LHC0088 Publish time 1 hour(s) ago

അന്നമൂട്ടുന്നതാണ് പ്രാർഥന: സ്നേഹം വിളമ്പുന്ന ‘അത്താഴക്കമ്മിറ്റി’

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/6/ifthar.jpg?w=1120&h=583



കണ്ണൂർ സിറ്റി ജുമാ മസ്ജിദിന് എതിർവശത്തായി ‘റമസാൻ അത്താഴ കമ്മിറ്റി’ എന്ന ബോർഡ് സ്ഥാപിച്ച കെട്ടിടം കാണാം. 36 വർഷമായി നോമ്പുകാലത്ത് നൂറുകണക്കിന് ആളുകൾക്ക് അന്നമൂട്ടുന്ന ഇടമാണിത്. പട്ടിണിയും ദാരിദ്ര്യവുമുണ്ടായിരുന്ന കാലത്ത് ഏതാനും പേർ േചർന്നു തുടങ്ങിയ ഭക്ഷണം വിളമ്പൽ കാലങ്ങൾക്കിപ്പുറവും തുടരുകയാണ്. തൊണ്ണൂറുകളുടെ തുടക്കത്തിൽ പള്ളികളിൽ നിസ്കാരത്തിന് ശേഷം ഉറുദി (മതപ്രഭാഷണം) നടത്താൻ വരുന്ന മതപണ്ഡിതരും ദൂരെ ദിക്കിൽനിന്ന് എത്തിപ്പെടുന്ന വഴിയാത്രക്കാരും മത്സ്യബന്ധനത്തിന് പോകുന്നവരും പുലർച്ചെ ഭക്ഷണം കഴിക്കാതെ നോമ്പെടുക്കേണ്ട സാഹചര്യമുണ്ടായി. അത് ഒഴിവാക്കാനാണ് അത്താഴം (നോമ്പുകാലത്ത് സുബഹ് ബാങ്കിന് മുൻപ് പുലർച്ചെ കഴിക്കുന്ന ഭക്ഷണം) നൽകാൻ ഒരു പറ്റം ആളുകൾ ചേർന്ന് തീരുമാനിച്ചത്.

നാനൂറോളം പേരാണ് ഇന്ന് ഇവിടെ നോമ്പു തുറക്കാനും അത്താഴം കഴിക്കാനുമായി എത്തുന്നത്. നോമ്പുകാലത്ത് ആരും അത്താഴം കഴിക്കാതെ പട്ടിണിയാകാൻ പാടില്ലെന്ന നിർബന്ധത്തിലാണ് അത്താഴക്കമ്മിറ്റി ആരംഭിച്ചത്. മൂന്ന് വർഷത്തിന് ശേഷം നോമ്പുതുറയും (ഇഫ്താർ) തുടങ്ങിയതോടെ പലരുടെയും അഭയ കേന്ദ്രമായി മാറിയിരിക്കുകയാണ് തെക്യാവ് റമസാൻ അത്താഴക്കമ്മിറ്റി.
What you should read next

[*] SMILEY വിദ്യാർത്ഥികൾക്കായി രാപകലില്ലാത്ത....; പരീക്ഷയ്ക്കു മുൻപേ ക്ലാസ്മുറികൾ പെയ്ന്റ് ചെയ്ത് അധ്യാപകർ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


∙ അത്താഴത്തിൽ തുടക്കം

ദീനുൽ ഇസ്‌ലാം സഭ എന്ന സ്ഥാപനം അക്കാലത്ത് കണ്ണൂർ സിറ്റിയിൽ പ്രവർത്തിച്ചിരുന്നു. മുസ്‌ലിം ലീഗ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഇ. അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു ഈ സഭ. മത പ്രഭാഷണം നടത്താൻ വരുന്നവർക്കായി ഇവരുടെ നേതൃത്വത്തിൽ ഭക്ഷണം ഏർപ്പാടാക്കിയിരുന്നു. സിറ്റി ജുമാ അത്ത് പള്ളിക്ക് സമീപത്ത് കെസി ഹോട്ടലിലായിരുന്നു ഭക്ഷണം. ഇത്ര പേർ ഭക്ഷണം കഴിക്കാനെത്തും എന്ന് ഹോട്ടൽ ഉടമയോട് പറഞ്ഞേൽപ്പിക്കാറായിരുന്നു പതിവ്. അഞ്ചോ പത്തോ പേർക്ക് വേണ്ടി പുലർച്ചെ വരെ കാത്തിരിക്കേണ്ടി വരുന്നത് ഹോട്ടൽ ഉടമയ്ക്ക് പ്രയാസമുള്ള കാര്യമായി. മാത്രമല്ല, പലർക്കും ഭക്ഷണം കിട്ടാതെയും വന്നു. ADVERTISEMENT Go AD-FREE

