cy520520 Publish time 1 hour(s) ago

വ്യോമപാതയിൽ ഭാഗിക ഇളവുകൾ; നാളെ മുതൽ കൂടുതൽ സർവീസുകൾക്ക് തുടക്കം

https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/gulf/images/2026/3/3/uae-continues-flight-curbs-allows-limited-special-services-for-stranded-expats.jpg?w=1120&h=583



ന്യൂഡല്‍ഹി∙ എയര്‍ ഇന്ത്യയടക്കമുള്ള വിമാനക്കമ്പനികള്‍ മാര്‍ച്ച് അഞ്ചിന് ദുബായ്, ജിദ്ദ‌ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തും. ഡല്‍ഹി - ജിദ്ദ- ഡല്‍ഹി (AI2255/2256), മുംബൈ- ജിദ്ദ -മുംബൈ (AI2251/2252), മുംബൈ - ജിദ്ദ - മുംബൈ (AI2245/2246) എന്നീ എയര്‍‌ ഇന്ത്യ‌ സര്‍വീസുകള്‍ നാളെ (മാര്‍ച്ച് 5) പുനരാരംഭിക്കും. ഇതിനു പുറമേ മുംബൈ-ദുബായ്-ഡല്‍ഹി റൂട്ടില്‍ നാളെ ബോയിങ് 777 വിമാനം (AI909D/996D) സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

വ്യോമപാതയിൽ ഭാഗിക ഇളവുകൾ വന്ന പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാനസർവീസുകൾ ഓപ്പറേറ്റ് ചെയ്തു തുടങ്ങി. എന്നാൽ പൂർണതോതിലേക്കെത്താൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കാം. മാർച്ച് 10 വരെയുള്ള യാത്രകൾക്കായി ഫെബ്രുവരി 28ന് മുൻപെടുത്ത ടിക്കറ്റുകൾക്കു സൗജന്യ റീഷെഡ്യൂളിങ് അല്ലെങ്കിൽ ഫുൾ റീഫണ്ട് നൽകുമെന്ന് എയർ ഇന്ത്യ പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റ്, ബ്രിട്ടൻ, യൂറോപ്പ് സർവീസുകൾക്കാണ് ഇത് ബാധകം.
What you should read next

[*] LIVE IRAN-ISRAEL CONFLICT കൊച്ചിയിൽനിന്നുള്ള സ്പൈസ് ജെറ്റിന്റെ ദുബായ് സർവീസ് റദ്ദാക്കി; എയർ ഇന്ത്യയുടെ മസ്കത്ത് വിമാനം രാത്രി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


വിവിധ കമ്പനികളുടെ സർവീസുകൾ ഇങ്ങനെ

​∙ എയർ ഇന്ത്യ എക്സ്പ്രസ്: കൊച്ചി, കോഴിക്കോട്, ഡൽഹി, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളെ മസ്കത്തുമായി ബന്ധിപ്പിച്ചുള്ള സർവീസുകൾ മാർച്ച് അഞ്ചിനു തുടരും.

​∙ റാസൽഖൈമയിൽ നിന്ന് ഡൽഹിയിലേക്കും കൊച്ചിയിലേക്കും മാർച്ച് 5 മുതൽ 7 വരെ പ്രത്യേക സർവീസ് നടത്തും. ADVERTISEMENT Go AD-FREE

സമയക്രമം: കൊച്ചി (പുലർച്ചെ 4.25) – റാസൽഖൈമ (രാവിലെ 8.55), റാസൽഖൈമ (രാവിലെ 9.55) – കൊച്ചി (ഉച്ചയ്ക്ക് 1.55), മുംബൈ (ഉച്ചയ്ക്ക് 2.25) – റാസൽ‍ഖൈമ (വൈകിട്ട് 5.45), റാസൽഖൈമ (വൈകിട്ട് 6.55ന്) – മുംബൈ (വൈകിട്ട് 10.45), ഡൽഹി (പുലർച്ചെ 4.35) – റാസൽഖൈമ (രാവിലെ 8.35), റാസൽഖൈമ (രാവിലെ 9.35) – ഡൽഹി (ഉച്ചയ്ക്ക് 1.35).

​∙ ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും മാർച്ച് 7 വരെ മസ്കത്തിൽ നിന്ന് അധികസർവീസുകളുണ്ടാകും.

സമയക്രമം: മുംബൈ (വൈകിട്ട് 6) – മസ്കത്ത് (വൈകിട്ട് 8), മസ്കത്ത് (വൈകിട്ട് 9) – മുംബൈ (പുലർച്ചെ 2), ഡൽഹി (രാവിലെ 9.55ന്) – മസ്കത്ത് (രാവിലെ 11.50), മസ്കത്ത് (ഉച്ചയ്ക്ക് 12.50)– ഡൽഹി (വൈകിട്ട് 6). അതത് സ്ഥലങ്ങളിലെ പ്രാദേശിക സമയമാണ് ബ്രാക്കറ്റിലുള്ളത്.

