ഇടിച്ചുതെറിപ്പിച്ചിട്ടും വാഹനം നിർത്തിയില്ല; പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നം
https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2026/3/4/jasliya-johnson-organ-donation.jpg?w=1120&h=583കൊച്ചി∙‘‘പ്ലസ് ടു സയൻസിന് നല്ല മാർക്ക് വാങ്ങിയതാണ്, അമ്മയെ അടുത്തവർഷം ഡിഗ്രിക്ക് ചേർക്കണം മിസ്സേ എന്ന് അവൾ പറഞ്ഞിരുന്നു. അപ്പനെയും സഹോദരനെയും നോക്കുന്ന കാര്യവും പറയും. പാർട് ടൈം ജോലി ചെയ്താണ് അവൾ പഠിക്കാനും മറ്റും പൈസ കണ്ടെത്തിയത്. ആ ജോലി കഴിഞ്ഞു നടന്നു വരുന്ന വഴിയാണ് ആ കാർ അവളെ ഇടിച്ചു തെറുപ്പിക്കുന്നത്’’– അപകടത്തിൽ പരുക്കേറ്റ് ഇന്നലെ അന്തരിച്ച ജസ്‍ലിയ ജോൺസന്റെ (19) അധ്യാപിക മെറ്റിൽഡ കണ്ണീരിനിടയിലൂടെ പറഞ്ഞു. ജസ്‍ലിയയെ ഇടിച്ചു തെറുപ്പിച്ച വാഹനമോടിച്ചതു കോട്ടയം അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റെ മകൻ ഡോ. സിറിയക് ആണെന്ന് വ്യക്തമായി. ഇയാളെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും വൈകാതെ കസ്റ്റഡിയിലെടുക്കുമെന്നും അങ്കമാലി പൊലീസ് വ്യക്തമാക്കി. പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പൊലീസ് സ്റ്റേഷനു മുന്നിൽ യൂത്ത് കോൺഗ്രസ് ഉൾപ്പെടെ പ്രതിഷേധിച്ചു.
What you should read next
[*] അങ്കമാലിയിൽ അപകടത്തിൽ മരിച്ച ജസ്‌ലിയ മടങ്ങുന്നു; നാലു പേർക്ക് ജീവിതത്തിന്റെ പ്രതീക്ഷ നൽകി Ernakulam
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഫെബ്രുവരി28ന് വൈകിട്ട് ഏഴരയോടെയാണ് അങ്കമാലിയിലെ പിസാ ഷോപ്പിൽ പാർട് ടൈം ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നവഴി ജസ്‍ലിയയെ പിന്നിൽ നിന്നു വന്ന കാർ ഇടിച്ചുതെറുപ്പിച്ചത്. ദേശീയപാതയിൽ അങ്കമാലി ടെൽക്ക് ജംക്‌ഷന് സമീപമുള്ള ലക്ഷ്മിഭവൻ ഹോട്ടലിന് മുന്നിലായിരുന്നു അപകടം. ഇടിയേറ്റ ജസ്‍ലിയ തെറിച്ചു വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇടിച്ചു തെറുപ്പിച്ചിട്ടും കാർ നിർത്തുക പോലും ചെയ്തില്ല. പിന്നീട് പൊലീസ് അന്വേഷണത്തിലാണ് ആലപ്പുഴ തുറവൂരു നിന്ന് ഉപേക്ഷിച്ച നിലയിൽ വാഹനം കണ്ടെത്തിയത്. ഓടിക്കൂടിയവർ ജസ്‍ലിയയെ ആദ്യം അങ്കമാലിയിലേയും പിന്നീട് രാജഗിരിയിലേയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും അധികദിവസം ജീവൻ പിടിച്ചു നിർത്താനായില്ല. ഇന്നലെ പുലർച്ചെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. സ്വന്തം കുടുംബത്തിന്റെ സ്വപ്നങ്ങൾ ഇല്ലാതായെങ്കിലും 4 ജീവിതങ്ങൾക്കു പ്രതീക്ഷയേകിയാണു ജസ്‍ലിയ കടന്നുപോയത്. ജസ്‍ലിയയുടെ കരളും വൃക്കയും നേത്രപടലങ്ങളും ഇന്നലെ ദാനം ചെയ്തു.