ഇതോടെ പുതിയറക്കൽ അസീസിന്റെ നേതൃത്വത്തിലാണ് അത്താഴം നൽകാൻ തീരുമാനിച്ചത്. മൂവക്കാട്ട് അലി, മഹലിൽ ഖാലിദ്, പുതിയറക്കൽ ജമാൽ, ഷെഫീഖ് മടത്തിൽ, കെ.സി. ഹാരിസ്, ഹമീദ് എന്നിവരും പങ്കാളികളായി. ഗൾഫ് പ്രവാസികളായ ആളുകളുടെ സഹായത്തോടെയാണ് സംരംഭം ആരംഭിച്ചത്. കാലക്രമേണ ഈ സംഘം അത്താഴക്കമ്മിറ്റി എന്ന പേരിൽ രൂപപ്പെടുകയായിരുന്നു. സിറ്റി ജുമാ മസ്ജിദിന് കീഴിലാണ് കമ്മിറ്റിയുെട പ്രവർത്തനം. ഇന്നും ഗൾഫ് പ്രവാസികളാണ് അത്താഴക്കമ്മിറ്റിയുെട നട്ടെല്ല്. ധനസഹായം കൂടാതെ സാധനങ്ങളും പലരും എത്തിച്ചു നൽകുന്നുണ്ട്. നാനൂറോളം പേർ നോമ്പ് തുറക്കാനും മുന്നൂറോളം പേർ അത്താഴം കഴിക്കാനും എത്തും. 27ാം രാവിൽ വരുന്നവർക്കെല്ലാം തുടർച്ചയായി ഭക്ഷണം നൽകും. മഖാമുകളിൽ നിന്ന് സിയാറത്ത് ചെയ്യാൻ പോകുന്നവർക്കും വേണ്ടിയാണ് ഭക്ഷണം ഒരുക്കുന്നത് .
What you should read next

[*] Smiley വിദ്യാർഥികൾ മുതൽ തൊഴിലാളികൾ വരെ; ഇത് സ്നേഹത്തിന്റെ ഇഫ്താർ സംഗമം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


∙ എല്ലാവർക്കും ഭക്ഷണം

പള്ളികളിൽ പ്രഭാഷണത്തിന് വരുന്നവർക്കായാണ് ആദ്യം ഭക്ഷണം ഒരുക്കിയതെങ്കിലും സിറ്റിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്കും ഭക്ഷണം നൽകാൻ തുടങ്ങി. പിന്നീട് ആളുകളുടെ എണ്ണം കൂടിവന്നു. ഇതര മതസ്ഥരും ഭക്ഷണം കഴിക്കാനെത്തി. ആദ്യത്തെ 3 വർഷം അത്താഴം മാത്രമായിരുന്നു കൊടുത്തത്. അതിന് ശേഷം ഇഫ്താർ കൊടുക്കാൻ തീരുമാനിച്ചു. പള്ളിയിൽ നിന്ന് നോമ്പുതുറക്കുമ്പോൾ വളരെ കുറച്ച് മാത്രം ഭക്ഷണമാണ് ലഭിക്കുക. ആളുകൾക്ക് വയറ് നിറച്ചും ഭക്ഷണം കൊടുക്കാൻ തീരുമാനിച്ചാണ് ഇഫ്താർ തുടങ്ങിയത്. ഇഫ്താറിന് നെയ്ച്ചോർ, കോഴിയിറച്ചി, ബീഫ്, ബിരിയാണി, മന്തി, പൊറോട്ട, വെള്ളയപ്പം, ഇടിയപ്പം എന്നിവയും അത്താഴത്തിന് ചോറ്, അരിപ്പത്തൽ, നെയ്ച്ചോർ, മീൻ തുടങ്ങിയവയും നൽകാറുണ്ട്.

