മന്ത്രി വീണാ ജോർജിന്റെ സ്ഥാനാർഥിത്വം: സെക്രട്ടേറിയറ്റ് തീരുമാനം നിർണായകം
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/7/4/veena-george-new.jpg?w=1120&h=583പത്തനംതിട്ട∙ മന്ത്രി വീണാ ജോർജിന്റെ സ്ഥാനാർഥിത്വത്തിൽ ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർണായകം. മന്ത്രി വീണാ ജോർജ് മൂന്നാമത് മത്സരിക്കുന്നതിൽ മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിന് എതിർപ്പുണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഇക്കാര്യം സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റിൽ ചർച്ചയായിരുന്നു.
What you should read next
[*] ആരോഗ്യമന്ത്രിക്കു നേരെ ആക്രമണം: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
സിപിഎം ജില്ലാ കമ്മിറ്റിയംഗവും സംസ്ഥാന കമ്മിറ്റി ക്ഷണിതാവുമായതിനാൽ സംസ്ഥാന നേതൃത്വം ഇക്കാര്യം ചർച്ച ചെയ്യും. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ സാധ്യതയില്ല. നാളെയാണു സിപിഎം സംസ്ഥാന കമ്മിറ്റി. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫും സിപിഎം ജില്ലാ നേതൃത്വവും വിഷയത്തിൽ പ്രതികരണത്തിനു തയാറായില്ല.
ആറന്മുള മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ വീണാ ജോർജിന്റെ പേരു മാത്രമാണ് സിപിഎം പരിഗണിച്ചത്. മറ്റു പേരുകളൊന്നും ചർച്ചയിൽ വന്നില്ല. വീണാ ജോർജിന്റെ പേരു തന്നെ സ്ഥാനാർഥിയായി സംസ്ഥാന സെക്രട്ടേറിയറ്റിൽ പരിഗണിക്കുമെന്നാണു കരുതുന്നത്. ഇന്നലെ മുതൽ പൊതുപരിപാടികളിൽ പങ്കെടുത്തു തുടങ്ങിയ മന്ത്രി വീണാ ജോർജ് വിവാദ വിഷയങ്ങളിൽ പ്രതികരിച്ചില്ല. സ്ഥാനാർഥിത്വം സംബന്ധിച്ചും വീണാ ജോർജ് ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. വെള്ളിയാഴ്ചയാണു സിപിഎം ജില്ലാ കമ്മിറ്റി ചേരുന്നത്.
What you should read next
[*] ‘സണ്ണി ജോസഫിനെ ആർക്കും തോൽപ്പിക്കാനാവില്ല; ശൈലജയ്ക്ക് പേരാവൂർ നൽകിയത് മാറ്റിനിര്‍ത്തുന്നതിന് തുല്യം’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം വിശ്രമത്തിലായിരുന്ന മന്ത്രി കഴുത്തിൽ കോളർ ധരിച്ചാണ് ഇന്നലെ പരിപാടികൾക്കെത്തിയത്. പിടലിവേദന ഉണ്ടെന്നും വശങ്ങളിലേക്കു നോക്കാൻ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രിയുടെ സമൂഹ മാധ്യമ വിഭാഗം കൈകാര്യം ചെയ്ത ടീം ഉൾപ്പെടെ പരിപാടികളിൽ സജീവമായി എത്തുന്നുണ്ട്. സ്ഥാനാർഥിയാകും എന്ന ഉറപ്പ് ലഭിച്ചതിനാലാണ് ഇതെന്നു സൂചനയുണ്ട്. ADVERTISEMENT Go AD-FREE
കെഎസ്‌യു പ്രതിഷേധമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നടത്തിയില്ല. തനിക്കെതിരെ കള്ളക്കഥകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുവെന്ന് ഇലന്തൂരിലെ പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ഉച്ചയ്ക്കു ശേഷം ഇലന്തൂരിലും വൈകിട്ട് പത്തനംതിട്ടയിലും നടന്ന പരിപാടികളിൽ പങ്കെടുത്തു. മണ്ഡലത്തിൽ സജീവമാകാൻ പാർട്ടി കഴിഞ്ഞ ദിവസം മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
JUST IN
[*]
51 SECONDS AGO മന്ത്രി വീണാ ജോർജിന്റെ സ്ഥാനാർഥിത്വം: സെക്രട്ടേറിയറ്റ് തീരുമാനം നിർണായകം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
3 HOURS 58 MINUTES AGO Smiley വിദ്യാർഥികൾ മുതൽ തൊഴിലാളികൾ വരെ; ഇത് സ്നേഹത്തിന്റെ ഇഫ്താർ സംഗമം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
4 HOURS 32 MINUTES AGO \“പുതുക്കിയ പങ്കാളിത്തത്തിന് ഇനി ശക്തമായ അടിത്തറ\“: കാർണിയുടെ സന്ദർശനത്തിൽ മോദി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Veena George candidacy is a significant topic for the CPM state secretariat meeting today. While there are indications of opposition from her husband regarding her third candidacy, the party is expected to proceed with her name for the Aranmula constituency.
Pages:
[1]