുരത്തേക്ക് ആണെങ്കിൽ എവിടെയും നിർത്തില്ല. അല്ലെങ്കിൽ ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാകും. ബസിൽ കണ്ടക്ടർ ഉണ്ടാവില്ല. പകരം ടിക്കറ്റ് പരിശോധിക്കാനും ഭക്ഷണം എടുത്തു നൽകാനുമൊക്കെയായി ഒരു ‘ബസ് ഹോസ്റ്റസ്’ ആയിരിക്കും ഉണ്ടാവുക. ബസ് പുറത്തിറങ്ങിക്കഴിഞ്ഞാൽ ഞാൻ ഒന്ന് ഓടിച്ചു നോക്കും’’– ഗണേഷ് കുമാർ വ്യക്തമാക്കി.   https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440എറണാകുളത്തു നവീകരിച്ച കെഎസ്ആർടിസി ഡിപ്പോ. (ചിത്രം: മനോരമ)

റോഡ് നിർമാണം പൂർത്തിയായി കഴിഞ്ഞാൽ ബസ് തൃശൂരിലേക്കു നീട്ടുമെന്നും മന്ത്രി പറഞ്ഞു. 3.5–4 മണിക്കൂർ കൊണ്ട് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണു സർവീസ് തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം കെസ്ആർടിസി മറ്റു ചില പദ്ധതികൾ കൂടി ആരംഭിക്കുകയാണെന്നു മന്ത്രി പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തമിഴ്നാട്ടിലേക്ക് ബജറ്റ് ടൂറിസം ആരംഭിക്കുന്നതാണ് ഇതിലൊന്ന്. മറ്റൊന്നു, ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ബജറ്റ് ടൂറിസവും റിസോർട്ടുകളിൽ താമസം ഒരുക്കുന്ന റിസോർട്ട് ബജറ്റ് ടൂറിസവുമാണ്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബസ് സ്റ്റേഷനുകൾ പണിത കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

ടി.ജെ.വിനോദ് എംഎൽഎയുടെ ആസ്തി വികസനഫണ്ടും ബിപിസിഎല്ലിന്റെയും ജിയോജിത്തിന്റെയും സിഎസ്ആർ ഫണ്ടും ഉപയോഗിച്ചാണ് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റ് നവീകരിച്ചത്. ചടങ്ങിൽ ടി.ജെ.വിനോദ് എംഎൽഎ അധ്യക്ഷനായി. ഹൈബി ഈഡൻ എംപി, കൊച്ചി കോർപ്പറേഷൻ മേയർ വി.കെ.മിനിമോൾ, ഡപ്യൂട്ടി മേയർ ദീപക് ജോയ്, വാർഡ് കൗൺസിലർ കെ.വി.പി.കൃഷ്ണകുമാർ, കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. പി.എസ്.പ്രമോജ് ശങ്കർ, കെഎസ്ആർടിസി ഉദ്യോഗസ്ഥർ, സംഘടനാഭാരവാഹികൾ എന്നിവരടക്കം പങ്കെടുത്തു. ADVERTISEMENT Go AD-FREE
JUST IN

[*]
1 MINUTE AGO കൊച്ചി നഗരസഭയുടെ അപൂർവ വനിതാ ദിനാഘോഷം; നഗരസഭ സെക്രട്ടറിയുടെ ചുമതല ഒരു ദിവസത്തേക്ക് ഡെപ്യൂട്ടി സെക്രട്ടറിക്ക് Ernakulam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
2 MINUTES AGO പാൻട്രി, ടോയ്‍ലെറ്റ്, ബസ് ഹോസ്റ്റസ്; കെഎസ്ആർടിസി ബിസിനസ് ക്ലാസ് സർവീസ് ഈ മാസം മുതൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
37 MINUTES AGO ഇടത്തേക്ക് ‘ചാഞ്ഞ’ സീറ്റ് തിരിച്ച് പിടിക്കാൻ കോൺഗ്രസ്, ശ്രീലേഖയെ കളത്തിലിറക്കി ബിജെപി; ‘സ്റ്റാർ’ മണ്ഡലമായി വട്ടിയൂർക്കാവ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Ksrtc Business Class: KSRTC is launching a new business class bus service featuring a pantry, toilet, and a dedicated bus hostess. This premium service will initially connect Kochi and Thiruvananthapuram, offering enhanced comfort and amenities for passengers.
Pages: [1]
View full version: പാൻട്രി, ടോയ്‍ലെറ്റ്, ബസ് ഹോസ്റ്റസ്; കെഎസ്ആർടിസി ബിസിനസ് ക്ലാസ് സർവീസ് ഈ മാസം മുതൽ