deltin33 Publish time 7 hour(s) ago

‘നേമത്ത് സംഭവിച്ച പോലെ ബിജെപി ജയിക്കും’: തിരുവനന്തപുരം സിഎംപിക്ക് കൊടുക്കരുതെന്ന് നേതാക്കൾ

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/3/6/cp-john-and-vd-satheesan.jpg?w=1120&h=583



തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സിഎംപിക്കു വിട്ടു നല്‍കാനുള്ള നീക്കത്തിനെതിരെ ജില്ലയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സീറ്റ് സിഎംപിക്കു നല്‍കിയാല്‍ മണ്ഡലത്തില്‍ ബിജെപി വിജയിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. സിഎംപി നേതാവ് സി.പി.ജോണിന് തിരുവനന്തപുരം സെന്‍ട്രല്‍ അല്ലെങ്കില്‍ തിരുവമ്പാടി സീറ്റ് നല്‍കാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. ഇതിനിടയിലാണ് ഇതിനെതിരെ തിരുവനന്തപുരം സെന്‍ട്രല്‍ ഡിസിസി ഭാരവാഹികളും ബ്ലോക്ക് പ്രസിഡന്റുമാരും 12 മണ്ഡലം പ്രസിഡന്റുമാരും ചേര്‍ന്ന് സംസ്ഥാന നേതൃത്വത്തിനു കത്തു നല്‍കിയിരിക്കുന്നത്.
What you should read next

[*] EXCLUSIVE സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര?; കേരളത്തിലും കോൺഗ്രസിന്റെ ഗ്യാരന്റികൾ വരുമോ?: പ്രഖ്യാപനം നാളെ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഒരിക്കലും ഇത്തരമൊരു തീരുമാനം എടുക്കരുതെന്നു കത്തില്‍ പറയുന്നു. ജില്ലയില്‍ ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലം ഒരു സ്വാധീനവുമില്ലാത്ത വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ പോലുമില്ലാത്ത സിഎംപിക്കു നല്‍കുന്നത് ആത്മഹത്യാപരമാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന നേമം ഘടകകക്ഷിക്കു വിട്ടുകൊടുത്തതാണ് ഉദാഹരണമായി പറയുന്നത്. 2011ല്‍ നേമം ജെഡിയുവിന് നല്‍കുകയും സുരേന്ദ്രന്‍പിള്ള മത്സരിക്കുകയും ചെയ്തപ്പോള്‍ കിട്ടിയത് വെറും 12000 വോട്ടു മാത്രമാണ്. അന്ന് ബിജെപിയിലെ ഒ.രാജഗോപാല്‍ ആദ്യമായി നിയമസഭയില്‍ എത്തി. 2021ല്‍ കെ.മുരളീധരന്‍ മത്സരിച്ചപ്പോള്‍ 37000 വോട്ടു കിട്ടിയെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
What you should read next

[*] ‘ഇറാനിൽ ഒന്നു തീർത്തോട്ടെ....’: അടുത്ത രാജ്യത്തെ ലക്ഷ്യമിട്ട് ട്രംപിന്റെ മുന്നറിയിപ്പ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവ്, നേമം, കഴക്കൂട്ടം എന്നിവിടങ്ങളില്‍ ബിജെപി നേട്ടമുണ്ടാക്കിയപ്പോള്‍ തിരുവനന്തപുരത്ത് തരൂരിനു ഭൂരിപക്ഷം ലഭിച്ചു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം ഘടകകക്ഷിക്കു കൊടുത്താല്‍ നേമത്തെപോലെ ഒരിക്കലും തിരിച്ചുകിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്നും ജില്ലാ നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
JUST IN

[*]
1 MINUTE AGO ‘നേമത്ത് സംഭവിച്ച പോലെ ബിജെപി ജയിക്കും’: തിരുവനന്തപുരം സിഎംപിക്ക് കൊടുക്കരുതെന്ന് നേതാക്കൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 MINUTE AGO തുടർച്ചയോ ഇടർച്ചയോ;‘ഒന്നായി തുടരും’ എന്ന മുദ്രാവാക്യം ഭരണവിരുദ്ധ ആശങ്ക! സർക്കാരിനു ഫുൾ മാർക്ക് കൊടുത്ത് പാർട്ടി കുറ്റമേറ്റതെന്തിന്? Opinion And Analysis

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
2 MINUTES AGO അന്ന് ഗോവിന്ദച്ചാമിയെ പിടികൂടി, കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോർജിന് സുരക്ഷയൊരുക്കി താരമായി Kannur

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Thiruvananthapuram Central seat: BJP will win as it happened in Nemom; leaders say Thiruvananthapuram should not be given to CMP. Congress leaders from the district have come out against the move to give Thiruvananthapuram Central seat to CMP in the Assembly elections.
Pages: [1]
View full version: ‘നേമത്ത് സംഭവിച്ച പോലെ ബിജെപി ജയിക്കും’: തിരുവനന്തപുരം സിഎംപിക്ക് കൊടുക്കരുതെന്ന് നേതാക്കൾ