ആന്റണി രാജുവിനെതിരെ മാത്രം കേസെടുത്തത് എന്തുകൊണ്ട്?: ചോദ്യവുമായി ഹൈക്കോടതി
https://img-mm.manoramaonline.com/content/dam/mm/mo/archive/thozhilveedhi/kerala/images/2025/12/24/high-court-kerala-1.jpg?w=1120&h=583കൊച്ചി∙ തൊണ്ടിമുതൽ തിരിമറി കേസിൽ മുന്‍ മന്ത്രി ആന്റണി രാജുവാണു കുറ്റകൃത്യം ചെയ്തതെന്നതിനു തെളിവെന്താണെന്ന ചോദ്യവുമായി വീണ്ടും ഹൈക്കോടതി. സംഭവത്തിൽ സീനിയർ അഭിഭാഷകനെതിരെ അന്വേഷണം നടത്താതെ ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ മാത്രം കേസെടുത്തതിന്റെ സാഹചര്യം എന്തായിരുന്നുവെന്നും കോടതി ആരാഞ്ഞു. കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ അപ്പീലിൽ ജസ്റ്റിസ് സി.ജയചന്ദ്രൻ വിധി പറയാനായി മാറ്റി.
What you should read next
[*] രാഹുലിനെതിരായ കേസിൽ തെളിവെടുപ്പിൽ വീഴ്ച വരുത്തി; തിരുവല്ല ഡിവൈഎസ്പിക്ക് സസ്പെൻഷൻ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ആന്റണി രാജുവിനെതിരെ ക്രിമിനല്‍ക്കുറ്റം കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യം ചെയ്യാന്‍ ആന്റണി രാജുവിനുള്ള ഉദ്ദേശമെന്ത് എന്നതില്‍ വ്യക്തതയില്ല. ജൂനിയർ അഭിഭാഷകന്‍ പ്രതിക്ക് ഒരു സഹായം ചെയ്തു എന്നതുകൊണ്ട് മാത്രം കുറ്റകൃത്യമെന്ന് പറയാനാവില്ല. സീനിയര്‍ അഭിഭാഷകൻ അറിയാതെയാണോ ആന്റണി രാജു പ്രതിക്ക് സഹായം ചെയ്തതെന്നും ഹൈക്കോടതി ചോദിച്ചു. തൊണ്ടിമുതല്‍ കൈകാര്യം ചെയ്യുന്ന ക്ലര്‍ക്കിനാണ് ഉത്തരവാദിത്തം എന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. ആര്, എപ്പോള്‍, എവിടെവച്ചാണ് തൊണ്ടിമുതലില്‍ മാറ്റം വരുത്തിയതെന്ന് പറയാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയെന്നും ആന്റണി രാജു വാദിച്ചു.
What you should read next
[*] ‘കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി’; പ്രമുഖരുടെ പദവി നഷ്ടമാകും! Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
എന്നാൽ ആന്റണി രാജുവാണു തൊണ്ടിമുതലായ അടിവസ്ത്രം ഒപ്പിട്ടു വാങ്ങിയതും തിരികെ നൽകിയത് എന്നും പ്രോസിക്യൂഷൻ വാദിച്ചു. ആന്റണി രാജുവാണ് കുറ്റകൃത്യം ചെയ്തതെന്നതിന് തെളിവുണ്ട്. ഈ സാഹചര്യത്തിൽ ശിക്ഷ മരവിപ്പിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ലഹരി മരുന്ന് കേസിൽ പ്രതിയായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി മറ്റൊന്ന് കോടതിയിൽ സമർപ്പിച്ചു എന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 1990ൽ അന്ന് ജൂനിയർ അഭിഭാഷകനായിരുന്നു അദ്ദേഹം. 36 വർഷങ്ങൾക്കു ശേഷം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനെന്നു കണ്ടെത്തി മൂന്നു വർഷം തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ഇതു തള്ളി. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജു എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. ശിക്ഷാ വിധി മരവിപ്പിച്ചെങ്കിൽ മാത്രമേ ആന്റണി രാജുവിന് ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുകയുള്ളൂ.
JUST IN
[*]
22 SECONDS AGO ആന്റണി രാജുവിനെതിരെ മാത്രം കേസെടുത്തത് എന്തുകൊണ്ട്?: ചോദ്യവുമായി ഹൈക്കോടതി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
5 MINUTES AGO IRAN-ISRAEL CONFLICT ‘യുദ്ധം തുടർന്നാൽ സമ്പദ് വ്യവസ്ഥ തകരും; ഊർജ കയറ്റുമതി നിലയ്ക്കാനും എണ്ണ വില ഉയരാനും സാധ്യത’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 6 MINUTES AGO ഇറാനിൽ മരണം 1332; സുഖോയ് വിമാനം തകർന്ന് 2 പൈലറ്റുമാർക്ക് വീരമൃത്യു – പ്രധാന വാർത്തകൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Kerala High Court on Antony Raju Case: Antony Raju\“s evidence tampering case has seen the Kerala High Court questioning the evidence proving his criminal offense. The court reserved its verdict on Antony Raju\“s appeal to stay the trial court\“s conviction, highlighting ambiguities in proving intent and the role of a junior lawyer.
Pages:
[1]