ജി.സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം; ‘ചിരി’ വിശദീകരിച്ച് എം.വി.ഗോവിന്ദൻ
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/15/g-sudhakaran-cpm.jpg?w=1120&h=583തിരുവനന്തപുരം∙ നേതൃത്വത്തെ വിമർശിച്ച് പാർട്ടി ബന്ധം അവസാനിപ്പിച്ച മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി.സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജി.സുധാകരനെ ഫോണിൽ വിളിച്ചു. സുധാകരനെ താൻ പരിഹസിച്ചിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വിശദീകരിച്ചു. അംഗത്വം പുതുക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ നിലപാട് ജി.സുധാകരൻ അറിയിച്ചു.
What you should read next
[*] ‘അത് ക്ലോസ്ഡ് ചാപ്റ്റര്‍’; പിന്നാലെ സെക്രട്ടറിയുടെ പരിഹാസം, സ്വതന്ത്രനാകുമോ സുധാകരൻ? Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
അംഗത്വം പുതുക്കുന്നില്ലെന്ന സമൂഹമാധ്യമ കുറിപ്പിലൂടെയാണു പാർട്ടി വിടുകയാണെന്ന കൃത്യമായ സൂചന ജി.സുധാകരൻ നൽകിയത്. 63 വർഷത്തെ പാർട്ടി ബന്ധമാണ് ഉപേക്ഷിച്ചത്. 5 വർഷമായി തുടരുന്ന അവഗണനയുടെ ഉദാഹരണങ്ങൾ പറയുന്ന കുറിപ്പിൽ താൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ലെന്ന അർഥത്തിൽ പ്രതികരിച്ചു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കളിയാക്കി ചിരിച്ചത് എടുത്തു പറഞ്ഞിരുന്നു. അംഗത്വം പുതുക്കാതിരിക്കാൻ ഈ കാരണങ്ങളാണു പറയുന്നതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള താൽപര്യം പാർട്ടി ജനറൽ സെക്രട്ടറിയെത്തന്നെ അറിയിച്ചിട്ടും പരിഗണിക്കാത്തതും കാരണമായി.
സുധാകരനെ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി കളത്തിലിറക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് കേന്ദ്രങ്ങൾ സജീവമാക്കിയെങ്കിലും അദ്ദേഹം മനസ്സു തുറന്നിട്ടില്ല. കുറിപ്പിലുള്ളതിൽ കൂടുതലൊന്നും പറയുന്നില്ലെന്നായിരുന്നു പ്രതികരണം. ജില്ലാ സെക്രട്ടറി ആർ.നാസർ ഫോണിൽ സംസാരിച്ചെങ്കിലും അംഗത്വ ഫോം പൂരിപ്പിച്ചു നൽകില്ലെന്നാണ് സുധാകരൻ പറഞ്ഞത്.
What you should read next
[*] ‘അച്ഛനെ വരെ ആക്ഷേപിച്ചു’: സുധാകരൻ സിപിഎം വിടുന്നു? രൂക്ഷ വിമർശനവുമായി കുറിപ്പ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
സ്വന്തം തട്ടകമായ അമ്പലപ്പുഴയിൽ ഒരുവട്ടം കൂടി സ്ഥാനാർഥിയാകാനുള്ള ആഗ്രഹം പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഏറെ അടുപ്പമുള്ളവരോടു സുധാകരൻ പങ്കുവച്ചിരുന്നു. സ്ഥാനാർഥികളെ ശുപാർശ ചെയ്യാൻ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ ചിലർ സുധാകരന്റെ പേരു നിർദേശിച്ചെങ്കിലും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആ നിർദേശം തള്ളി.ADVERTISEMENT Go AD-FREE
ഇതുമായി ബന്ധപ്പെട്ടു മാധ്യമപ്രവർത്തകരുടെ ചോദ്യം വന്നപ്പോൾ പരിഹാസ രൂപത്തിലുള്ള മറുപടിയാണ് എം.വി.ഗോവിന്ദൻ നൽകിയത്. ഇത് സുധാകരനെ വിഷമിപ്പിച്ചു. സമൂഹമാധ്യമക്കുറിപ്പിൽ അത് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ, സുധാകരൻ അമ്പലപ്പുഴയിൽത്തന്നെ മത്സരിക്കാനിറങ്ങുമെന്നു കരുതുന്നവരുണ്ട്. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതിനു പകരം സുധാകരൻ സ്വന്തം നിലയിൽ സ്വതന്ത്രനായി രംഗത്തുവരികയും യുഡിഎഫ് പിന്തുണയ്ക്കുകയും ചെയ്യാനുള്ള സാധ്യതയാണ് ആലോചനയിലുള്ളത്.
JUST IN
[*]
1 MINUTE AGO ജി.സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം; ‘ചിരി’ വിശദീകരിച്ച് എം.വി.ഗോവിന്ദൻ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
12 MINUTES AGO ഇറാൻ കപ്പലിനെ അടിച്ച ജലശരം,എന്താണ് മാർക്ക് 48 ടോർപിഡോ;രണ്ടാം ലോകയുദ്ധത്തിനു ശേഷം ഒരു പടക്കപ്പലിനെ യുഎസ് മുക്കുന്നത് ഇതാദ്യം! Defence
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
28 MINUTES AGO ഖാദിക്ക് തുണയാര് ? പയ്യന്നൂർ ഖാദി കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്നത് 6 കോടിയിലധികം രൂപയുടെ തുണി Kannur
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
G. Sudhakaran, a former minister and senior CPM leader in Kerala, has announced his decision to leave the party after 63 years of association. This move follows alleged neglect and perceived ridicule from party leadership, specifically State Secretary M.V. Govindan.
Pages:
[1]