കല്യാണം കഴിക്കൂ, 10,000 രൂപ നേടൂ; സമ്മാനം ആദ്യ വിവാഹത്തിനു മാത്രം!
https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2026/3/4/local-news-wedding.jpg?w=1120&h=583കാക്കനാട് ∙ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിലെ ജീവനക്കാർക്ക് വിവാഹ സമ്മാനമായി 10,000 രൂപ നൽകാൻ തീരുമാനം. വിവാഹ ക്ഷണക്കത്ത്, വിവാഹ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. വരനും വധുവും കെബിപിഎസ് ജീവനക്കാരാണെങ്കിൽ രണ്ടു പേർക്കും 10,000 രൂപ വീതം ലഭിക്കും. വിവാഹം കഴിഞ്ഞ് 5 മാസത്തിനകം വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. വൈകിയാൽ സമ്മാനത്തുക ശമ്പളത്തിൽ നിന്ന് തിരികെ പിടിക്കും. ആദ്യ വിവാഹത്തിനു മാത്രമേ സമ്മാനമുള്ളു. ഇതു സംബന്ധിച്ച സർക്കുലർ മാനേജിങ് ഡയറക്ടർ സുനിൽ ചാക്കോ പുറത്തിറക്കി. കെബിപിഎസ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷനെയാണ് വിവാഹ സമ്മാനം നൽകാൻ എംഡി ചുമതലപ്പെടുത്തിയിരിക്കുന്നത്. English Summary:
Kerala Books and Publication Society (KBPS) employees will now receive a wedding gift of ₹10,000. This benefit, applicable to the first marriage, requires submission of a wedding invitation and certificate within five months.
Pages:
[1]