Chikheang Publish time 2 hour(s) ago

നഗരൂരിൽ അച്ഛന്റെയും മകന്റെയും മരണം: നാട്ടുകാരും ബന്ധുക്കളും അറിഞ്ഞത് മണിക്കൂറുകൾ വൈകി

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/thiruvananthapuram/images/2026/3/4/kilimanoor-electrocution-father-son-death-1.jpg?w=1120&h=583



കിളിമാനൂർ ∙ വീടിനു സമീപം അച്ഛനും മകനും ഷോക്കേറ്റു മരിച്ച വിവരം ബന്ധുക്കളും നാട്ടുകാരും അറിഞ്ഞത് മണിക്കൂറുകൾ കഴിഞ്ഞ്. കിളിമാനൂർ ബ്ലോക്ക് പ‍ഞ്ചായത്ത് ഓഫിസിനു സമീപത്താണ് കുറിയിടത്തുമഠം. മരിച്ചവരുടെ വീട്ടിലേക്ക് പോകുന്ന കോൺക്രീറ്റ് റോഡിൽ നിന്നും ഏകദേശം 100 മീറ്റർ മാറി വടക്ക് ഭാഗത്തെ പണയിലെ നീർച്ചാലിൽ ആണ് ഇവരുടെ മൃതദേഹങ്ങൾ കാണപ്പെട്ടത്. ഇവിടെ കൃഷി ചെയ്തിരുന്ന ഗോപാലാണ് ആദ്യം ഇവർ മരിച്ചു കിടക്കുന്നത് കണ്ടത്.

മൃതദേഹങ്ങൾ ചാലിൽ കിടന്നതിനാൽ റോഡ് വഴി നടന്നു പോകുന്നവർക്ക് കാണാൻ കഴിയുമായിരുന്നില്ല. മരിച്ച കൊച്ചുണ്ണിയുടെ മകൾ അതുല്യയുടെ ഭർത്താവ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവം നടക്കുമ്പോൾ കൊച്ചുണ്ണിയുടെ ഭാര്യ അംബിക, മകൾ, മരുമകൻ എന്നിവർ ആശുപത്രിയിലായിരുന്നു. ഈ സമയത്തു വീട്ടിൽ ആരും ഇല്ലായിരുന്നു. മരിച്ച അഖിലും കുടുംബവും പുളിമാത്ത് പഞ്ചായത്തിൽ മൊട്ടലുവിള എന്ന സ്ഥലത്ത് വാടക വീട്ടിലാണ് താമസം. അപകടം നടന്ന സമയത്ത് അഖിലിന്റെ ഭാര്യയും മക്കളും വാടകവീട്ടിലായിരുന്നു. അഖിൽ തിങ്കൾ വൈകിട്ടോടെ കുറിയിടത്തുകോണം കോണത്ത് വീട്ടിൽ എത്തിയിരുന്നു. രാത്രിയിൽ എപ്പഴോ ആണ് അച്ഛനും മകനും ദുരന്തം സംഭവിച്ചു എന്നാണ് നിഗമനം.

കൃഷിയിടത്തെ വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും മരിച്ചു
തിരുവനന്തപുരം ∙ കാട്ടുപന്നിയെ തുരത്താൻ കെട്ടിയ വൈദ്യുതക്കമ്പിയിൽ നിന്നു ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. നഗരൂർ പഞ്ചായത്ത് ചെമ്മരത്തുമുക്ക് വാർഡിൽ കുറിയിടത്തുകോണം കോണത്ത് വീട്ടിൽ കൊച്ചുണ്ണി (58), മകൻ അഖിൽ (33) എന്നിവരാണ് മരിച്ചത്. വീടിന് 200 മീറ്റർ അകലെ മരച്ചീനി കൃഷിചെയ്തിരുന്ന ഭാഗത്ത് നീർച്ചാലിൽ ഇന്നലെ രാവിലെ 9 മണിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചുണ്ണി തേങ്ങ വെട്ട് തൊഴിലാളിയും മകൻ അഖിൽ മേസ്തിരി ജോലിക്കാരനുമാണ്.

കുറിയിടത്തുമഠത്തിലെ നാരായണൻ പോറ്റിയുടെ വസ്തുവിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാരായണൻപോറ്റി പെരുമ്പാവൂരിലാണ് താമസം. മഠത്തിന്റെ വസ്തുവകകൾ നോക്കി നടത്താൻ ചുമതലപ്പെടുത്തിയിട്ടുള്ള നഗരൂർ കുറിയിടത്തുകോണത്തു വീട്ടിൽ ഗോപാലനാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഇന്നലെ രാവിലെ ഗോപാലൻ കൃഷി നോക്കാൻ എത്തിയപ്പോഴാണ് ഇവർ മരിച്ചു കിടക്കുന്നത് കണ്ടത്. കൃഷി സ്ഥലത്തേക്ക് വൈദ്യുതി എടുത്തത് അനധികൃതമായിട്ടാണെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. വേണുഗോപാലൻ പോറ്റി, ഗോപാലൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അംബികയാണ് കൊച്ചുണ്ണിയുടെ ഭാര്യ. മകൾ: അതുല്യ. മരുമക്കൾ: സജി, ചിന്നു. അഖിലിന്റെ മക്കൾ: അഖിലേഷ്, ആദേഷ്. ADVERTISEMENT Go AD-FREE English Summary:
Tragic accident in Kilimanoor where a father and son were electrocuted while tending to their agricultural land. The bodies were discovered hours later due to their location in a water channel, making them invisible from the road. This incident has shocked the local community and raised questions about the unauthorized electrical connection.
Pages: [1]
View full version: നഗരൂരിൽ അച്ഛന്റെയും മകന്റെയും മരണം: നാട്ടുകാരും ബന്ധുക്കളും അറിഞ്ഞത് മണിക്കൂറുകൾ വൈകി