സുഖോയ് യുദ്ധവിമാനം തകർന്ന് 2 ഇന്ത്യൻ പൈലറ്റുമാർക്ക് വീരമൃത്യു; അപകടം പരിശീലനത്തിനിടെ
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/3/6/purvesh-duragkar-and-anuj.jpg?w=1120&h=583ന്യൂഡൽഹി∙ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 MKI യുദ്ധവിമാനം തകർന്നുവീണ് രണ്ട് ഇന്ത്യൻ വ്യോമസേന പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൻ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പുർവേഷ് ദുരഗ്കർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അസമിലെ ജോർഹട്ടിൽ നിന്ന് 60 കി.മി അകലെയാണ് വിമാനം തകർന്നു വീണതെന്ന് ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 7.42ഓടെയാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. തുടർന്ന് നടന്ന തിരച്ചിലിലാണ് വിമാനം തകർന്നതായി സ്ഥിരീകരിച്ചത്. പതിവു പരിശീലന പറക്കലിനിടെയായിരുന്നു അപകടമുണ്ടായത്.
What you should read next
[*] ‘ഇറാനിൽ ഒന്നു തീർത്തോട്ടെ....’: അടുത്ത രാജ്യത്തെ ലക്ഷ്യമിട്ട് ട്രംപിന്റെ മുന്നറിയിപ്പ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
അസമിലെ ജോർഹട്ടിൽ നിന്ന് 60 കി.മി അകലെയുള്ള കുന്നിൻപ്രദേശത്ത് സ്ഫോടന ശബ്ദം കേട്ടതായി ഗ്രാമവാസികൾ അറിയിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ തിരച്ചിലിലാണ് വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അതേസമയം തകർന്നുവീണ വിമാനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇനിയും സ്ഥിരീകരണം ലഭ്യമായിട്ടില്ല. റഷ്യൻ നിർമിത സുഖോയ് യുദ്ധവിമാനങ്ങൾ നിലവിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനു (എച്ച്എഎൽ) കീഴിലാണ് നിർമിക്കുന്നത്. 260ലധികം സുഖോയ് 30 MKI വിമാനങ്ങൾ വ്യോമസേനയുടെ പക്കലുണ്ട്. ഇതിനുമുൻപ് 2024 ജൂണിലും 2023 ജനുവരിയിലും സുഖോയ് വിമാനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @IAF_MCC എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN
[*]
7 MINUTES AGO LIVE സുഖോയ് യുദ്ധവിമാനം തകർന്ന് 2 ഇന്ത്യൻ പൈലറ്റുമാർക്ക് വീരമൃത്യു; അപകടം പരിശീലനത്തിനിടെ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
17 MINUTES AGO Live - Gold Price സ്വർണവില കേരളത്തിൽ കൂടുതൽ ഇടിഞ്ഞു; കുതിപ്പിന്റെ വഴി തടഞ്ഞ് എണ്ണയും ഡോളറും, തിരിച്ചുകയറാൻ വെമ്പൽ Commodity
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
18 MINUTES AGO പെരുമ്പളം കാത്തിരുന്ന നിമിഷം വന്നെത്തി; 100 കോടി രൂപ ചെലവ്, കായലിന് കുറുകെ നിർമിച്ച ഏറ്റവും വലിയ പാലം Alappuzha
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Sukhoi crash: Two Indian Air Force (IAF) pilots - Squadron Leader Anuj and Flight Lieutenant Purvesh Duragkar - were killed after a Su-30MKI fighter jet crashed in Assam’s Karbi Anglong district during a training mission.
Pages:
[1]