സ്ഥാനാർഥിപ്പട്ടികയിൽ 3 പി.ബി അംഗങ്ങളുടെയും കുടുംബാംഗങ്ങൾ; സിപിഎമ്മിനുണ്ടായ മാറ്റം ഇങ്ങനെ
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/10/19/a-vijayaraghavan-20.jpg?w=1120&h=583തിരുവനന്തപുരം ∙ 2021ൽ ‘മാറ്റം’ ആയിരുന്നു സിപിഎം സ്ഥാനാർഥിപ്പട്ടികയുടെ മുഖമുദ്രയെങ്കിൽ 2026 ൽ അത് ‘തുടർച്ച’ ആയി മാറി. മുഖ്യമന്ത്രി പിണറായി വിജയൻ തുടർച്ചയായ മൂന്നാം തിരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ട് പാർട്ടിയെ നയിക്കുന്നു. 2016ൽ വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും ഒരുമിച്ചു മത്സരിച്ചപ്പോൾ ജയിച്ചാൽ വിഎസിനും മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന പ്രചാരണം ആ ക്യാംപിൽ ഉണ്ടായിരുന്നെങ്കിലും പാർട്ടിക്കുള്ളിലെ തീരുമാനം പിണറായി എന്നു തന്നെയായിരുന്നു. അതിനു ശേഷം പാർട്ടിയിലും സർക്കാരിലും പൂർണമായും പിടിമുറുക്കിയ പിണറായി തന്നെയാകും നിയമസഭാ ടീമിനെ നയിക്കുക എന്നതിൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല.
What you should read next
[*] പെന്‍ഷൻ പ്രായം കൂട്ടി, പ്രവൃത്തിദിനം കുറച്ച്...; ജീവനക്കാരെ സന്തോഷിപ്പിക്കാൻ സർക്കാരിന്റെ വഴികൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
വിഎസ് ആദ്യമായി മുഖ്യമന്ത്രിയായത് 82–ാം വയസ്സിലാണെങ്കിൽ 80–ാം വയസ്സിൽ പിണറായി മൂന്നാം ഊഴം തേടുന്നു. പൊളിറ്റ്ബ്യൂറോയിൽനിന്നു മറ്റാരുമില്ല. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേരളത്തിലേക്കു പ്രവർത്തനം മാറ്റാൻ എ.വിജയരാഘവനോടു പിബി നിർദേശിച്ചത് അദ്ദേഹം മത്സരിക്കാനിടയുണ്ടെന്ന അഭ്യൂഹത്തിനു കാരണമായിരുന്നു. എന്നാൽ, 2 പിബി അംഗങ്ങൾ മത്സരിക്കുന്നത് ചർച്ചയാക്കേണ്ടെന്നു പാർട്ടി കരുതി. മറ്റൊരു പിബി അംഗം കൂടിയായ എം.വി.ഗോവിന്ദന്റെ സിറ്റിങ് സീറ്റിൽ അദ്ദേഹത്തിന്റെ ഭാര്യ പി.കെ.ശ്യാമളയെ തീരുമാനിച്ചത് കണ്ണൂരിൽ മുറുമുറുപ്പുകൾക്ക് കാരണമായെങ്കിലും പാർട്ടി പിന്നോട്ടില്ല. ഇതോടെ 3 പിബി അംഗങ്ങളുടെയും അടുത്ത കുടുംബാംഗങ്ങൾ പട്ടികയിലായി – വീണ്ടും മത്സരിക്കുന്ന മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസും ആർ.ബിന്ദുവും ഉൾപ്പെടെ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോമസ് ഐസക്, ഇ.പി.ജയരാജൻ, എ.കെ.ബാലൻ, ജി.സുധാകരൻ തുടങ്ങിയവരെ 2 ടേം വ്യവസ്ഥ ചൂണ്ടിക്കാട്ടി ഒഴിവാക്കിയെങ്കിൽ ഇത്തവണ, 2 ടേം പിന്നിട്ട വി.ശിവൻകുട്ടി, വീണാ ജോർജ്, ഒ.ആർ.കേളു അടക്കം സിപിഎമ്മിന്റെ എല്ലാ മന്ത്രിമാരും വീണ്ടും ജനവിധി തേടുന്നു. സിറ്റിങ് എംഎൽഎമാരിൽ തഴഞ്ഞത് 9 പേരെ മാത്രം. ഇതിൽ സ്പീക്കർ എ.എൻ.ഷംസീറിനെ ഒഴിവാക്കിയതാണു ശ്രദ്ധേയം. ഉറച്ച സീറ്റുകളിൽ ഇളവു കൊടുക്കേണ്ടതില്ലെന്നാണ് ന്യായം. ഇതേ പ്രശ്നം മട്ടന്നൂരിൽ കെ.കെ.ശൈലജയും അഭിമുഖീകരിച്ചെങ്കിലും പേരാവൂർ പിടിച്ചെടുക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തതോടെ പുറത്തായില്ല. പൊന്നാനിയിൽ പി.നന്ദകുമാർ ഒരു ടേം മാത്രമേ മത്സരിച്ചിട്ടുള്ളൂവെങ്കിലും പുറത്താകുമെന്നാണു സൂചന. 76 വയസ്സായ നന്ദകുമാറിനെയും 81 പിന്നിട്ട എം.എം.മണിയെയും (ഉടുമ്പൻചോല) പ്രായം കണക്കിലെടുത്താണ് ഒഴിവാക്കുന്നതെന്നാണു ഭാഷ്യം.
JUST IN
[*]
49 SECONDS AGO Assembly Elections സ്ഥാനാർഥിപ്പട്ടികയിൽ 3 പി.ബി അംഗങ്ങളുടെയും കുടുംബാംഗങ്ങൾ; സിപിഎമ്മിനുണ്ടായ മാറ്റം ഇങ്ങനെ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
15 MINUTES AGO LIVE സുഖോയ് യുദ്ധവിമാനം തകർന്ന് 2 ഇന്ത്യൻ പൈലറ്റുമാർക്ക് വീരമൃത്യു; അപകടം പരിശീലനത്തിനിടെ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
25 MINUTES AGO Live - Gold Price സ്വർണവില കേരളത്തിൽ കൂടുതൽ ഇടിഞ്ഞു; കുതിപ്പിന്റെ വഴി തടഞ്ഞ് എണ്ണയും ഡോളറും, തിരിച്ചുകയറാൻ വെമ്പൽ Commodity
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
CPM\“s candidate list for 2026 emphasizes \“continuity\“ with Chief Minister Pinarayi Vijayan leading for his third consecutive election. This approach sees most incumbent ministers, even those who have completed two terms, seeking re-election, with only a few sitting MLAs being excluded.
Pages:
[1]