cy520520 Publish time 1 hour(s) ago

‘സുധാകരന് പരിഭവമുണ്ട്; പാർട്ടിക്ക് പ്രയാസമുണ്ടാക്കുന്ന ഒന്നും ചെയ്യില്ല’

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/5/g-sudhakaran-ma-baby.jpg?w=1120&h=583



തിരുവനന്തപുരം∙ ചില വിഷയങ്ങളില്‍ മുതിര്‍ന്ന നേതാവ് ജി.സുധാകരന് പരിഭവം ഉണ്ടെന്ന് സമ്മതിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. അതേസമയം, ജി.സുധാകരനില്‍നിന്ന് സിപിഎമ്മിനോ ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന യാതൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചില പ്രയോഗത്തിലൊക്കെയുള്ള അദ്ദേഹത്തിന്റെ പരിഭവം സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ പ്രകടിപ്പിച്ചതാണ്. അദ്ദേഹത്തെ ഞങ്ങളൊക്കെ ബന്ധപ്പെടുന്നുണ്ട്. ജി.സുധാകരന്റെ അനുഭവ സമ്പത്തും കഴിവും ഇടതുമുന്നണിക്ക് സഹായകരമായി അദ്ദേഹം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷയെന്നും ബേബി പറഞ്ഞു.
What you should read next

[*] ജി.സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം; ‘ചിരി’ വിശദീകരിച്ച് എം.വി.ഗോവിന്ദൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


സുധാകരന്റെ പ്രതികരണം ഉള്‍പ്പെടെ ഇന്നത്തെ സംസ്ഥാനസമിതിയില്‍ ചര്‍ച്ചയാകുമെന്നാണു റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുധാകരനെ പോലെ മുതിര്‍ന്ന നേതാവിനെ പിണക്കുന്നതു തെറ്റായ സന്ദേശം സമൂഹത്തിനു നല്‍കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സുധാകരനെ അനുനയിപ്പിക്കാനുള്ള തീവ്രമായ ശ്രമങ്ങളാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, സുധാകരനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ടാണു ചിരിച്ചതെന്നും വ്യക്തിപരമായി അധിക്ഷേപിച്ചതല്ലെന്നും ഗോവിന്ദന്‍ അറിയിച്ചു. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സുധാകരന്‍ വഴങ്ങിയിട്ടില്ല.
What you should read next

[*] തളിപ്പറമ്പിൽ ജയരാജൻ സ്ഥാനാര്‍ഥി ! പ്രാദേശിക എതിർപ്പോ ശൈലജയുടെ വരവോ ? ശ്യാമളയ്ക്ക് വിനയായത് ഇതു മാത്രമല്ല Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   

JUST IN

[*]
1 MINUTE AGO ‘സുധാകരന് പരിഭവമുണ്ട്; പാർട്ടിക്ക് പ്രയാസമുണ്ടാക്കുന്ന ഒന്നും ചെയ്യില്ല’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
10 MINUTES AGO ‘കുഞ്ഞികൃഷ്ണനെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും; മത്സരിക്കുന്നത് തീരുമാനിക്കേണ്ടത് പാർട്ടി’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
13 MINUTES AGO ഇറാൻ യുദ്ധം അടുക്കളയിലേക്കും; എൽപിജി സിലിണ്ടർ കിട്ടില്ലെന്ന് ഭീതി, പെട്രോളിനും ക്ഷാമം? മഹാരാഷ്ട്രയിലും കർണാടകയിലും പമ്പിൽ അസാധാരണ ‘ക്യൂ’ Economy

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
MA baby On G.Sudhakaran : CPM leader M.A. Baby confirmed that senior leader G. Sudhakaran has displeasure on certain matters, but he will not undertake actions that could trouble the CPM or the Left Democratic Front. The party is actively engaging with him to address his concerns and secure his valuable experience for the Left front\“s benefit.
Pages: [1]
View full version: ‘സുധാകരന് പരിഭവമുണ്ട്; പാർട്ടിക്ക് പ്രയാസമുണ്ടാക്കുന്ന ഒന്നും ചെയ്യില്ല’