Chikheang Publish time 2 hour(s) ago

പിതാവിനേക്കാൾ കടുത്ത നിലപാട്, റവല്യൂഷനറി ഗാർഡിലെ ഉന്നതരുമായി അടുപ്പം; ഖമനയിയുടെ പിൻഗാമിയായി മകൻ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/4/Mujtaba-1.jpg?w=1120&h=583



ടെഹ്റാൻ∙ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനയിയുടെ പിൻഗാമിയായി മകൻ മുജ്‍തബ ഖമനയിയെ തിരഞ്ഞെടുത്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇസ്രയേൽ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. നിയമനം സംബന്ധിച്ച് ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥർ മാധ്യമങ്ങളോടു പറഞ്ഞു.
What you should read next

[*] LIVE IRAN-ISRAEL CONFLICT പശ്ചിമേഷ്യ സംഘർഷം: കൺട്രോൾ റൂം തുറന്ന് ഇന്ത്യ; കുവൈത്തിൽ മിസൈൽ അവശിഷ്ടം തെറിച്ച് പതിനൊന്നുകാരി മരിച്ചു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഖമനയിയുടെ രണ്ടാമത്തെ മകനായ മുജ്തബ (56) ഈ സ്ഥാനത്തേക്കുള്ള പ്രധാന സ്ഥാനാർഥിയാണെന്ന് നേരത്തേ ‘ദ് ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡിന്റെ കടുത്ത സമ്മർദത്തെത്തുടർന്നാണ് വിദഗ്ധ സമിതി മുജ്തബയെ തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിതാവിന്റെ ഓഫിസിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്ന അദ്ദേഹം, റവല്യൂഷനറി ഗാർഡിലെ ഉന്നതരുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്.
What you should read next

[*] LIVE IRAN-ISRAEL CONFLICT ഇന്ത്യയിലേക്ക് കൂടുതൽ വിമാനസർവീസ്; കുടുങ്ങിയവർക്ക് മുൻഗണന Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


പിതാവിനേക്കാൾ കടുത്ത നിലപാടുകാരനായാണ് മുജ്തബയെ ഇസ്രയേലി മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ഇറാനിലെ പ്രതിഷേധക്കാർക്കെതിരെയുള്ള അടിച്ചമർത്തലുകൾക്ക് പിന്നിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്നും ആരോപണമുണ്ട്. ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട പദവികളൊന്നും വഹിക്കുന്നില്ലെങ്കിലും പരമോന്നത നേതാവിനെ പ്രതിനിധീകരിക്കുന്നു എന്ന കാരണത്താൽ 2019 നവംബറിൽ യുഎസ് ട്രഷറി ഡിപ്പാർട്മെന്റ് മുജ്തബയ്ക്കു മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ലണ്ടനിൽ ആഡംബര വസ്തുവകകളും സ്വിറ്റ്സർലൻഡിൽ സാമ്പത്തിക നിക്ഷേപങ്ങളും അദ്ദേഹത്തിന് ഉണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർ‌ട്ടു ചെയ്യുന്നു.

∙ ആരാണ് മുജ്‍തബ ഖമനയി ?

ആയത്തുല്ല അലി ഖമനയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് മുജ്‍തബ ഖമനയി. 17-ാം വയസ്സില്‍ ഇറാന്‍ സൈന്യമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോറില്‍ (ഐആര്‍ജിസി) ചേര്‍ന്ന മുജ്‍തബ, ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തു. ഐആര്‍ജിസിയുടെ ഹബീബ് ബറ്റാലിയന്റെ ഭാഗമായിരുന്നു മുജ്‍തബ. തീവ്ര ഇസ്‌ലാമിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഈ ബറ്റാലിയനിലെ അംഗങ്ങളാണ് പിന്നീട് ഇറാന്റെ സുപ്രധാന സുരക്ഷാ, ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ളത്.
What you should read next

[*] ഇസ്രയേലിലെത്തിയത് ഖൈബർ ഷെകാൻ? ഇറാന്റെ മാരക ലോങ് റേഞ്ച് മിസൈൽ, ഭീകര വിനാശം Defence

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


സൈനികസേവനത്തിനു ശേഷം 1999 ല്‍ ഇറാന്റെ പ്രമുഖ മതപണ്ഡിതന്മാരെ രൂപപ്പെടുത്തിയെടുക്കുന്ന ഖൂമിലെ ഷിയാ സെമിനാരിയില്‍ മുജ്‍തബ മതപഠനത്തിന് ചേര്‍ന്നു. അലി ഖമനയിയുടെ അടുത്ത സുഹൃത്ത് അയത്തുള്ള മുഹമ്മദ് തഖി മെസ്ബാ യസ്ദിയായിരുന്നു ഗുരു. ഖൂമിലെ പഠനത്തിനുശേഷമാണ് ഇറാന്റെ ഏറ്റവും സുപ്രധാന അധികാരകേന്ദ്രമായ ഖമനയിയുടെ ഓഫിസിന്റെ ചുമതലയില്‍ മുജ്‍തബ എത്തുന്നത്.

