LHC0088 Publish time 2 hour(s) ago

സിപിഎം വിമതവേദിയിൽ പി.കെ.ശശി; മുദ്രാവാക്യം വിളികളോടെ സ്വീകരണം

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/5/pk-sasi.jpg?w=1120&h=583



പാലക്കാട്∙ ജില്ലയിലെ സിപിഎം വിമതരുടെയും അസംതൃപ്തരുടെയും കൂട്ടായ്മ സിപിഎമ്മിന്റെ മുതിർന്ന നേതാവായ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ചന്ദ്രനഗർ പാർവതി കല്യാണ മണ്ഡലത്തിലാണ് കൺവൻഷൻ. മുദ്രാവാക്യം വിളികളോടെയാണ് ശശിെയ പ്രവർത്തകർ സ്വീകരിച്ചത്.

സിപിഎം ജില്ലാ നേതൃത്വത്തിന്റെ സമീപനത്തിൽ പ്രതിഷേധമുള്ള എല്ലാ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇടതുപക്ഷ പ്രവർത്തനങ്ങളിൽ അസംതൃപ്തരായവരുടെ കൂട്ടായ്മയാണു നിലവിലുള്ളത്. ഇതു വിപുലീകരിച്ചു ഭാവിയിൽ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റും. പങ്കെടുക്കുന്നവരിൽ പലരും പാർട്ടി അംഗങ്ങളാണ്. സിപിഎം ജില്ലാ കമ്മിറ്റിയിലുള്ള 5 പേർ വരുംദിവസങ്ങളിൽ വിമതവിഭാഗത്തിനൊപ്പം ചേരുമെന്നു കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്ന കെ‍ാഴിഞ്ഞാമ്പാറയിലെ സിപിഎം വിമതരുടെ നേതാവും കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് അംഗവും കൂടിയായ സതീഷ് അവകാശപ്പെട്ടു.
What you should read next

[*] ജി.സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം; ‘ചിരി’ വിശദീകരിച്ച് എം.വി.ഗോവിന്ദൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


പി.കെ.ശശിക്കെതിരെ ഉയർന്ന പരാതികൾ വ്യാജമാണെന്നും സതീഷ് പറഞ്ഞു. രണ്ടു വർഷത്തേ‍ാളമായി സിപിഎമ്മുമായി അകന്നുകഴിയുന്ന പി.കെ.ശശി കഴിഞ്ഞ മാസം കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. സിപിഎം നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. ശശിയുടെ രാജി പാർട്ടി പ്രതീക്ഷിച്ചിരുന്നതായാണു നേതാക്കൾ പറയുന്നത്. വിമതരുടെ നീക്കം തടയാൻ കുറച്ചു ദിവസമായി ലേ‍ാക്കൽ കമ്മിറ്റി മുതൽ സജീവമായ ഇടപെടൽ നടത്തുന്നുണ്ട്.
JUST IN

[*]
2 MINUTES AGO മാരകമായ \“ക്ലസ്റ്റർ\“ മിസൈലുകൾ ഇറാൻ പ്രയോഗിച്ചതായി ഇസ്രയേൽ;കിലോമീറ്ററുകളോളം ദൂരത്തിൽ നാശം, റഷ്യയോ ചൈനയോ? Defence

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
2 MINUTES AGO സിപിഎം വിമതവേദിയിൽ പി.കെ.ശശി; മുദ്രാവാക്യം വിളികളോടെ സ്വീകരണം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
7 MINUTES AGO താരിഫിൽ ട്രംപിന് വീണ്ടും തിരിച്ചടി; സുപ്രീം കോടതി ‘മിണ്ടാതിരുന്ന’ വിഷയത്തിൽ സുപ്രധാന വിധിയുമായി കീഴ്ക്കോടതി Business News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
CPM dissent in Palakkad was inaugurated by senior CPM leader P.K. Sasi, marking a significant development in Kerala politics. This gathering of disgruntled CPM workers aims to expand and potentially form a political party in the future, reflecting growing dissatisfaction within the party\“s district leadership.
Pages: [1]
View full version: സിപിഎം വിമതവേദിയിൽ പി.കെ.ശശി; മുദ്രാവാക്യം വിളികളോടെ സ്വീകരണം