Chikheang Publish time 1 hour(s) ago

പെരുമ്പളം പാലത്തിൽ ദീപക്കാഴ്ച; ഉദ്ഘാടനത്തിന്റെ ഭാഗമായി ദ്വീപിലെ വീടുകളിൽ നാളെ സന്തോഷ ദീപം തെളിയും

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/ernakulam/images/2026/3/4/perumbalam-bridge-opening-celebrations-1.jpg?w=1120&h=583



പെരുമ്പളം ∙ പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ ഭാഗമായി ദ്വീപിലെ വീടുകളിൽ നാളെ സന്തോഷ ദീപം തെളിയും. വൈകിട്ട് 6നു ദ്വീപിലെ എല്ലാ വീടുകളിലും ദീപം തെളിക്കുമെന്ന് ആഘോഷ സമിതി ഭാരവാഹികൾ പറഞ്ഞു. ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്യും. പാലത്തിലും ന‌ടപ്പാതയിലും പെയ്ന്റിങ്, നടപ്പാതകൾ കോൺക്രീറ്റ് ചെയ്യൽ, വൃത്തിയാക്കൽ തുടങ്ങിയ ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അപ്രോച്ച് റോഡുകളുടെ ടാറിങ് ഇന്നു തുടങ്ങും. ടാറിങ് നേരത്തെ തുടങ്ങാൻ നിശ്ചയിച്ചതാണെങ്കിലും യന്ത്രസാമഗ്രികൾ വരാൻ വൈകിയത് കാരണമാണ് ടാറിങ് ഇന്നത്തേക്ക് മാറ്റിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പാലത്തിൽ അലങ്കാര ലൈറ്റുകൾ സ്ഥാപിച്ചു. ദ്വീപിലെ പാലം മൈതാനത്തിൽ ഉദ്ഘാടന സമ്മേളന വേദിയുടെ നിർമാണം തുടങ്ങി. 7നു രാവിലെ 11നു മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്. English Summary:
Perumbalam bridge inauguration will feature a joyous lighting ceremony across the island\“s homes as part of the opening celebrations. The event signifies a new era of connectivity and community spirit for Perumbalam island.
Pages: [1]
View full version: പെരുമ്പളം പാലത്തിൽ ദീപക്കാഴ്ച; ഉദ്ഘാടനത്തിന്റെ ഭാഗമായി ദ്വീപിലെ വീടുകളിൽ നാളെ സന്തോഷ ദീപം തെളിയും