‘ആ ബംപർ ലോട്ടറി സജിമോന്റെയല്ല’: റിട്ട എഎസ്ഐയുടെ മോഷണ ആരോപണം തള്ളി ഹൈക്കോടതി
https://img-mm.manoramaonline.com/content/dam/mm/mo/archive/thozhilveedhi/kerala/images/2025/12/24/high-court-kerala-1.jpg?w=1120&h=583കൊച്ചി∙ ആ ക്രിസ്മസ്–പുതുവത്സര ബംപർ സജിമോന്റെയല്ല. 20 കോടി രൂപ ഒന്നാം സമ്മാനമുള്ള ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് കാട്ടി പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്ഐ കെ.കെ.സജിമോൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ക്രിസ്മസ്–പുതുവത്സര ലോട്ടറി സമ്മാനം ടിക്കറ്റ് ഹാജരാക്കിയവർക്ക് വിട്ടുനൽകാനും ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് നിർദേശിച്ചു. ഹർജിയിൽ തീരുമാനമാകുന്നതു വെര സമ്മാനത്തുകയായ 20 കോടി രൂപ നൽകുന്നതു തടഞ്ഞു വയ്ക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു.
What you should read next
[*] ‘നവകേരള’ത്തിന്റെ കാലാവധി നീട്ടി; വീടു സന്ദർശനത്തിന് 7.50 രൂപ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
കോടതി നിർദേശത്തെ തുടർന്നു സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ പകർപ്പും സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് സമർപ്പിച്ച വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളും മുദ്ര വച്ച കവറിൽ സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. സമ്മാനം ലഭിച്ച ടിക്കറ്റിൽ കൃത്രിമമൊന്നും നടന്നിട്ടില്ലെന്നാണ് സർക്കാർ അറിയിച്ചത്. എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് ലോട്ടറിയുമായി ബന്ധപ്പെട്ട നടപടികൾ. സമർപ്പിക്കപ്പെട്ടത് സമ്മാനാർഹമായ യഥാർഥ ടിക്കറ്റാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇതോടെയാണ് സജിമോന്റെ ഹർജി തള്ളാനും സമ്മാനർഹമായ തുക വിട്ടു നൽകാനും കോടതി നിർദേശിച്ചത്.
What you should read next
[*] അവയവ ദാതാവ് ജസ്‌ലിയയുടെ അപകട മരണം; കാറോടിച്ച യുവ ഡോക്ടർ ഒളിവിൽ, ലുക്ക്ഔട്ട് നോട്ടീസ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
∙ സജിമോന്റെ ലോട്ടറി കഥ ഇങ്ങനെ
ക്രിസ്മസ് –പുതുവത്സര ലോട്ടറിയുടെ നറുക്കെടുപ്പ് ജനുവരി 24നായിരുന്നു. XC 138455 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ ആർക്കാണ് ആ ഭാഗ്യം ലഭിച്ചത് എന്ന കാര്യം പുറത്തു വന്നിരുന്നില്ല. കാഞ്ഞിരപ്പള്ളിയിലാണ് ആ ടിക്കറ്റ് വിറ്റതെന്ന് മാത്രം വ്യക്തമായി. ഇതിനിടെയാണ് സജിമോന്റെ അവകാശവാദം ഉയർന്നു വരുന്നത്. ട്രാവൽ സർവീസ് നടത്തുന്ന സജിമോന് ഡിസംബർ 10ന് ശബരിമലയിലേക്ക് ആന്ധ്രയില്‍ നിന്നുള്ള ഭക്തരുമായി ഓട്ടം ലഭിച്ചു. എന്നാൽ അവർ തിരിെക മടങ്ങിയപ്പോൾ ശബരിമല പ്രസാദം അടങ്ങിയ തൂക്കുപാത്രം വാഹനത്തിൽ മറന്നുവച്ചെന്ന് സജിമോൻ പറയുന്നു. ഇതിനൊപ്പമുണ്ടായിരുന്ന കൂപ്പണിലെ നമ്പറിൽ ബന്ധപ്പെട്ട് ആന്ധ്ര സ്വദേശിയെ വിവരം അറിയിച്ചെങ്കിലും ബന്ധു ശബരിമല ദർശനത്തിന് വരുമ്പോൾ ഇത് ശേഖരിക്കുമെന്ന് സജിമോനെ അറിയിച്ചു. എന്നാൽ ഇത് നടന്നില്ലെന്നും തനിക്ക് തൂക്കുപാത്രം കൊറിയറായി അയയ്ക്കാമോയെന്ന ആന്ധ്ര സ്വദേശിയുടെ ആവശ്യ പ്രകാരം ഡിസംബർ 30ന് സജിമോൻ പിറവത്തുള്ള കൊറിയർ സർവീസിൽ തൂക്കുപാത്രം ഏൽപ്പിച്ചു. ആ തൂക്കുപാത്രത്തിൽ തന്റെ ടിക്കറ്റ് ഉണ്ടായിരുന്നു എന്നാണ് സജിമോന്റെ അവകാശവാദം. ADVERTISEMENT Go AD-FREE
∙ സജിമോന്റെ ലോട്ടറിയുടെ ഫ്ലാഷ്ബാക്ക്
