Chikheang Publish time 2 hour(s) ago

കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ, ഇന്ത്യയ്ക്ക് ആശങ്കയുടെ ദിനങ്ങൾ

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/3/4/cargo-ship.jpg?w=1120&h=583



ന്യൂഡൽഹി ∙ ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്ക് അടച്ചതുമെല്ലാം ഉയർത്തുന്ന പ്രതിസന്ധിക്കൊപ്പം ഇന്ത്യയ്ക്ക് ആശങ്കയാകുകയാണ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ. ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിൽ രണ്ടായിരത്തിലേറെ ഇന്ത്യക്കാരാണു ജോലിക്കാരായുള്ളത്. കപ്പലുകളെ ഇറാൻ ലക്ഷ്യമിടുന്ന സാഹചര്യത്തിൽ ഇവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ട്.
What you should read next

[*] ‘അവരുടെ ഹൃദയങ്ങളിൽ തീ പടർത്തും’: ഇറാന്റെ പ്രതികാര ശബ്ദം; ആരാണ് അലി ലാരിജാനി? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


പശ്ചിമേഷ്യയിലെ സംഘർഷത്തിൽ മരിച്ച ഇന്ത്യക്കാർ 3 പേരും ചരക്കു കപ്പലുകളിലെ ജീവനക്കാരാണ്. ഒമാൻ തീരത്തേക്ക് ഇറാൻ നടത്തിയ ആക്രമണങ്ങളിലാണ് ഇവർ കൊല്ലപ്പെട്ടത്. എംകെഡി വ്യോം എന്ന എണ്ണക്കപ്പലിനു നേരെ മസ്കത്തിന് 52 മൈൽ അകലെയാണു ഡ്രോൺ ആക്രമണമുണ്ടായത്. എൻജിൻ മുറിക്കുൾപ്പെടെ തീപിടിച്ച് ദിയു സ്വദേശി ദീക്ഷിത് സോളങ്കി (25) കൊല്ലപ്പെട്ടു. മറ്റൊരു കപ്പലായ എംവി സ്കൈലൈറ്റിനു നേരെയുണ്ടായ ആക്രമണത്തിൽ മരിച്ചവരിൽ രാജസ്ഥാൻ, ബിഹാർ സ്വദേശികളുമുണ്ട്.

ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നവയിൽ 37 ഇന്ത്യൻ കൊടിയുള്ള കപ്പലുകളുണ്ടെന്നും അവയിൽ 1109 ഇന്ത്യക്കാരുണ്ടെന്നുമാണു വിവരം. വിവിധ രാജ്യങ്ങളുടേതായി മുന്നൂറിലേറെ കപ്പലുകളും മേഖലയിലുണ്ട്. ഇവയിലും ആയിരത്തിലേറെ ഇന്ത്യക്കാരുണ്ട്. ഇക്കൂട്ടത്തിൽ മലയാളികളുമുണ്ട്.

കപ്പലുകളിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ കീഴിൽ ‘ക്വിക് റെസ്പോ‍ൺസ് ടീം’ രൂപീകരിച്ചിട്ടുണ്ട്. ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ക്യാപ്റ്റൻ പി.സി.മീണ നേതൃത്വം നൽകും. 6 പേർ വീതമുള്ള 2 സംഘമായി 24 മണിക്കൂറും ഏകോപനം നടത്തും. ADVERTISEMENT Go AD-FREE

കപ്പൽ ജോലിക്കാരുടെ എണ്ണത്തിൽ ഫിലിപ്പീൻസിനും ചൈനയ്ക്കും പിന്നിൽ ലോകത്തു മൂന്നാമതാണ് ഇന്ത്യ. 2013 ൽ 1,08,446 ഇന്ത്യൻ നാവികരായിരുന്നു ലോകമെങ്ങും ജോലിക്കുണ്ടായിരുന്നതെങ്കിൽ 2017ൽ അത് 1,54,349 ആയി. കഴിഞ്ഞ സെപ്റ്റംബറിലെ കണക്കനുസരിച്ച് അതു 3 ലക്ഷം കടന്നു.
JUST IN

[*]
7 MINUTES AGO കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ, ഇന്ത്യയ്ക്ക് ആശങ്കയുടെ ദിനങ്ങൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 16 MINUTES AGO ‘അവരുടെ ഹൃദയങ്ങളിൽ തീ പടർത്തും’: ഇറാന്റെ പ്രതികാര ശബ്ദം; ആരാണ് അലി ലാരിജാനി? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
2 HOURS 8 MINUTES AGO \“ആന്റണി രാജു ചെയ്തതിൽ എന്താണ് കുറ്റം?\“ ചോദ്യങ്ങളുമായി ഹൈക്കോടതി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Strait of Hormuz: Along with the crisis posed by the Iran war and the closure of the Strait of Hormuz, ships stranded in the region are also a cause of concern for India. More than two thousand Indians are employed as crew members on ships stranded in Hormuz. There are concerns about their safety as Iran is reportedly targeting these vessels.
Pages: [1]
View full version: കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ, ഇന്ത്യയ്ക്ക് ആശങ്കയുടെ ദിനങ്ങൾ