LHC0088 Publish time Yesterday 19:06

ഓപ്പറേഷൻ സൈ-ഹണ്ട്: കണ്ണൂരിൽ 24 പേർ അറസ്റ്റിൽ

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/7/26/arrest-representational-image.jpg?w=1120&h=583



കണ്ണൂർ∙ ഓപ്പറേഷൻ സൈ-ഹണ്ട് 2.0 (Operation Cy- Hunt 2.0) ഭാഗമായി കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ വ്യാപക പരിശോധന നടത്തി. 24 പേരെ അറസ്റ്റ് ചെയ്തു. 14 പേരെ റിമാൻഡ് ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്, സൈബർ തട്ടിപ്പുകൾക്ക് വേണ്ടി അക്കൗണ്ട് എടുത്തു നൽകിയവരെയും ഇത്തരത്തിലുള്ള തട്ടിപ്പിൽപ്പെട്ട പണം എടിഎം വഴിയും ചെക്ക് വഴിയും പിൻവലിച്ചവരെയും കേന്ദ്രീകരിച്ചാണു സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ സൈ-ഹണ്ട് 2.0 എന്ന പേരിൽ പരിശോധന നടത്തിയത്.
What you should read next

[*] LIVE ജസ്‍ലിയയുടെ മരണം: പ്രതി ഡോ.സിറിയക് വാഗമണ്ണിലെ റിസോർട്ടിൽനിന്നു പിടിയിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


കേരള പൊലീസ് സൈബർ ഓപ്പറേഷൻ വിഭാഗം നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ പരിശോധിച്ചതിൽ കേരളത്തിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ടുകളെ കേന്ദ്രീകരിച്ചാണു പരിശോധന നടത്തിയത്. സംസ്ഥാന വ്യാപകമായി നടത്തിയ സൈ-ഹണ്ട് 2.0 ഓപ്പറേഷനിൽ കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ 65 പരിശോധനകൾ നടത്തി. 24 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജിന്റെ നിർദേശപ്രകാരം കണ്ണൂർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെയും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.

സൈബർ തട്ടിപ്പുകൾക്കായി സ്വന്തം അക്കൗണ്ട് നൽകുകയോ മറ്റൊരാൾക്ക് അക്കൗണ്ട് എടുത്തുനൽകുകയോ ചെയ്യുന്നവർക്കെതിരെയും തട്ടിപ്പ് പണം എടിഎം, ചെക്ക് എന്നിവ വഴി പിൻവലിക്കുന്നവർക്കെതിരെയും ഇത്തരം തട്ടിപ്പുകളിൽ കണ്ണികളാകുന്നവർക്കെതിരെയും ഓപ്പറേഷൻ സൈ-ഹണ്ട് നടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
JUST IN

[*]
2 MINUTES AGO ഓപ്പറേഷൻ സൈ-ഹണ്ട്: കണ്ണൂരിൽ 24 പേർ അറസ്റ്റിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
26 MINUTES AGO കലൂർ സ്റ്റേഡിയത്തിലെ ഗേറ്റ് തകർന്നുവീണു; ഓട്ടോയാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
36 MINUTES AGO ആലപ്പുഴയിൽ ഒന്നാം റാങ്കിന് പോലും നിയമനമില്ല; എൽപി റാങ്ക് ലിസ്റ്റിൽ കപ്പലണ്ടി പൊതിഞ്ഞ് നൽകി പ്രതിഷേധം Alappuzha

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Operation Cy-Hunt 2.0 is a widespread police operation in Kannur city to curb cyber fraud. This initiative aims to apprehend individuals involved in online scams, including those who facilitate fraudulent accounts and those who withdraw illicit funds via ATM or cheque, leading to numerous arrests and legal actions.
Pages: [1]
View full version: ഓപ്പറേഷൻ സൈ-ഹണ്ട്: കണ്ണൂരിൽ 24 പേർ അറസ്റ്റിൽ