നിലവിൽ ടോക്കൺ പ്രകാരമാണ് ഭക്ഷണം നൽകുന്നത്. ഉച്ച തിരിഞ്ഞ് 2 മുതൽ വൈകിട്ട് 5.30 വരെയാണ്ഇഫ്താറിനുള്ള ടോക്കൺ നൽകുന്നത്. നോമ്പ് തുറന്നതിന് ശേഷം രാത്രി 11 വരെ അത്താഴത്തിനുള്ള ടോക്കണും നൽകും. 100 ടോക്കണാണ് നൽകിയതെങ്കിൽ 200 പേർക്കുള്ള ഭക്ഷണമുണ്ടാക്കും. ടോക്കൺ എടുത്തവർക്ക് ആദ്യം ഭക്ഷണം നൽകിയശേഷം ടോക്കൺ ഇല്ലാത്തവർക്ക് ഭക്ഷണം നൽകും. പുലർച്ചെയും ഇതേ രീതിയിലാണ് ഭക്ഷണം നൽകുക. യാത്രക്കാരായ ധാരാളം ആളുകളും ഭക്ഷണം കഴിക്കുന്നതിനായി എത്താറുണ്ട്. ഭക്ഷണം ലഭിക്കാതെ ആരും മടങ്ങേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്ന് കമ്മിറ്റിക്കാർ പറഞ്ഞു. ആളുകൾ കൂടിയ സമയങ്ങളിൽ വീണ്ടും ഭക്ഷണം പാകം ചെയ്യേണ്ടി വന്നിട്ടുണ്ട്. പുലർച്ചെ 2 മണിക്ക് അത്താഴം കൊടുക്കാൻ തുടങ്ങും. ADVERTISEMENT Go AD-FREE

∙ മുടങ്ങാതെ മുന്നോട്ട്

ഭക്ഷണം പാകം ചെയ്യുതിനും മറ്റുമായി 5 പേരെ ജോലിക്ക് നിയമിച്ചിട്ടുണ്ട്. കൂടാതെ കമ്മിറ്റിക്കാരും പാകം ചെയ്യാൻ സഹായിക്കും. ഉച്ചയോടെ തുടങ്ങുന്ന ജോലി പിറ്റേന്ന് പുലർച്ചെയാണ് അവസാനിക്കുക. നോമ്പ് തുറന്നതിന് ശേഷം അത്താഴം തയാറാക്കുന്നതിനുള്ള പണി തുടങ്ങും. സുബഹ് ബാങ്കിന് മുമ്പ് വരെയാണ് ഭക്ഷണം നൽകുന്നത്. അതിന് ശേഷമാണ് കമ്മിറ്റിക്കാരിൽ പലരും വീട്ടിലേക്ക് മടങ്ങുന്നത്. ഭരണസമിതിയിൽ 25 പേരടങ്ങുന്ന എക്സിക്യുട്ടീവ് അംഗങ്ങളുമുണ്ട്.

കമ്മിറ്റിക്ക് ഇതു വരെ പണത്തിന്റെ പ്രശ്നം വന്നിട്ടില്ല. അങ്ങനെയുണ്ടാകുന്ന സാഹചര്യത്തിൽ ആരെങ്കിലും സഹായിക്കാനെത്തും. അതുകണ്ടാണ് ഇത്രയും വർഷമായിട്ടും യാതൊരു മുടക്കവുമില്ലാതെ നടന്നുപോകുന്നത്. കോവഡ് സമയത്ത് പല സ്ഥലങ്ങളിലും ഭക്ഷണം എത്തിച്ചു നൽകുകയാണ് ചെയ്ത്. ഇപ്പോഴും പല സ്ഥലത്തേക്കും ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്. തോട്ടട, തളാപ്പ്, തുടങ്ങിയ സ്ഥലങ്ങളിലെ ഹോസ്റ്റലുകൾ, പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, ആശുപത്രികൾ, സ്േനഹ വീട്, പള്ളികൾ‍ തുടങ്ങിയ സ്ഥലങ്ങളിൽ ഭക്ഷണം എത്തിക്കുന്നുണ്ട്. തെക്യാവിൽ ഭക്ഷണം കഴിക്കാൻ വരുന്നത് കൂടുതലും കാസർകോട്, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നുള്ളവരാണ്.