∙ എയർ ഇന്ത്യ: ടൊറന്റോ, ഫ്രാങ്ക്ഫർട്ട്, പാരിസ് എന്നിവിടങ്ങളിലേക്കുള്ള വിദേശകമ്പനികളുടെ സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ എയർ ഇന്ത്യ അധിക സർവീസ് നടത്തും. മാർച്ച് 11 വരെ ഡൽഹിക്കും ടൊറന്റോയ്ക്കുമിടയിൽ 3 അധിക സർവീസ്. മാർച്ച് 10 വരെ ഡൽഹി – ഫ്രാങ്ക്ഫർട്ട് റൂട്ടിൽ 3 സർവീസും ഡൽഹി–പാരിസ് റൂട്ടിൽ ഒരു ഫ്ലൈറ്റും ക്രമീകരിച്ചു.

സമയക്രമം: ഡൽഹി (ഉച്ചയ്ക്ക് 12) – ടൊറന്റോ (വൈകിട്ട് 10.35), ടൊറന്റോ (പുലർച്ചെ 12.20) – ഡൽഹി (പുലർച്ചെ 12.50), ഡൽഹി (ഉച്ചയ്ക്ക് 12.30) – ഫ്രാങ്ക്ഫർട്ട് (വൈകിട്ട് 5.50), ഫ്രാങ്ക്ഫർ‍ട്ട് (വൈകിട്ട് 7.20) – ഡൽഹി (രാവിലെ 8.50), ഡൽഹി (ഉച്ചയ്ക്ക് 2.30) – പാരിസ് (വൈകിട്ട് 8.40), പാരിസ് (വൈകിട്ട് 10.15– ഉച്ചയ്ക്ക് 12) ADVERTISEMENT Go AD-FREE

∙ ഇൻഡിഗോ: മസ്കത്ത്, ജിദ്ദ, മദീന, ആതൻസ്, ദുബായ്, റാസൽഖൈമ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള ചില സർവീസുകൾ ആരംഭിച്ചു. അനുമതി ലഭിച്ചാൽ മാർച്ച് 5 മുതൽ യുഎഇയിൽ നിന്ന് അധികസർവീസുകൾ നടത്തും.

∙ ആകാശ: ജിദ്ദയിൽ നിന്ന് മുംബൈയിലേക്കും അഹമ്മദാബാദിലേക്കും ഇന്നലെ സർവീസ് നടത്തി. മാർ‍ച്ച് 5 മുതൽ മുംബൈയിലേക്കും ബെംഗളൂരുവിലേക്കും സർവീസ് നടത്തും. ദോഹ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസ് ഇന്നുമുണ്ടാകില്ല.

∙ മാർച്ച് അഞ്ചിലെ സമയക്രമം: മുംബൈ – ജിദ്ദ (വൈകിട്ട് 7.20ന് പുറപ്പെടും), ജിദ്ദ – മുംബൈ (വൈകിട്ട് 11.55ന് പുറപ്പെടും), ബെംഗളൂരു – ജിദ്ദ (വൈകിട്ട് 6.25ന് പുറപ്പെടും), ജിദ്ദ – ബെംഗളൂരു (വൈകിട്ട് 11.30)

∙ എമിറേറ്റ്സ്: ദുബായിൽ നിന്നുള്ള ചില സർവീസുകൾ മാത്രം പ്രവർത്തിക്കും. ഭൂരിഭാഗം സർവീസുകളും മാർച്ച് 7 വരെയുണ്ടാകില്ലെന്ന് അറിയിച്ചു.

വിവരങ്ങൾക്ക്: emirat.es/flightstatus ADVERTISEMENT GO AD-FREE
JUST IN

[*]
10 SECONDS AGO ‘റോഡപകടം 50% കുറയ്ക്കും; അതിവേഗ റെയിലിന് സിൽവർലൈനിനേക്കാൾ കുറ‍ഞ്ഞ ഭൂമി’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
7 MINUTES AGO വ്യോമപാതയിൽ ഭാഗിക ഇളവുകൾ; നാളെ മുതൽ കൂടുതൽ സർവീസുകൾക്ക് തുടക്കം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
22 MINUTES AGO വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് രണ്ടു പതിറ്റാണ്ട് മുടങ്ങിക്കിടന്ന പദ്ധതിയുടെ പൂർത്തീകരണം Ernakulam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Restart Flights to Dubai: Flight operations resume as Air India, Air India Express, IndiGo, and others restart services to the Middle East, including Dubai and Jeddah. Timings and routes for flights from India to the Gulf countries are provided.
Pages: [1]
View full version: വ്യോമപാതയിൽ ഭാഗിക ഇളവുകൾ; നാളെ മുതൽ കൂടുതൽ സർവീസുകൾക്ക് തുടക്കം