LHC0088 Publish time 1 hour(s) ago

കൊടൈക്കനാലിൽ കുടുങ്ങിയ ഇസ്രയേൽ സഞ്ചാരികൾക്ക് സായുധ സേനയുടെ സുരക്ഷ

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/chennai/images/2026/3/5/kodaikanal.jpg?w=1120&h=583



ചെന്നൈ ∙ ഇറാൻ യുദ്ധത്തെ തുടർന്നു കൊടൈക്കനാലിൽ കുടുങ്ങിയ ഇസ്രയേലിൽ നിന്നുള്ള 50ലേറെ വിനോദ സഞ്ചാരികൾക്കു സായുധ സുരക്ഷ ഏർപ്പെടുത്തി. തോക്കേന്തിയ സേനാംഗങ്ങൾ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കും. താമസ കേന്ദ്രങ്ങൾ, യാത്രാ വഴികൾ, റസ്റ്ററന്റുകൾ തുടങ്ങിയവ കർശനമായി നിരീക്ഷിക്കുന്നുണ്ട്. മടങ്ങിപ്പോകുന്നതിനുള്ള സാഹചര്യം ലഭിക്കുന്നതു വരെ കർശന സുരക്ഷ തുടരുമെന്നു പൊലീസ് അറിയിച്ചു. ഇന്ത്യയിലെത്തുന്ന ഇസ്രയേൽ വിനോദ സഞ്ചാരികളു‍ടെ ഇഷ്ടയിടമാണു കൊടൈക്കനാൽ. എല്ലാ വർഷവും ഒട്ടേറെ പേരാണു കൊടൈക്കനാൽ സന്ദർശിക്കുന്നത്. English Summary:
Providing armed security to over 50 Israeli tourists stranded in Kodaikanal due to the Iran war. This enhanced security aims to ensure their safety and monitor their accommodations, travel routes, and dining areas until they can safely depart.
Pages: [1]
View full version: കൊടൈക്കനാലിൽ കുടുങ്ങിയ ഇസ്രയേൽ സഞ്ചാരികൾക്ക് സായുധ സേനയുടെ സുരക്ഷ