Chikheang Publish time 1 hour(s) ago

അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ച് ഇറാൻ; നിതീഷ് ഇനി രാജ്യസഭയിലേക്ക് - ഇന്നത്തെ പ്രധാന വാർത്തകൾ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/5/todays-recap-5-3-2026.jpg?w=1120&h=583



പേർഷ്യൻ ഗൾഫിന്റെ വടക്കൻ മേഖലയിൽ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടതും രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പ്രഖ്യാപിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. നേതൃത്വത്തെ വിമർശിച്ച് പാർട്ടി ബന്ധം അവസാനിപ്പിച്ച മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി.സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം നടത്തിയതും പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടു. ജില്ലയിലെ സിപിഎം വിമതരുടെയും അസംതൃപ്തരുടെയും കൂട്ടായ്മ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ സിപിഎമ്മിന്റെ മുതിർന്ന നേതാവായ പി.കെ.ശശിയെ പാർട്ടി പുറത്താക്കിയത് വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പലായ ദേനയെ യുഎസ് അന്തർവാഹിനി ആക്രമിച്ചതിനു പിന്നാലെ, പേർഷ്യൻ ഗൾഫിന്റെ വടക്കൻ മേഖലയിൽ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.

നേതൃത്വത്തെ വിമർശിച്ച് പാർട്ടി ബന്ധം അവസാനിപ്പിച്ച മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി.സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജി.സുധാകരനെ ഫോണിൽ വിളിച്ചു. സുധാകരനെ താൻ പരിഹസിച്ചിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വിശദീകരിച്ചു. അംഗത്വം പുതുക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ നിലപാട് ജി.സുധാകരൻ അറിയിച്ചു.

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 2005ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. പുതിയ സർക്കാരിന് എല്ലാവിധ സഹകരണവും നൽകും ആവശ്യമായ മാർഗനിർദേശങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ADVERTISEMENT Go AD-FREE

ജില്ലയിലെ സിപിഎം വിമതരുടെയും അസംതൃപ്തരുടെയും കൂട്ടായ്മ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ സിപിഎമ്മിന്റെ മുതിർന്ന നേതാവായ പി.കെ.ശശിയെ പാർട്ടി പുറത്താക്കി. ചന്ദ്രനഗർ പാർവതി കല്യാണ മണ്ഡലത്തിലായിരുന്നു കൺവൻഷൻ. മുദ്രാവാക്യം വിളികളോടെയാണ് ശശിയെ പ്രവർത്തകർ സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെതിരെ രൂക്ഷമായി വിമർശനമാണ് കൺവൻഷനിൽ ശശി നടത്തിയത്.

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ. കുഞ്ഞികൃഷ്ണന്റെ തീരുമാനത്തെ വിലമതിക്കുമെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മിന്റെ കാപട്യം പുറത്തുകൊണ്ടുവരാൻ ശ്രമിച്ച സാധാരണക്കാരനായ പാർട്ടിക്കാരനാണ് കുഞ്ഞികൃഷ്ണൻ. ഇടതുപക്ഷത്തിന് നെഞ്ചത്തു ചവിട്ടുന്ന ഇതുപോലുള്ള സംഭവം ആദ്യമാണ്. ADVERTISEMENT Go AD-FREE
JUST IN

[*]
2 MINUTES AGO അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ച് ഇറാൻ; നിതീഷ് ഇനി രാജ്യസഭയിലേക്ക് - ഇന്നത്തെ പ്രധാന വാർത്തകൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
13 MINUTES AGO യുവതിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ വീണ്ടും തടവ് Thiruvananthapuram

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
14 MINUTES AGO നവകേരളം പ്രോഗ്രാമിന്റെ കാലാവധി നീട്ടി; വീട്ടിൽ സന്ദർശനം നടത്തുന്നതിന് 7.50 രൂപ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
TODAY\“S RECAP 5-3-2026
Pages: [1]
View full version: അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ച് ഇറാൻ; നിതീഷ് ഇനി രാജ്യസഭയിലേക്ക് - ഇന്നത്തെ പ്രധാന വാർത്തകൾ