∙ അറയ്ക്കൽ ആദിരാജ നൽകിയ കെട്ടിടം ADVERTISEMENT GO AD-FREE

അറയ്ക്കൽ ആദിരാജ നൽകിയ, കണ്ണൂർ സിറ്റി ജുമാ മസ്ജിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിലാണ് അത്താഴക്കമ്മിറ്റി പ്രവർത്തിക്കുന്നത്. ഈ കെട്ടിടം നിലവിൽ വഖഫാണ്. അതുകൊണ്ട് തന്നെ വർഷം മുഴുവനും ഈ കെട്ടിടത്തിൽ അത്താഴക്കമ്മിറ്റി എന്ന ബോർഡ് കാണാം. നോമ്പു കാലമല്ലാത്തപ്പോൾ കെട്ടിടം മറ്റ് പല ആവശ്യങ്ങൾക്കായി നൽകുന്നുണ്ട്. നിർധനർക്ക് വിവാഹച്ചടങ്ങ് നടത്തുന്നതിന്, മെഡിക്കൽ ക്യാംപ്, സക്കാത്ത് കമ്മിറ്റി തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം കെട്ടിടം ഉപയോഗിക്കും. എന്നാൽ റമസാൻ അത്താഴ കമ്മിറ്റി എന്ന ബോർഡിന് മാത്രം മാറ്റമുണ്ടാകില്ല.

മൂന്ന് വർഷമായി ഇ. ഫൈസൽ മെക്കാടത്ത് ആണ് പ്രസിഡന്റ്. ഷബീർ ഖാലിദ് മഠത്തിൽ, പി.സി. നാസർ, അസ്ഹർ മഠത്തിൽ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അബ്ദുൽ ഹക്കീം തായകത്താണ് ജനറൽ സെക്രട്ടറി. സി.ടി. നാസർ, പി.കെ. മുഹമ്മദ് സാലിഹ്, റൈഷാദ് ചോട്ടോൻ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ. ടി.പി. ഹാഷിം തായത്താണ് ട്രഷറർ. ആദിരാജ അബ്ദുൽ ശുക്കൂർ മുഖ്യ രക്ഷാധികാരിയാണ്. സിറ്റി ജുമാ മസ്ജിദ് ഖത്തീബ് നാസർ മൗലവി, നാസർ കൊല്ലോൻ എന്നിവരാണ് രക്ഷാധികാരികൾ.
JUST IN

[*]
35 SECONDS AGO SMILEY അന്നമൂട്ടുന്നതാണ് പ്രാർഥന: സ്നേഹം വിളമ്പുന്ന ‘അത്താഴക്കമ്മിറ്റി’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
10 MINUTES AGO Live - Market Scan ചർച്ച ഇല്ല; യുദ്ധം...യുദ്ധം! മധ്യേഷ്യ കലുഷിതം, ‘തീ’യായി എണ്ണ, സ്വർണവും ഓഹരിയും തകർന്നു, പുതിയ ‘പരമോന്നതനെയും’ തള്ളി ട്രംപ് Stock Market

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
31 MINUTES AGO കുപ്പിക്കഴുത്തിൽനിന്നും പുറത്തുവരുന്ന യാത്ര; കപ്പലുകളുടെ ക്യൂ കണ്ട ഹോർമുസ് കടലിടുക്ക് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Ramadan Athazha Committee: In Kannur ramadan athazha committee has been a beacon of generosity for 36 years, providing vital Iftar and Athazham meals to hundreds during the fasting month. Their unwavering commitment ensures that no one in the community experiences hunger, a mission sustained by dedicated volunteers and expatriate support.
Pages: [1]
View full version: അന്നമൂട്ടുന്നതാണ് പ്രാർഥന: സ്നേഹം വിളമ്പുന്ന ‘അത്താഴക്കമ്മിറ്റി’