Chikheang Publish time 2 hour(s) ago

ഡീഗോ ഗാർസ്യയിൽ നിന്നെത്തി ‘ജലബോംബ്’; യുഎസ് ആക്രമണം ഇന്ത്യൻ സമുദ്രത്തിലേക്കും

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/3/4/us-attack-on-iran-ship.jpg?w=1120&h=583



ന്യൂഡൽഹി ∙ ഇറാന്റെ പടക്കപ്പലായ ദേനയെ ശ്രീലങ്കയ്ക്കു സമീപം മുക്കിയത്, ഇന്ത്യൻ സമുദ്രത്തിലെ ഡീഗോ ഗാർസ്യയിൽനിന്നുള്ള മുങ്ങിക്കപ്പലാണെന്ന് അഭ്യൂഹം. യുഎസിന്റെ സേനാതാവളം ഡീഗോ ഗാർസ്യയിലുണ്ട്. ഇവിടെ നിന്നുള്ള ഒഹായോ ക്ലാസ് മുങ്ങിക്കപ്പൽ ഈ മേഖലയിൽ പതിവായി നിരീക്ഷണത്തിനിറങ്ങാറുണ്ടെന്നാണു ശ്രീലങ്കൻ സൈനിക വൃത്തങ്ങൾ നൽകുന്ന വിവരം. ഈ മുങ്ങിക്കപ്പലാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു.
What you should read next

[*] LIVE IRAN-ISRAEL CONFLICT ആക്രമിക്കപ്പെട്ടത് ഇന്ത്യയിൽനിന്നു മടങ്ങിയ യുദ്ധക്കപ്പൽ; ‌‌ടോർപി‍ഡോ ചെയ്തെന്നു യുഎസ് സ്ഥിരീകരണം – വിഡിയോ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


വിശാഖപട്ടണത്തു നടന്ന രാജ്യാന്തര ഫ്ലീറ്റ് റിവ്യൂവിലും നാവിക അഭ്യാസത്തിനും പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണു ശ്രീലങ്കൻ തുറമുഖനഗരമായ ഗോളിൽനിന്ന് 74 കിലോമീറ്റർ അകലെ കപ്പൽ തകർക്കപ്പെട്ടത്.

രാജ്യാന്തര സമുദ്രമേഖലയിലെ വ്യവസ്ഥകൾ ലംഘിച്ചാണ് ആക്രമണമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ സമുദ്രനിയമ കൺവൻഷൻ പ്രകാരം രാജ്യാന്തര സമുദ്രമേഖല സമാധാനപരമായ ആവശ്യങ്ങൾക്കാണ്. ഇവിടെ ആക്രമണം പാടില്ലെന്നാണു വ്യവസ്ഥ. യുദ്ധം നടത്തണമെങ്കിൽ യുഎൻ രക്ഷാസമിതിയുടെ അനുമതി വേണം.
What you should read next

[*] കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ, ഇന്ത്യയ്ക്ക് ആശങ്കയുടെ ദിനങ്ങൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഇന്ത്യൻ തീരത്തുനിന്ന് അധികം അകലെയല്ലാതെ നടന്ന സംഭവത്തെക്കുറിച്ചു കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല. വിശദീകരണം നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് അയൽപക്കത്തു സ്വാധീനമില്ലേയെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു. ADVERTISEMENT Go AD-FREE
JUST IN

[*]
1 MINUTE AGO ഡീഗോ ഗാർസ്യയിൽ നിന്നെത്തി ‘ജലബോംബ്’; യുഎസ് ആക്രമണം ഇന്ത്യൻ സമുദ്രത്തിലേക്കും Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
35 MINUTES AGO കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ, ഇന്ത്യയ്ക്ക് ആശങ്കയുടെ ദിനങ്ങൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 44 MINUTES AGO ‘അവരുടെ ഹൃദയങ്ങളിൽ തീ പടർത്തും’: ഇറാന്റെ പ്രതികാര ശബ്ദം; ആരാണ് അലി ലാരിജാനി? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Iran-US Tension: A U.S. submarine sank an Iranian warship off the southern coast of Sri Lanka, killing dozens of sailors and dramatically widening Washington\“s pursuit of the Iranian navy.
Pages: [1]
View full version: ഡീഗോ ഗാർസ്യയിൽ നിന്നെത്തി ‘ജലബോംബ്’; യുഎസ് ആക്രമണം ഇന്ത്യൻ സമുദ്രത്തിലേക്കും