അടിസ്ഥാന സൗകര്യം ഒരുക്കാതെ ആശുപത്രി ഉദ്ഘാടനം; തർക്കം, കയ്യാങ്കളി: യുഡിഎഫ് പ്രവർത്തകർക്ക് പരുക്ക്
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/3/thuravur-attack.jpg?w=1120&h=583ആലപ്പുഴ∙ തുറവൂർ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലും പുറത്തും തർക്കങ്ങളും കയ്യാങ്കളിയും. യുഡിഎഫ് ജനപ്രതിനിധികളടക്കം 11 പേർക്ക് പരുക്ക്. ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകിയാണു ദേശീയപാതയോരത്തു പ്രവർത്തിക്കുന്ന തുറവൂർ താലൂക്കാശുപത്രിയിൽ 6000 ചതുരശ്ര അടിയിൽ 6 നിലകളിലായുള്ള കെട്ടിടവും ട്രോമാ കെയർ യൂണിറ്റിന്റെയും ഉദ്ഘാടനവുമാണ് ഇന്നു നടന്നത്. എന്നാൽ ആശുപത്രി കെട്ടിടം പെയിന്റടിച്ച് മനോഹരമാക്കിയതല്ലാതെ സൗകര്യങ്ങളൊന്നും ഒരിക്കിയിരുന്നില്ല. അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കാതെയുള്ള ഉദ്ഘാടനത്തിനെതിരെ കോൺഗ്രസും ബിജെപിയും പ്രതിഷേധിക്കുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു.
What you should read next
[*] കുട്ടമ്പുഴയിൽ ദമ്പതികളെ ആസിഡ് ഒഴിച്ച് ആക്രമിച്ച കേസ്: പ്രതി പിടിയിൽ Ernakulam
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
രാവിലെ പ്ലക്കാർഡുകളുമായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധക്കാരെ തടയാൻ ആശുപത്രിപ്പടിക്കൽ പൊലീസ് അണിനിരന്നിരുന്നു. പൊലീസിനെക്കാൾ കൂടുതൽ സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകരും മുദ്രാവാക്യങ്ങളുമായി ആശുപത്രിക്കു മുന്നിൽ തടിച്ചുകൂടിയിരുന്നു. പ്രതിഷേധക്കാരും സിപിഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രതിഷേധങ്ങൾക്കിടയിൽ മന്ത്രി വീണാ ജോർജ് ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനം അവസാനിക്കുന്നതിന് മുൻപ് തന്നെ വേദിയിലുണ്ടായിരുന്ന യുഡിഎഫ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പട്ടണക്കാട് ബ്ലോക്ക് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ, അംഗങ്ങളായ വി.കെ.ഗൗരീശൻ, എം.എൽ. സമിൽ എന്നിവർ വേദി വിട്ടിറങ്ങി. ഇവരും ആശുപത്രിയുടെ പടിക്കൽ കൂടി നിന്ന സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മിൽ തർക്കത്തിലേർപ്പെടുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു.
പൊലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ പിരിച്ചു വിട്ടത്. എന്നാൽ യുഡിഎഫ് പ്രവർത്തകരുടെ ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ അനന്തുരമേശൻ, സൂരജ്, അഭിജിത്ത് എന്നിവർക്ക് പരുക്കേറ്റതായി സിപിഎം ആരോപിച്ചു. അടിസ്ഥാന സൗകര്യമൊരുക്കാതെയുള്ള ഉദ്ഘാടനത്തിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ സിപിഎം അരൂർ ഏരിയ കമ്മിറ്റി ഓഫിസിന് സമീപത്ത് നിന്നു ആശുപത്രിയിലേക്കു മാർച്ച് നടത്തി. ആശുപത്രിക്ക് മുന്നിൽ പൊലീസ് പ്രവർത്തകരെ തടഞ്ഞെങ്കിലും ആശുപത്രിവളപ്പിലേക്ക് ഇരച്ചു കയറിയ മഹിളാ മോർച്ച അംഗങ്ങളെ വനിതാപൊലീസുകാർ ബല പ്രയോഗത്തിലൂടെയാണ് പുറത്താക്കിയത്. പൊലീസുമായുള്ള മൽപ്പിടുത്തത്തിൽ മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് പ്രീതി ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് ജയാ ഷിബു, മഹിളാ മോർച്ച പാണാവള്ളി മണ്ഡലം പ്രസിഡന്റ് ജിഷാ വിജയകുമാർ, ബിജെപി തരൂർ മണ്ഡലം സെക്രട്ടറി ബീനാ പ്രശാന്ത് എന്നിവരാണ് പരുക്കേറ്റ് തുറവൂർ ഗവ ആശുപത്രിയിൽ ചികിത്സ തേടിയത്.
JUST IN
[*]
36 SECONDS AGO അടിസ്ഥാന സൗകര്യം ഒരുക്കാതെ ആശുപത്രി ഉദ്ഘാടനം; തർക്കം, കയ്യാങ്കളി: യുഡിഎഫ് പ്രവർത്തകർക്ക് പരുക്ക് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 33 MINUTES AGO ഗൗരവ് ഗൊഗോയി ജോർഹാട്ടിൽ; അസമിൽ 42 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
2 HOURS 6 MINUTES AGO വാർത്താസമ്മേളനം നടത്തിയത് പ്രകോപിപ്പിച്ചു; പഞ്ചായത്ത് പ്രസിഡന്റിനെ മർദിച്ച് സിപിഎം പ്രവർത്തകൻ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Alappuzha Hospital Inauguration Marred by Violent Clashes: Alappuzha hospital inauguration saw violent clashes between political groups over the lack of basic facilities. The event at Thuravoor Taluk Hospital resulted in injuries to 11 individuals, including UDF representatives, during protests by UDF, BJP, CPM, and DYFI.
Pages:
[1]