‘അമേരിക്കൻ വിധേയത്വത്തിന്റെ പ്രകടനം’: പ്രധാനമന്ത്രി പ്രതികരിക്കാത്തത് ശരിയല്ലെന്ന് മുഖ്യമന്ത്രി
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/17/pinarayi-vijayan-angry.jpg?w=1120&h=583തിരുവനന്തപുരം∙ ഫെബ്രുവരി 25ന് വിശാഖപട്ടണത്ത് നടന്ന സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങിക്കൊണ്ടിരുന്ന ഇറാനിയൻ യുദ്ധക്കപ്പൽ മാർച്ച് 4-ന് ആക്രമിക്കപ്പെടുകയും നിരവധി നാവികർ കൊല്ലപ്പെടുകയും ചെയ്ത സംഭവം അതീവ ഗൗരവകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ അതിഥികളായി എത്തി സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുത്ത കപ്പൽ ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ പോലും ‘രാജ്യത്തിന്റെ അതിഥിയല്ല’ എന്ന നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാരിന്റെ പ്രതികരണം പ്രതിഷേധാർഹമാണെന്നും അത് അമേരിക്കൻ വിധേയത്വത്തിന്റെ പ്രകടനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
What you should read next
[*] IRAN-US CONFLICT ശ്രീലങ്കയിലേക്ക് വീണ്ടും ഇറാൻ കപ്പൽ; യുഎസ് ലക്ഷ്യം വയ്ക്കുമോ? Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
∙ മുഖ്യമന്ത്രിയുടെ വാക്കുകൾ
നമ്മുടെ സമുദ്രമേഖലയ്ക്ക് സമീപം നടന്ന ഈ സംഭവം രാജ്യാന്തര മര്യാദകളുടെ ഗുരുതരമായ ലംഘനമാണ്. ഇന്ത്യൻ മഹാസമുദ്രത്തെ യുദ്ധക്കളമാക്കി മാറ്റുന്ന ഇത്തരം നടപടികൾ മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്നു. ഇത്രയും ഗൗരവമുള്ള വിഷയങ്ങളിൽ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അദ്ദേഹം നയിക്കുന്ന കേന്ദ്ര സർക്കാരോ ഇതുവരെ വ്യക്തമായ പ്രതികരണം നടത്താത്തത് ശരിയായ സമീപനമല്ല. ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ സംഭവം രാജ്യാന്തര നിയമങ്ങളെയും ഐക്യരാഷ്ട്രസഭാ ചട്ടങ്ങളെയും വെല്ലുവിളിക്കുന്നതാണ്. രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ ഇത്തരം നടപടികളിലേക്കു നീങ്ങുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും.
What you should read next
[*] IRAN-ISRAEL CONFLICT ഖമനയിയുടെ മരണത്തിൽ അനുശോചിച്ച് ഇന്ത്യ; ഔദ്യോഗിക പ്രതികരണം വിമർശനങ്ങൾക്കിടെ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഗൾഫ് മേഖലയിലാകെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. അവിടെ ഉപജീവനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് കേരളീയ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഇതിലൂടെ ബാധിക്കപ്പെടാം. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്ന പ്രവാസി സമൂഹത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ശ്രദ്ധ ചെലുത്തണം. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഭീതിജനകമായ വാർത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിക്കുന്നത് അനാവശ്യമായ ആശങ്കകൾ സൃഷ്ടിക്കാനിടയാക്കും. അതിനാൽ വിശ്വാസ്യതയില്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുകയും ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങൾ മാത്രം ആശ്രയിക്കുകയും ചെയ്യണം. ADVERTISEMENT Go AD-FREE
JUST IN
[*]
1 MINUTE AGO ‘അമേരിക്കൻ വിധേയത്വത്തിന്റെ പ്രകടനം’: പ്രധാനമന്ത്രി പ്രതികരിക്കാത്തത് ശരിയല്ലെന്ന് മുഖ്യമന്ത്രി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
58 MINUTES AGO ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് രാജിവച്ചു; രാജി ഞെട്ടിച്ചെന്ന് മമത ബാനർജി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 5 MINUTES AGO പിടികൂടിയത് കോടികൾ വിലമതിക്കുന്ന കടൽവെള്ളരി; ചൈനയിലേക്ക് കയറ്റിയയയ്ക്കാൻ ശ്രമം, കുറ്റപത്രം സമർപ്പിച്ചു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Kerala CM Pinarayi Vijayan criticizes the central government: Kerala CM Pinarayi Vijayan criticizes the central government\“s response to the Iranian warship attack near India\“s maritime zone, deeming it a serious violation of international norms and expressing concern for Keralite expatriates.
Pages:
[1]