‘ഇറാനിൽ ഒന്നു തീർത്തോട്ടെ....’: അടുത്ത രാജ്യത്തെ ലക്ഷ്യമിട്ട് ട്രംപിന്റെ മുന്നറിയിപ്പ്
https://img-mm.manoramaonline.com/content/dam/mm/mo/archive/business/business-news/images/2026/2/20/donald-trump-main-white-house1.jpg?w=1120&h=583വാഷിങ്ടൻ ∙ ഇറാനിലെ യുഎസ് സൈനിക ഇടപെടൽ തുടരുമ്പോൾതന്നെ അടുത്ത രാജ്യത്തെ ഏറ്റെടുക്കാനുള്ള പദ്ധതി തന്റെ കൈവശമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. വൈറ്റ്ഹൗസിലെ ചടങ്ങിൽ സംബന്ധിക്കുമ്പോഴാണ് ക്യൂബയെ ലക്ഷ്യമിട്ട് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയത്. ഫെബ്രുവരി 27നും ക്യൂബയെ ‘സൗഹൃദപരമായി ഏറ്റെടുക്കുമെന്ന്’ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
What you should read next
[*] LIVE IRAN-ISRAEL CONFLICT ഇറാനിൽ നിന്ന് ആക്രമണം വർധിച്ചു; ജനങ്ങൾക്ക് സുരക്ഷാ നിർദേശങ്ങളുമായി യുഎഇ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ക്യൂബയിൽ നടപ്പിലാക്കാനുള്ള പദ്ധതി തന്റെ കൈവശമുണ്ടെന്നാണ് വൈറ്റ് ഹൗസിലെ ചടങ്ങിൽ ട്രംപ് വീണ്ടും വ്യക്തമാക്കിയത്. ആദ്യം ഇറാനിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പൂർത്തിയാക്കണമെന്നും ട്രംപ് പറഞ്ഞു. നിലവിൽ യുഎസിന്റെ ഉപരോധം നേരിടുന്ന രാജ്യമാണ് ക്യൂബ.
അടുത്തിടെ വെനസ്വേലയിൽ യുഎസ് സൈനിക ഓപ്പറേഷൻ നടത്തിയതിനു ശേഷം ക്യൂബയുടെ നില പരുങ്ങലിലായിരുന്നു. വെനസ്വേലയിൽനിന്നാണ് ക്യൂബയ്ക്ക് ആവശ്യമായ എണ്ണ ലഭിച്ചിരുന്നത്. ക്യൂബ തങ്ങൾക്കു ആവശ്യമായ ഇന്ധനത്തിന്റെ മൂന്നിലൊന്നും വെനിസ്വേലയിൽനിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. നിലവിൽ ക്യൂബയുടെ ഇന്ധന ശേഖരം കുറഞ്ഞുവരികയാണ്. ഊർജ പ്രതിസന്ധി മൂലം ദിവസം 20 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ലോഡ്ഷെഡിങ് ക്യൂബയിലുണ്ട്.
ADVERTISEMENT Go AD-FREE
JUST IN
[*]
10 SECONDS AGO ‘ഇറാനിൽ ഒന്നു തീർത്തോട്ടെ....’: അടുത്ത രാജ്യത്തെ ലക്ഷ്യമിട്ട് ട്രംപിന്റെ മുന്നറിയിപ്പ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
16 MINUTES AGO ഗൾഫ് യുദ്ധം: കേരളത്തിന്റെ അരി, പലവ്യഞ്ജന കയറ്റുമതി നിലച്ചു; കോടികൾ വെള്ളത്തിൽ, പലർക്കും പണി പോയി Business News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
28 MINUTES AGO വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡിൽ തുരങ്കങ്ങളും വയഡക്ടറും; എൻഎച്ച് 66ന്റെ തകർച്ചയിൽ നിന്ന് പാഠം ഉൾകൊണ്ട് പുതിയ നീക്കം Thiruvananthapuram
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Donald Trump has warned of a plan to “take over“ Cuba, following ongoing US military involvement in Iran. This statement, made during a White House event, signals a potential escalation in US-Cuba relations, which are already strained by US sanctions.
Pages:
[1]