Chikheang Publish time 2 hour(s) ago

പൊളിച്ചുനീക്കാൻ തീരുമാനിച്ച മിനി സിവിൽ സ്റ്റേഷനിൽ അവസാന നിമിഷം ‘അറ്റകുറ്റപ്പണി’; കൺകെട്ട് വിദ്യകൾ!

https://img-mm.manoramaonline.com/content/dam/mm/mo/district-news/pathanamthitta/images/2026/3/6/pathanamthitta-mini-civil-station-repairs.jpg?w=1120&h=583



പത്തനംതിട്ട ∙ അപകടാവസ്ഥയായതിനാൽ പൊളിച്ചുനീക്കാൻ തീരുമാനിച്ച മിനി സിവിൽ സ്റ്റേഷനിൽ അവസാന നിമിഷം ‘അറ്റകുറ്റപ്പണി’. കെട്ടിടത്തിന്റെ ടെറസിലാണ് തിരക്കിട്ട പണി ഇന്നലെ അരങ്ങേറിയത്. ഈ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഓഫിസുകൾ മാറ്റണമെന്നാണ് നിർദേശം. ആദ്യഘട്ടമായി താലൂക്ക് ഓഫിസ് അധികൃതരെ ഈ വിവരമറിയിച്ചിട്ടുണ്ട്. പൊതുമരാമത്ത് കെട്ടിടവിഭാഗമാണ് കത്ത് നൽകിയത്. രണ്ടര മാസം മുൻപാണ് കെട്ടിടത്തിന്റെ ബലപരിശോധനയ്ക്ക് തുടക്കമായത്. കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടാണ് പരിശോധന നടത്തിയത്. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോൺക്രീറ്റ് സാംപിളുകൾ ശേഖരിച്ചിരുന്നു. പരിശോധനയ്ക്കു ശേഷം ഇളക്കി മാറ്റിയ ഭാഗങ്ങൾ കോൺക്രീറ്റ് നിറച്ച് പ്ലാസ്റ്ററിങ് നടത്തി താൽക്കാലികമായി ക്രമീകരിച്ചു. കെട്ടിടം ഉപയോഗയോഗ്യമല്ലെന്നാണ് പരിശോധനാ റിപ്പോർട്ട്.

സിമന്റ് അടർന്ന് കമ്പികൾ തെളിഞ്ഞ നിലയിലാണ് കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും. കോടതികളും ഒട്ടേറെ സർക്കാർ ഓഫിസുകളും മിനി സിവിൽ സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്. ഇത്രയും വിഭാഗങ്ങൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ കെട്ടിടങ്ങൾ തേടി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലം അടുത്തിരിക്കെ താലൂക്ക് ഓഫിസ് മാറ്റം പ്രയാസം കൂട്ടും. നിലവിൽ മിനി സിവിൽ സ്റ്റേഷൻ ഉള്ള സ്ഥലത്ത് തന്നെ പുതിയ കെട്ടിടം നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.

മാലിന്യം നിറഞ്ഞ പടിക്കെട്ട്
മിനി സിവിൽ സ്റ്റേഷന്റെ ടെറസിലേക്കുള്ള പടിക്കെട്ടിൽ മാലിന്യത്തിന്റെയും ഒഴിഞ്ഞ മദ്യക്കുപ്പികളുടെയും കൂമ്പാരമാണ്. ബിയർ കുപ്പികളും വലിച്ചെറിഞ്ഞ നിലയിലാണ്. വളരെ പ്രധാനപ്പെട്ട ഓഫിസുകൾ പ്രവർത്തിക്കുന്ന സമുച്ചയത്തിലാണ് ഈ സ്ഥിതി. English Summary:
Pathanamthitta mini civil station is facing a last-minute repair effort despite being slated for demolition due to its unsafe condition. This urgent work on the terrace highlights concerns about the building\“s structural integrity, especially with numerous government offices and courts operating within it.
Pages: [1]
View full version: പൊളിച്ചുനീക്കാൻ തീരുമാനിച്ച മിനി സിവിൽ സ്റ്റേഷനിൽ അവസാന നിമിഷം ‘അറ്റകുറ്റപ്പണി’; കൺകെട്ട് വിദ്യകൾ!