cy520520 Publish time 2 hour(s) ago

നിതീഷ് ഇനി രാജ്യസഭയിലേക്ക്; ബിഹാറിൽ ആദ്യമായി ബിജെപി മുഖ്യമന്ത്രി

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/11/14/nitish-kumar.jpg?w=1120&h=583



പട്ന∙ രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 2005ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. പുതിയ സർക്കാരിന് എല്ലാവിധ സഹകരണവും നൽകും ആവശ്യമായ മാർഗനിർദേശങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്കാണു മുഖ്യമന്ത്രി സ്ഥാനത്തേക്കു സാധ്യത. നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാറിനെ മന്ത്രിസഭയിലോ സംഘടനാ പദവികളിലോ നിയോഗിച്ചേക്കും. ബിഹാറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടുക.
What you should read next

[*] നിതീഷ് കുമാർ രാജ്യസഭയിലേക്ക്? ; മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


നിതീഷ് കുമാർ രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക ഇന്നു സമർപ്പിക്കും. നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി ഇന്നാണ്. ഇന്ന് ബിഹാറിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പത്രികാ സമർപ്പണത്തിനുണ്ടാകും. മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തോടു പാർട്ടി നേതാക്കളും അണികളും പ്രതിഷേധിക്കുമെന്ന ആശങ്കയിലാണ് ഔദ്യോഗിക പ്രഖ്യാപനം അവസാന സമയത്തേക്ക് നീട്ടിയത്. ജെഡിയു മന്ത്രിമാർ ഉൾപ്പെടെ മുതിർന്ന നേതാക്കളോടു പോലും കൂടിയാലോചിക്കാതെയാണു നിതീഷ് സ്ഥാനമൊഴിയാനുള്ള തീരുമാനമെടുത്തത്. അദ്ദേഹത്തെ പിന്തിരിപ്പിക്കാനായി ചില ജെഡിയു നേതാക്കൾ അവസാനഘട്ട ശ്രമം നടത്തിയെങ്കിലും തീരുമാനത്തെ സ്വാധീനിക്കാനായില്ല.
What you should read next

[*] \“പുതുക്കിയ പങ്കാളിത്തത്തിന് ഇനി ശക്തമായ അടിത്തറ\“: കാർണിയുടെ സന്ദർശനത്തിൽ മോദി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


കാരണം അനാരോഗ്യം?

അനാരോഗ്യമാണു സ്ഥാനമൊഴിയാൻ നിതീഷിനെ പ്രേരിപ്പിച്ചത്. പൊതുവേദികളിലും നിയമസഭയിലും മുഖ്യമന്ത്രിയുടെ പെരുമാറ്റം പലപ്പോഴും പദവിക്കു ചേരാത്ത രീതിയിലായിരുന്നു. ഓർമക്കുറവ് ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കുന്ന തലത്തിലെത്തിയിരുന്നു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് എൻഡിഎ തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഏറെ വൈകാതെ ബിജെപിക്കു കൈമാറുമെന്ന സൂചനകളുണ്ടായിരുന്നു. എൻഡിഎയിലെ അംഗബലത്തിൽ ജെഡിയുവിനേക്കാൾ മുന്നിലാണ് ബിജെപി. ആഭ്യന്തര വകുപ്പ് നിതീഷ് ബിജെപിക്കു കൈമാറിയത് അധികാര സമവാക്യങ്ങൾ മാറുന്നതിന്റെ തെളിവായി.
JUST IN

[*]
2 MINUTES AGO മാരകമായ \“ക്ലസ്റ്റർ\“ മിസൈലുകൾ ഇറാൻ പ്രയോഗിച്ചതായി ഇസ്രയേൽ;കിലോമീറ്ററുകളോളം ദൂരത്തിൽ നാശം, റഷ്യയോ ചൈനയോ? Defence

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
2 MINUTES AGO സിപിഎം വിമതവേദിയിൽ പി.കെ.ശശി; മുദ്രാവാക്യം വിളികളോടെ സ്വീകരണം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
8 MINUTES AGO താരിഫിൽ ട്രംപിന് വീണ്ടും തിരിച്ചടി; സുപ്രീം കോടതി ‘മിണ്ടാതിരുന്ന’ വിഷയത്തിൽ സുപ്രധാന വിധിയുമായി കീഴ്ക്കോടതി Business News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Nitish Kumar, the President of JDU and Bihar Chief Minister, has announced his candidacy for the Rajya Sabha. He is stepping down as Chief Minister after being the longest-serving CM in Bihar and will offer full cooperation and guidance to the new government.
Pages: [1]
View full version: നിതീഷ് ഇനി രാജ്യസഭയിലേക്ക്; ബിഹാറിൽ ആദ്യമായി ബിജെപി മുഖ്യമന്ത്രി