LHC0088 Publish time 1 hour(s) ago

ശ്രീലങ്കയിലേക്ക് വീണ്ടും ഇറാൻ കപ്പൽ; യുഎസ് ലക്ഷ്യം വയ്ക്കുമോ?

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/5/Iran-Ship.jpg?w=1120&h=583



കൊളംബോ∙ നൂറിലധികം നാവികരുമായി ശ്രീലങ്കൻ തീരത്തേക്ക് വീണ്ടും ഇറാൻ യുദ്ധക്കപ്പല്‍. ശ്രീലങ്കയുടെ തെക്കൻ തീരത്തുനിന്ന് 40 നോട്ടിക്കൽ മൈൽ (74 കിലോമീറ്റർ) അകലെവച്ച് ഇറാന്റെ കപ്പൽ ഇന്നലെ യുഎസ് ആക്രമിച്ചു തകർത്തിരുന്നു. ഇതിനു പിന്നാലെയാണു വീണ്ടും ഇറാന്റെ മറ്റൊരു കപ്പൽ ശ്രീലങ്കൻ തീരം ലക്ഷ്യമാക്കി പോകുന്നത്. ഇറാന്റെ പടക്കപ്പലായ ദേനയ്ക്കുണ്ടായ അതേ ഗതി തന്നെ ഇതിനും ഉണ്ടായേക്കാമെന്ന ഭയമുണ്ടെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ വാർത്താ ഏജൻസി എഎഫ്പിയോട് പറഞ്ഞു. സർക്കാരിന്റെ അനുമതി കപ്പൽ തേടിയിരിക്കുകയാണെന്നും വിഷയത്തിൽ നിലപാട് എന്താണെന്നു ഉടൻ വ്യക്തമാക്കുമെന്നും ലങ്കൻ എംപി നമൽ രാജപക്സെ പറഞ്ഞു.
What you should read next

[*] IRAN-ISRAEL CONFLICT ആദ്യം ദേനയെ മുക്കി, ഇനി ബുഷെഹർ?; കപ്പൽ ശ്രീലങ്കന്‍ തീരത്ത് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   



It has been brought to our notice that another Iranian vessel is in Sri Lanka’s Exclusive Economic Zone, just outside our territorial waters and has sought the government’s permission to make an urgent port call. However it is yet awaiting the government’s clearance.

The…— Namal Rajapaksa (@RajapaksaNamal) March 5, 2026


അതേസമയം യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട 87 ഇറാൻ നാവികരുടെ മൃതദേഹങ്ങൾ ഉടൻ കൈമാറും. രക്ഷപ്പെട്ട 32 പേർ നിലവിൽ ചികിത്സയിലാണ്. കാണാതായ 60 ഓളം പേർക്കുവേണ്ടി തിരച്ചിൽ തുടരുകയാണെന്ന് നാവികസേനാ വക്താവ് പറഞ്ഞു. ശ്രീലങ്കൻ കടൽത്തീരത്തേക്ക് പ്രവേശിക്കാൻ ഇറാൻ അനുമതി തേടിയതായി റിപ്പോർട്ടുകളുണ്ട്. വിഷയം ചർച്ച ചെയ്യാനായി ശ്രീലങ്കൻ പ്രസിഡന്റ് അനുരകുമാര ദിസനായകെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
JUST IN

[*]
9 MINUTES AGO നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്; 6 കോടി രൂപ വരുമാനം കണ്ടെത്താൻ തീരുമാനം Alappuzha

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
10 MINUTES AGO ഇംഗ്ലണ്ടിനെ നേരിടാൻ ഇന്ത്യയ്ക്കു കരുത്തില്ല, ഫൈനലിലെത്തില്ല: പരിഹാസങ്ങള്‍ക്കിടെ ‘പ്രവചനം’ തുടർന്ന് ആമിർ‌ Cricket

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
43 MINUTES AGO മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജിന് എയിഡഡ് പദവി; മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Iran-US Tension: Another Iranian ship heads towards Sri Lanka after a recent US attack on an Iranian warship off its coast. Fears grow for the vessel\“s safety as Sri Lanka considers its stance amidst ongoing search for missing sailors.
Pages: [1]
View full version: ശ്രീലങ്കയിലേക്ക് വീണ്ടും ഇറാൻ കപ്പൽ; യുഎസ് ലക്ഷ്യം വയ്ക്കുമോ?