ഡിസംബറിൽ മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോൾ കാഞ്ഞിരപ്പള്ളിയിൽ നിന്നും മുണ്ടക്കയത്തു നിന്നും സൈക്കിളിൽ ടിക്കറ്റ് വിൽക്കുന്ന ഒരാളിൽ നിന്നും താൻ ബമ്പർ എടുത്തിരുന്നു എന്ന് സജിമോൻ പറയുന്നു. ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസമെഴുതി ഒപ്പിട്ട ശേഷം ഇത് ഒരു കവറിലാക്കി വാഹനത്തിലിരുന്ന തൂക്കുപാത്രത്തിൽ വച്ചു. ശബരിമലയിൽ നിന്നുള്ള പ്രസാദമായതിനാൽ തനിക്ക് ഭാഗ്യം കൊണ്ടുവരും എന്നു കരുതിയാണ് ഇങ്ങനെ ചെയ്തത് എന്ന് അദ്ദേഹം പറയുന്നു. നറുക്കെടുപ്പിന്റെ അന്ന് തന്റെ പക്കലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് മനസിലായി. എന്നാൽ കുടിവെള്ള പൈപ്പ്‍ലൈനുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്ന അന്ന് വീണ് ബോധം പോയെന്നും ഏതാനും ദിവസം കഴിഞ്ഞാണ് പൂർണമായും സ്വബോധത്തിലേക്ക് തിരികെ വന്നതെന്നും സജിമോൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞു. ഇതിനിടെ ആന്ധ്ര സ്വദേശി തൂക്കുപാത്രം അയയ്ക്കുന്ന കാര്യം ഓർമിപ്പിച്ച് വിളിച്ചുകൊണ്ടിരുന്നു. തുടർന്ന് ജനുവരി 30ന് താൻ പ്രമുഖ കൊറിയർ സർവീസ് കമ്പനിയുടെ പിറവത്തുള്ള ഓഫീസിലെത്തി തൂക്കുപാത്രം അടങ്ങിയ ബാഗ് ഏൽപ്പിച്ചു. ഇത്തരമൊരു കാര്യം എങ്ങനെയാണ് പായ്ക്ക് ചെയ്യേണ്ടത് എന്നറിയാത്തതിനാലാണ് അങ്ങനെ തന്നെ ഏൽപ്പിച്ചതെന്നും സജിമോൻ പറയുന്നു. ADVERTISEMENT Go AD-FREE
∙ നഷ്ടപ്പെട്ട ഓര്‍മ തിരികെ വന്നു, പക്ഷേ...
പൊടുന്നനെയാണ് തൂക്കുപാത്രത്തിനൊപ്പം ടിക്കറ്റ് സൂക്ഷിച്ചിരുന്ന കാര്യം തനിക്ക് ഓർമ വന്നതെന്ന് സജിമോൻ പറയുന്നു. തുടർന്ന് കുറിയർ സ്ഥാപനത്തെ ബന്ധപ്പെട്ട് പാഴ്സൽ അയയ്ക്കരുതെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് ജനുവരി 2ന് കുറിയർ സർവീസിന്റെ ഓഫീസിലെത്തി തിരികെ ആവശ്യപ്പെട്ടെങ്കിലും ഉടൻ തിരിച്ചു വരും എന്നാണ് അറിയിച്ചത്. നാലാം തിയതിയും കുറിയർ ഓഫീസിലെത്തിയെങ്കിലും 2 ദിവസത്തിനുള്ളിൽ തിരികെ വരും എന്നു പറഞ്ഞു. കുറിയർ സര്‍വീസിലെ ജീവനക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനാൽ ആന്ധ്ര സ്വദേശിയെ വിളിച്ച് വിവരം തിരക്കിയപ്പോൾ തനിക്ക് തൂക്കുപാത്രം ലഭിച്ചെന്നും അതിൽ മറ്റൊന്നും ഇല്ലായിരുന്നു എന്ന വിവരമാണ് ലഭിച്ചതെന്നും സജിമോൻ പറയുന്നു. അന്നു തന്നെ പിറവം പൊലീസിൽ പരാതി നൽകി. ജനുവരി ആറിന് ഇക്കാര്യങ്ങൾ വിശദമാക്കിക്കൊണ്ട് ലോട്ടറി സെക്രട്ടറിയേറ്റിനും പരാതി നൽകി. എന്നാൽ പൊലീസ് നടപടിയൊന്നും സ്വീകരിക്കാതെ വന്നതോടെ ഏഴിന് പിറവം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കുറിയർ സ്ഥാപനത്തിലെ ആ ദിവസങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ പിടിച്ചെടുക്കാൻ കോടതി നിർദേശിക്കുകയും പൊലീസ് ഇത് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സജിമോൻ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അതാണ് ഇന്ന് തള്ളിയത്. ADVERTISEMENT GO AD-FREE
JUST IN
[*]
2 MINUTES AGO ‘ആ ബംപർ ലോട്ടറി സജിമോന്റെയല്ല’: റിട്ട എഎസ്ഐയുടെ മോഷണ ആരോപണം തള്ളി ഹൈക്കോടതി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
23 MINUTES AGO കൊടൈക്കനാലിൽ കുടുങ്ങിയ ഇസ്രയേൽ സഞ്ചാരികൾക്ക് സായുധ സേനയുടെ സുരക്ഷ Chennai News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
25 MINUTES AGO IRAN-ISRAEL CONFLICT ഖമനയിയുടെ മരണത്തിൽ അനുശോചിച്ച് ഇന്ത്യ; ഔദ്യോഗിക പ്രതികരണം വിമർശനങ്ങൾക്കിടെ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Christmas Bumper Lottery Dispute: High court dismissed the petition of retired ASI K.K. Sijimon, who claimed he lost the Rs 20 crore Christmas-New Year bumper ticket, and directed prize money to be disbursed to the presented ticket hold
Pages:
[1]