ബംഗാളിൽ കരുത്തൻ വേണം; തിടുക്കത്തിൽ ബോസിന്റെ മടക്കം
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/3/5/cv-ananda-bose.jpg?w=1120&h=583ന്യൂഡൽഹി ∙ പല ഗവർണർമാർക്ക് ഇന്നലെ സ്ഥാനചലനമുണ്ടായെങ്കിലും ഡോ.സി.വി.ആനന്ദബോസിന്റെ രാജിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. കാലാവധി തികയ്ക്കാൻ ആനന്ദബോസിനെ അനുവദിച്ചില്ലെന്നതു മാത്രമല്ല, രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നു ബംഗാൾ സന്ദർശിക്കാനിരിക്കെ ഗവർണറെ രാജിവയ്പിച്ചുവെന്നതും അതിനു കാരണമായി. ഡൽഹിയിലെത്തിയ ആനന്ദബോസിനോടു രാജിവയ്ക്കാൻ ആഭ്യന്തരമന്ത്രി നിർദേശിക്കുകയായിരുന്നു എന്നാണ് സൂചന. താൻ മൂന്നരവർഷം ഗവർണറായിരുന്നെന്നും അതു മതിയെന്നുമാണ് ആനന്ദബോസ് പ്രതികരിച്ചത്. എന്നാൽ, അതു മതിയെന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചെന്നാണ് വ്യക്തമായിരിക്കുന്നത്.
തമിഴ്നാട്ടിൽ സർക്കാരുമായി ഉരസി ധാരാളം വിവാദങ്ങൾ സൃഷ്ടിച്ച ഗവർണർ ആർ.എൻ.രവിയെ ബംഗാളിലേക്കു വിടുന്നുവെന്നതും ശ്രദ്ധേയം. 2019 ൽ നാഗാലാൻഡിൽ ഗവർണറായി നിയമിക്കപ്പെട്ട രവി 2021 സെപ്റ്റംബറിലാണ് തമിഴ്നാട് ലോക്ഭവനിലേക്കു മാറിയത്. ബംഗാളിനൊപ്പം തിരഞ്ഞെടുപ്പുള്ള തമിഴ്നാട്ടിൽ 5 വർഷം തികയ്ക്കും മുൻപേയാണ് രവിയുടെ സ്ഥലംമാറ്റം. ബംഗാളിൽ കരുത്തനായ ഗവർണർ വേണമെന്നതാണ് രവിയെ നിയമിക്കാൻ കാരണമെന്നാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഗവർണറായിരിക്കെ ചില വിവാദങ്ങളുണ്ടായെങ്കിലും മുഖ്യമന്ത്രി മമത ബാനർജിയുമായി നല്ല ബന്ധം സൂക്ഷിക്കുന്നുവെന്നത് ആനന്ദബോസിനെ മാറ്റാൻ സർക്കാരിനെ പ്രേരിപ്പിച്ച ഘടകമായി സൂചിപ്പിക്കപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പു പ്രഖ്യാപനം ഉടനെയുണ്ടാവുമെന്നതുകൂടി കണക്കിലെടുത്താണ് തിടുക്കത്തിലുള്ള നടപടി. ഗവർണറെ മാറ്റിയതിന്റെ കാരണം അറിയില്ലെന്നും നടപടിയിൽ നടുക്കവും ആശങ്കയുമുണ്ടെന്നുമാണ് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചത്. തിരഞ്ഞെടുപ്പിനു മുൻപ് ചില രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഗവർണർക്കുമേൽ ആഭ്യന്തരമന്ത്രി അമിത് ഷാ സമ്മർദം ചെലുത്തിയിട്ടുണ്ടാവാമെന്നും മമത പറഞ്ഞു.
What you should read next
[*] അസംതൃപ്തരുടെ കൂട്ടായ്മയുണ്ടാകും: പി.കെ.ശശി Kerala
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ആനന്ദബോസിനു മുൻപ് ബംഗാൾ ഗവർണറായിരിക്കെയാണ് ജഗ്ദീപ് ധൻകറിനെ ഉപരാഷ്ട്രപതിയാക്കിയത്. ഗവർണറായി കാലാവധി തികയ്ക്കാതിരുന്ന ധൻകർ ഉപരാഷ്ട്രപതിയായും കാലാവധി തികച്ചില്ല. രാഷ്ട്രപതിയുടെ ബംഗാൾ സന്ദർശനത്തിനു മണിക്കൂറുകൾ മുൻപ്, ‘രാഷ്ട്രപതിയുടെ പ്രതിനിധി’യെ മാറ്റുന്നെങ്കിൽ തക്കതായ കാരണങ്ങളുണ്ടാകാമെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. 2010ൽ ബി.പി.സിംഗാൾ കേസിൽ സുപ്രീം കോടതി നൽകിയ വിധിയിൽ ഗവർണർ നിയമനം സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകൾ വ്യാഖ്യാനിച്ചിട്ടുണ്ട്. അതനുസരിച്ച്, കാരണം പറയാതെ ഗവർണറെ മാറ്റാൻ സർക്കാരിന് അധികാരമുണ്ട്. എന്നാൽ, ശക്തമായ കാരണങ്ങളുണ്ടെങ്കിൽ മാത്രമേ കാലാവധി പൂർത്തിയാകുംമുൻപ് മാറ്റാൻ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
JUST IN
[*]
4 SECONDS AGO ബംഗാളിൽ കരുത്തൻ വേണം; തിടുക്കത്തിൽ ബോസിന്റെ മടക്കം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
13 MINUTES AGO അസംതൃപ്തരുടെ കൂട്ടായ്മയുണ്ടാകും: പി.കെ.ശശി Kerala
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
40 MINUTES AGO ഇറാനിലേത് മതയുദ്ധമല്ല; മുസ്ലിം രാജ്യങ്ങൾ യുഎസിന്റെ സുഹൃത്തുക്കൾ, ‘ട്രംപിന്റെ യഥാർഥ ലക്ഷ്യം ചൈനയുടെ നട്ടെല്ല് ഒടിക്കൽ’ Business News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Dr. C.V. Ananda Bose Resigns: Dr. C.V. Ananda Bose\“s resignation as West Bengal Governor has drawn significant attention, occurring just before President Droupadi Murmu\“s visit. The article explores the reasons behind this unexpected move, the subsequent appointment of R.N. Ravi, and the potential impact on upcoming elections in Bengal.
Pages:
[1]