രണ്ടായിരത്തോടെ മുജ്‍തബ പരോക്ഷമായി രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങി. 2005ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഹമൂദ് അഹ്മദി നെജാദിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ മൊജ്താബ ഇടപെട്ടിരുന്നതായി പിന്നീട് വെളിപ്പെടുത്തലുകളുണ്ടായി. 2009ല്‍ അഹ്മദി നെജാദിന് തുടര്‍ഭരണം സമ്മാനിച്ച തിരഞ്ഞെടുപ്പില്‍ ക്രമക്കേടാരോപിച്ച് രാജ്യവ്യാപകമായി നടന്ന ഗ്രീന്‍ മൂവ്മെന്റ് എന്നറിയപ്പെട്ട പ്രക്ഷോഭത്തെയും 2022ല്‍ മഹ്സ അമിനിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഹിജാബ് പ്രക്ഷോഭത്തെയും അടിച്ചമര്‍ത്തുന്നതിലും മുജ്‍തബ പങ്കുണ്ടെന്ന് കരുതപ്പെടുന്നു.

∙ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതാര്?

ഇറാനിയന്‍ വിപ്ലവത്തിനുശേഷം രണ്ട് പരമോന്നത നേതാക്കളാണ് ഇറാനിൽ ഉണ്ടായിട്ടുള്ളത്. ആദ്യത്തെയാള്‍ 1979 മുതല്‍ 1989 വരെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല റൂഹള്ള ഖുമൈനി. രണ്ടാമത്തെയാള്‍ നിലവിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സിനാണ് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള അധികാരം. ഓരോ എട്ടുവര്‍ഷത്തിലും നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലൂടെയാണ് അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സിലെ അംഗങ്ങളെ കണ്ടെത്തുന്നത്.

മുതിര്‍ന്ന മതപണ്ഡിതന്മാരാണ് അംഗങ്ങള്‍. എന്നാല്‍ അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സിന്റെ തീരുമാനത്തെ കൗണ്‍സില്‍ ഓഫ് ഗാര്‍ഡിയന്‍സ് എന്നറിയപ്പെടുന്ന 12 അംഗ ഉന്നതസമിതി അംഗീകരിക്കുകയും വേണം. കൗണ്‍സില്‍ ഓഫ് ഗാര്‍ഡിയന്‍സിലെ 6 അംഗങ്ങളെ പരമോന്നത നേതാവ് തന്നെയാണ് നേരിട്ട് നിയമിക്കുന്നത്. ബാക്കി 6 പേരെ നിയമിക്കുന്നത് സുപ്രീംകോടതി മേധാവിയുടെ നിര്‍ദേശപ്രകാരവും. അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന് നിശ്ചയിക്കുന്നത് കൗണ്‍സില്‍ ഓഫ് ഗാര്‍ഡിയന്‍സാണ്.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Sayyid_Mojtaba എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN

[*]
12 MINUTES AGO IRAN-ISRAEL CONFLICT പിതാവിനേക്കാൾ കടുത്ത നിലപാട്, റവല്യൂഷനറി ഗാർഡിലെ ഉന്നതരുമായി അടുപ്പം; ഖമനയിയുടെ പിൻഗാമിയായി മകൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
14 MINUTES AGO Iran War 5 വിമാനങ്ങളിലായി കൊച്ചിയിൽ എത്തിയത് എഴുനൂറോളം യാത്രക്കാർ; ഗൾഫിൽ കുടുങ്ങിയവർക്ക് മുൻഗണന Ernakulam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
16 MINUTES AGO പഹൽഗാം ഭീകരാക്രമണത്തിലെ ഡിജിറ്റൽ സാക്ഷി: ഗൂഢാലോചനകളും തയാറെടുപ്പുകളും കണ്ടെത്താൻ ഗോപ്രോ ക്യാമറ Technology

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Mojtaba Khamenei has reportedly been selected as the successor to Iran\“s Supreme Leader, Ayatollah Ali Khamenei. While an official announcement is pending, Israeli media and senior Israeli officials have also reported on the impending leadership change, with speculation suggesting his appointment was influenced by the Islamic Revolutionary Guard.
Pages: [1]
View full version: പിതാവിനേക്കാൾ കടുത്ത നിലപാട്, റവല്യൂഷനറി ഗാർഡിലെ ഉന്നതരുമായി അടുപ്പം; ഖമനയിയുടെ പിൻഗാമിയായി മകൻ