മക്കളെ കാറിലിരുത്തി മെഡിക്കൽ സ്പായിലേക്ക്; പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയ്ക്ക് 15 വർഷം തടവ്
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/7/26/jail-representational-image.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg
ബേക്കേഴ്സ്ഫീൽഡ് (കലിഫോർണിയ) ∙സൗന്ദര്യവർധക ചികിത്സയ്ക്കായി പോയപ്പോൾ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ കലിഫോർണിയ സ്വദേശിനിയായ മായ ഹെർണാണ്ടസിന് 15 വർഷം തടവ് ശിക്ഷ വിധിച്ചു. വ്യാഴാഴ്ചയായിരുന്നു കോടതി വിധി.
What you should read next
[*] \“ആയുധം ഉപേക്ഷിക്കുക കീഴടങ്ങുക, ഇല്ലെങ്കിൽ മരണം\“: ഇറാൻ സൈന്യത്തിന് ട്രംപിന്റെ അന്ത്യശാസനം; പിന്നാലെ ഡ്രോൺ കാരിയർ കപ്പൽ സ്ഫോടന ദൃശ്യങ്ങൾ US News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
2025 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നും രണ്ടും വയസ്സുള്ള മക്കളെ കാറിനുള്ളിലിരുത്തി മായ ഒരു മെഡിക്കൽ സ്പായിലേക്ക് പോയി. എയർ കണ്ടീഷൻ ഓൺ ചെയ്ത് കാർ ലോക്ക് ചെയ്ത ശേഷമാണ് അവർ പോയതെങ്കിലും, ഒരു മണിക്കൂർ കഴിഞ്ഞ് എൻജിൻ തനിയെ ഓഫ് ആയതോടെ കാറിനുള്ളിലെ താപനില കുത്തനെ ഉയർന്നു. ഏകദേശം രണ്ട് മണിക്കൂറോളം കുട്ടികൾ കാറിനുള്ളിൽ കുടുങ്ങി.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഒരു വയസ്സുകാരൻ അമിലിയോ ഗ്വിറ്ററസ് മരിച്ചിരുന്നു. കുട്ടിയുടെ ശരീരതാപനില 107 ഡിഗ്രി ഫാരൻഹീറ്റിൽ (41.6°C) എത്തിയിരുന്നു. രണ്ടാം ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയിരുന്നെങ്കിലും, പിന്നീട് നടന്ന ഒത്തുതീർപ്പ് പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യ (Involuntary Manslaughter) സമ്മതിച്ചതിനെത്തുടർന്നാണ് 15 വർഷത്തെ ശിക്ഷ കോടതി വിധിച്ചത്.
English Summary:
Bakersfield baby death is a tragic incident where a one-year-old child died after being left in a hot car by his mother, Maya Hernandez, while she attended a cosmetic treatment. This unfortunate event led to Hernandez receiving a 15-year prison sentence for involuntary manslaughter.
Pages:
[1]