പുത്തൂർ സുവോളജിക്കൽ പാർക്ക്: കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയ മുഖം, ടൂറിസത്തിനും പുതിയ കരുത്ത്
https://img-mm.manoramaonline.com/content/dam/mm/mo/archive/travel/travel-kerala/images/2025/10/28/puthoor-zoo.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
കേരളത്തിന്റെ അഭിമാന വികസന പദ്ധതികളിലൊന്നാണ് തൃശൂർ ഒല്ലൂരിലുള്ള പുത്തൂർ സുവോളജിക്കൽ പാർക്ക്. കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയമുഖമെന്നു വിശേഷിപ്പിക്കാവുന്ന പദ്ധതി ഇന്ത്യയിലെ തന്നെ ആദ്യ ഡിസൈനർ പാർക്കാണ്.
രാജ്യാന്തര നിലവാരത്തിൽ സജ്ജമാക്കിയ പുത്തൂർ സുവോളജിക്കൽ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു. പദ്ധതി യാഥാർഥ്യമായതോടെ പുത്തൂരിന്റെയും പരിസരപ്രദേശത്തങ്ങളുടെയും സാമ്പത്തിക മുഖച്ഛായ തന്നെ മാറുമെന്നാണ് വിലയിരുത്തൽ.https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgപുത്തൂർ മൃഗശാലയിലെ ആദ്യ സന്ദർശകർ സെൽഫി എടുത്തപ്പോൾ.
300ലേറെ ഏക്കറിലായാണ് പാർക്ക്. കിഫ്ബിയിൽ നിന്നുൾപ്പെടെ 371 കോടി രൂപ ഫണ്ടുപയോഗിച്ചാണ് തികഞ്ഞ ആസൂത്രണ മികവോടെ നിർമാണം. 300ൽപ്പരം പക്ഷിമൃഗാദികളാണ് പാർക്കിലുള്ളത്. ജിറാഫ് ഉൾപ്പെടെ കൂടുതൽ മൃഗങ്ങളും വൈകാതെ പാർക്കിലെത്തും.
അടച്ചിട്ട കൂടുകൾക്ക് പകരം കാടിനൊത്ത തുറന്ന, സ്വാഭാവിക ആവാസവ്യവസ്ഥയാണ് മൃഗങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഇതു സന്ദർശകർക്ക് പുത്തനനുഭവം തന്നെ സമ്മാനിക്കും. പാർക്കിലെ കാഴ്ചകൾ ആസ്വദിക്കാൻ സന്ദർശകർക്കായി 2 കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ സജ്ജമാക്കിയിട്ടുണ്ട്.https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgADVERTISEMENT Go AD-FREE
100 രൂപയാണ് പാർക്കിലേക്കുള്ള പ്രവേശന ഫീസ്. 12 വയസ്സുവരെയുള്ളവർക്ക് 30 രൂപ. 5 വയസ്സുവരെയുള്ളവർക്കും ഭിന്നശേഷിക്കാർക്കും സൗജന്യം. മുതിർന്ന പൗരന്മാർക്ക് 50 രൂപ. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശനം.
പക്ഷിമൃഗാദികൾക്കായി 23 വേറിട്ടതരം ആവാസവ്യവസ്ഥയാണ് ഒരുക്കിയിരിക്കുന്നത്. കടുവയും പുലിയും മാനും കാട്ടുപോത്തും ചീങ്കണ്ണിയും സിംഹവാഹൻ കുരങ്ങുമൊക്കെ സ്വൈരവിഹാരം നടത്തുന്നത് അടുത്തുകാണാം. സന്ദർശകർക്ക് ഭക്ഷണത്തിനായി 3 കിയോസ്കുകളും ഒരു കഫെറ്റീരിയയും പാർക്കിലുണ്ട്. ജിറാഫും മറ്റും ഉൾപ്പെടെ കൂടുതൽ മൃഗങ്ങൾ എത്തുന്നതോടെ രാജ്യമെമ്പാടുനിന്നും പുത്തൂരിലേക്ക് സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. ഇത് സംസ്ഥാനത്തിന്റെ ടൂറിസത്തിനും വലിയ മുതൽക്കൂട്ടാകും.ADVERTISEMENT Go AD-FREE
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates ADVERTISEMENT GO AD-FREE English Summary:
Why is Puthur Zoological Park in Thrissur becoming Kerala’s newest major tourism attraction? India’s first designer zoo spans 300+ acres with naturalistic habitats for 300+ animals, electric buses, and entry at ₹100, boosting local tourism.
Pages:
[1]