What you should read next
[*] പൊലിഞ്ഞത് കുടുംബങ്ങളുടെ ഏക പ്രതീക്ഷ; തീരാ ദുഃഖമായി നന്ദഗോപാലന്റെയും ആരവിന്റെയും വിയോഗം Alappuzha
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
വൈപ്പിൻ എടവനക്കാട് സെന്റ് ആംബ്രോസ് പള്ളിക്കു സമീപം കളത്തിപ്പറമ്പില്‍ ജോൺസൺ–ലിമ ദമ്പതികളുടെ മകളായ ജസ്‍ലിയ നാട്ടുകാർക്കും പ്രിയങ്കരിയാണ്. പള്ളിയിലെ കാര്യങ്ങൾക്കെല്ലാമായി ഓടിനടക്കുന്ന, എല്ലാത്തിലും സജീവമായി ഇടപെടുന്ന കൗമാരക്കാരിയെയാണു നാട്ടുകാർക്ക് അറിയാവുന്നത്. അങ്കമാലി മോണിങ് സ്റ്റാർ കോളജിൽ രണ്ടാം വർഷ വിദ്യാർഥിയായിരുന്ന ജസ്‍ലിയ പഠനത്തിനൊപ്പം കായിക ഇനങ്ങളിലും മികവു തെളിച്ചയാളാണ്. സർകലാശാല തലത്തിൽ ഖൊ–ഖൊ ടീമിൽ മത്സരിച്ചിട്ടുണ്ട്. യോഗയിലും മികവു പുലർത്തിയിരുന്നുവന്ന് സഹപാഠികൾ പറയുന്നു. ടൈൽപ്പണിക്കാരനാണ് പിതാവ്. അടുത്തിടെയാണ് വായ്പയൊക്കെ സംഘടിപ്പിച്ച് വീടുപണി പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതും. പഠിക്കുന്നതിനും കായിക ഇനങ്ങള്‍ക്കും പുറമെ സ്വന്തമായി ജോലി ചെയ്ത് പണമുണ്ടാക്കാനും ജസ്‍ലിയ ശ്രമിച്ചിരുന്നു. അങ്ങനെയാണ് 10 കിലോമീറ്റർ അകലെയുള്ള പിസാ ഷോപ്പിൽ പാർട് ടൈം ജോലിക്ക് ചേർന്നത്. അവിടുന്നു നടന്നു വരുന്ന വഴിയായിരുന്നു അപകടം.
അപകടം സംഭവിച്ച് നാലുദിവസം കഴിഞ്ഞിട്ടും ആരാണ് ജസ്‍ലിയയെ ഇടിച്ചിട്ടതെന്നു പോലുമുള്ള വിവരങ്ങൾ ലഭിക്കാതെ വന്നതോടെയാണ് സുഹൃത്തുക്കളും സഹപാഠികളും ഇന്നു രാവിലെ പ്രതിഷേധവുമായി അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തിയത്. പാവപ്പെട്ട വീട്ടിലെ ആയതുകൊണ്ട് ഇത്ര നീതി മതി എന്നു കരുതിയാണോ പൊലീസ് അന്വേഷണം നടത്താത്തതെന്ന് സഹപാഠികൾ ചോദിച്ചു. തുടർന്ന് എസ്എച്ച്ഒ എ.രമേശ് സമരക്കാരുമായി ചർച്ച നടത്തി. തങ്ങൾ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ മൂന്നുമണിക്ക് കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടക്കുന്ന സംസ്കാര ചടങ്ങില്‍ പങ്കെടുക്കാൻ സഹപാഠികൾ പോവുകയായിരുന്നു. പൊലീസിന്റെ ഭാഗത്തു നിന്ന് നടപടികളുണ്ടായില്ലെങ്കിൽ തിരികെ വരുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ഇതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസ് അടക്കമുള്ള കക്ഷികള്‍ പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. ADVERTISEMENT Go AD-FREE
JUST IN
[*]
47 SECONDS AGO ഇടിച്ചുതെറിപ്പിച്ചിട്ടും വാഹനം നിർത്തിയില്ല; പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
42 MINUTES AGO ‘അത് ക്ലോസ്ഡ് ചാപ്റ്റര്‍’; പിന്നാലെ സെക്രട്ടറിയുടെ പരിഹാസം, സ്വതന്ത്രനാകുമോ സുധാകരൻ? Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
44 MINUTES AGO ദീർഘകാല നിക്ഷേപം ലക്ഷ്യമിടുന്നവർക്കായി തീമാറ്റിക് ഫണ്ട്; ഭാവിസാധ്യത അറിഞ്ഞു നിക്ഷേപിക്കാം Personal Finance
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Jesliya Johnson\“s Death: Jesliya Johnson, a 19-year-old student, tragically died in a hit-and-run accident in Angamaly while returning from her part-time job. Her selfless act of organ donation brought hope to four other lives, despite the shattering of her own family\“s dreams and anger over the delayed arrest of the accused driver.
Pages:
[1]